Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യാമാധവനും മകളും വന്നു മടങ്ങി; ദിലീപ് കളിമാറ്റുന്നു, ഓണത്തിന് ശേഷം പുതിയ നീക്കം!!

ഈ സാഹചര്യത്തില്‍ ദിലീപ് എന്തു വാദമാണ് പുതിയതായി ഉന്നയിക്കുക എന്നാണ് പ്രോസിക്യൂഷന്‍ നോക്കുക. കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയില്‍ റിമാന്റില്‍ കഴിയുന്ന ദിലീപ് പുതിയ ചില നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലിലെത്തി തിരിച്ചുപോയതിന് പിന്നാലെയാണ് ദിലീപ് പുതിയ നീക്കത്തിന് ഒരുങ്ങുന്നത്.

ജാമ്യം തേടി ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കാനാണ് ദിലീപിന്റെ നീക്കം. നേരത്തെ രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇനി ദിലീപ് എന്തു ചെയ്യുമെന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കവെയാണ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഓണത്തിന് ശേഷം

ഓണത്തിന് ശേഷം

ഓണത്തിന് ശേഷമാണ് ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയിലെത്തുക എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ദിലീപിന്റെ അഭിഭാഷകന്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.

അപൂര്‍വമായ കേസ്

അപൂര്‍വമായ കേസ്

അപൂര്‍വമായ കേസാണിതെന്ന് കഴിഞ്ഞ രണ്ടുതവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ ദിലീപ് ജാമ്യം തേടാന്‍ സാധ്യതയില്ലെന്നായിരുന്നു വിവരം.

 വ്യത്യസ്തമായ റിപ്പോര്‍ട്ട്

വ്യത്യസ്തമായ റിപ്പോര്‍ട്ട്

പക്ഷേ, വ്യത്യസ്തമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിതാവിന്റെ ശ്രാദ്ധത്തിന് വേണ്ടി അങ്കമാലി കോടതി ദിലീപിന് നാല് മണിക്കൂര്‍ പരോള്‍ നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച ദിലീപ് ഇറങ്ങും

ബുധനാഴ്ച ദിലീപ് ഇറങ്ങും

ബുധനാഴ്ച നാല് മണിക്കൂര്‍ ഇളവാണ് കോടതി ദിലീപിന് നല്‍കിയിരിക്കുന്നത്. ബലി കര്‍മങ്ങള്‍ക്ക് ശേഷം ഉടന്‍ ജയിലില്‍ തിരിച്ചെത്തണമെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമാണ് നിബന്ധന.

അനുകൂല തരംഗം

അനുകൂല തരംഗം

കോടതിയുടെ ഈ നിലപാട് അനുകൂലമായ ഒന്നാണെന്നാണ് ദിലീപിന്റെ ആരാധകര്‍ കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ജാമ്യം തേടി സമീപിക്കാന്‍ ഒരുങ്ങുന്നത്.

രണ്ടുമാസത്തോളം ജയിലില്‍

രണ്ടുമാസത്തോളം ജയിലില്‍

രണ്ടുമാസത്തോളമായി ആലുവ ജയിലിലാണ് ദിലീപ്. ഇദ്ദേഹത്തെ കാണാന്‍ കഴിഞ്ഞദിവസം കാവ്യയും മകള്‍ മീനാക്ഷിയും സുഹൃത്ത് നാദിര്‍ഷയും ജയിലില്‍ വന്നിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് അമ്മ സരോജവും ജയിലിലെത്തിയിരുന്നു. പിന്നീടാണ് അമ്മ മുഖ്യമന്ത്രിക്ക് സുതാര്യ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്.

20 മിനുറ്റോളം ചര്‍ച്ച

20 മിനുറ്റോളം ചര്‍ച്ച

ആദ്യം വന്നത് നാദിര്‍ഷയാണ്. നാദിര്‍ഷ പോയതിന് തൊട്ടുപിന്നാലെയാണ് കാവ്യയും മകളും എത്തിയത്. 20 മിനുറ്റോളം നീണ്ടു ഇവരുടെ കൂടിക്കാഴ്ച. ദിലീപ് മകളെ കണ്ടു വിതുമ്പിയെന്നായിരുന്നു വാര്‍ത്ത.

ഇരുന്നൂറിലധികം തെളിവ്

ഇരുന്നൂറിലധികം തെളിവ്

ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരേ പ്രോസിക്യൂഷന്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരിഗണിച്ചാണ് രണ്ടുതവണയും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

പുതിയ വാദം എന്ത്?

പുതിയ വാദം എന്ത്?

വീണ്ടും ഉടനെ ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ പുതിയ എന്തെങ്കിലും വാദം കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കേണ്ടിവരും. പഴയ വാദങ്ങള്‍ തന്നെ ആവര്‍ത്തിച്ചാല്‍ കോടതിയില്‍ നിന്നു അനുകൂല തീരുമാനത്തിന് സാധ്യതയില്ല.

പ്രോസിക്യൂഷന്‍ നോക്കുന്നത്

പ്രോസിക്യൂഷന്‍ നോക്കുന്നത്

ഈ സാഹചര്യത്തില്‍ ദിലീപ് എന്തു വാദമാണ് പുതിയതായി ഉന്നയിക്കുക എന്നാണ് പ്രോസിക്യൂഷന്‍ നോക്കുക. കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. അതിനിടെയാണ് കാവ്യയാണ് താന്‍ പറഞ്ഞ മാഡമെന്ന് സുനി വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കാവ്യയെ പോലീസ് ചോദ്യം ചേയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+