കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് തന്നെ.. നടിയോട് പകയെന്ന് സമ്മതിച്ചു! രാത്രി ഭക്ഷണം നിരസിച്ച് ദിലീപ്!!

  • By Kishor
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ സൂപ്പര്‍താരം ദിലീപ് പോലീസിന് മൊഴി നല്‍കി. നടിയോട് തനിക്ക് പകയുണ്ടെന്ന് ദിലീപ് പോലീസിനോട് പറഞ്ഞതായി ടി വി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊക്കെയാണ് ദിലീപ് പറഞ്ഞത്, നോക്കൂ..

നടിയോട് വ്യക്തിവിരോധം

നടിയോട് വ്യക്തിവിരോധം

ആക്രമണത്തിന് ഇരയായ നടിയോട് തനിക്ക് വ്യക്തിവിരോധം ഉള്ളതായി ദിലീപ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തന്‍റെ കുടംബജീവിതം തകരാന്‍ ഈ നടി കാരണമായി എന്നാണത്രെ താരം പറയുന്നത്.

ഭക്ഷണം നിരസിച്ചു

ഭക്ഷണം നിരസിച്ചു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ തവണയാണ് ദിലീപ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. വൈകുന്നേരത്തോടെയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദിലീപ് രാത്രി പോലീസുകാര്‍ നല്‍കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചു എന്നാണ് അറിയുന്നത്.

മൂന്ന് വര്‍ഷമായി

മൂന്ന് വര്‍ഷമായി

മൂന്ന് വര്‍ഷം മുന്പാണത്രെ ദിലീപ് നടിയെ ആക്രമിക്കാനായി പള്സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത്. ആക്രണത്തിനുള്ള ടീമിനെ തയ്യാറാക്കിയത് സുനി തന്നെയാണ് എന്നാണ് അറിയുന്നത്. ആക്രമണം കഴിഞ്ഞ ശേഷം മെമ്മറി കാര്‍ഡ് ദിലീപിന്‍റെ ബന്ധുവിനെ ഏല്‍പ്പിക്കുകയായിരുന്നത്രെ.

ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്

ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്

നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണ് എന്ന് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് പള്‍സര്‍ സുനി നേരത്തെ ദീലിപിന്‍റെ മാനേജരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിന്‍െറ ചുവട് പിടിച്ചാണ് പോലീസ് മുന്നോട്ട് നീങ്ങിയത്.

English summary
Actress attack case: Actor Dileep statement to police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X