ദിലീപിന് വേണ്ടിയിരുന്നത് നടിയുടെ നഗ്നവീഡിയോ.. മോർഫ് ചെയ്ത വീഡിയോ വേണ്ടെന്ന് സുനിയെ ഭീഷണിപ്പെടുത്തി!!

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രധാനപ്പെട്ട വെളിപ്പെടുത്തലുകൾ. ദിലീപിന് വേണ്ടിയിരുന്നത് ആക്രമിക്കപ്പെട്ട നടിയുടെ നഗ്ന വീഡിയോ ആയിരുന്നു എന്നാണ് കൈരളി പീപ്പിൾ പുറത്തുവിടുന്ന വാർത്ത. ദിലീപിന്റെ കസ്റ്റ‍ഡി റിപ്പോർട്ടുകൾ തങ്ങൾക്ക് ലഭിച്ചു എന്ന് പറഞ്ഞാണ് ചാനൽ ഇത് പറഞ്ഞത്.

ജനപ്രിയൻ ഇനി ജയിൽപ്രിയൻ.. ദേ പുട്ടിന് പകരം ദേ പെട്ടു... വെൽക്കം ടു സെൻട്രൽ ജയില്‍.. ഇത് ദിലീപേട്ടൻസ് ട്രോള്‍ പൂരം!!

അതേസമയം തനിക്ക് മോർഫ് ചെയ്ത ദൃശ്യങ്ങൾ തന്ന് കബളിപ്പിക്കാൻ ശ്രമിക്കരുത് എന്ന് ദിലീപ് പൾസർ സുനിയെ ഭീഷണിപ്പെടുത്തിയതായി മറ്റ് ചില റിപ്പോർട്ടുകൾ പറയുന്നു. എന്തൊക്കെയാണ് ദിലീപ് അന്ന് സുനിയോട് പറഞ്ഞത്. എന്തിനായിരുന്നു ദിലീപിന് നടിയുടെ നഗ്നദൃശ്യങ്ങൾ.. ഞെട്ടിക്കുന്ന വാർത്തകൾ ഇങ്ങനെ..

ദിലീപ് വിളിച്ചത് ഏപ്രിൽ 21ന്

ദിലീപ് വിളിച്ചത് ഏപ്രിൽ 21ന്

ഏപ്രിൽ 21നാണ് ദിലീപ് പൾസർ സുനിയെ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ജയിലിൽ കഴിയവേ പൾസർ സുനിയെ ദിലീപ് വിളിച്ചതായി റിപ്പോർട്ടുകൾ വരുന്നത്. ജയിലിലേക്ക് ദിലീപ് തന്നെ നേരിട്ട് വിളിക്കുകയായിരുന്നു എന്നാണ് വിവരം.

മോർഫ് ചെയ്ത ദൃശ്യങ്ങൾ വേണ്ട

മോർഫ് ചെയ്ത ദൃശ്യങ്ങൾ വേണ്ട

നടിയുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ തന്ന് പറ്റിക്കാൻ ശ്രമിച്ചാൽ നിനക്ക് പണി കിട്ടും എന്നാണത്രെ ദിലീപ് പൾസർ സുനിയോട് പറഞ്ഞത്. നടിയുടെ പകർത്തിയ ദൃശ്യങ്ങൾ ഒറിജിനൽ ആണെന്ന് തനിക്ക് ബോധ്യപ്പെടണമെന്നും ദിലീപ് പറഞ്ഞത്രെ. ദിലീപിന്റെ മാനേജരായ അപ്പുണ്ണി, പ്രതികളിൽ ഒരാളായ വിഷ്ണു എന്നിവർ തമ്മിൽ കൂടിക്കാഴ്ചയും നടന്നു.

ഗൂഡാലോചന എപ്പോൾ

ഗൂഡാലോചന എപ്പോൾ

2013 മാർച്ചിലാണ് നടിയെ ആക്രമിക്കാൻ വേണ്ടി പൾസർ സുനിയും ദിലീപും തമ്മിൽ തീരുമാനമായത്. അന്ന് പ്രമുഖ ഹോട്ടലിൽ താമസിച്ചാണ് ഇരുവരും ഗൂഡാലോചന നടത്തിയത്. ഇരുവരും ഒന്നിച്ച് ഒരു ഹോട്ടലിൽ താമസിച്ചതിന് തെളിവുകൾ ലഭ്യമായിട്ടുണ്ടത്രെ.

പൾസർ സ്ഥിരം സന്ദർശകൻ

പൾസർ സ്ഥിരം സന്ദർശകൻ

ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ സെറ്റിൽ വെച്ചും തൊടുപുഴ ശാന്തിഗിരി കോളജ്, ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനിൽ വെച്ചും മറ്റുമായി പല തവണ ദിലീപും പൾസർ സുനിയും തമ്മിൽ ഇതേക്കുറിച്ച് സംസാരം നടന്നിട്ടുണ്ടത്രെ. രണ്ട് തവണ പാളിപ്പോയതിന് ശേഷമാണ് അവസാനം സുനി ഈ ശ്രമം നടപ്പാക്കിയത്.

English summary
Actress attack case: Dileep threatened Pulsor Suni
Please Wait while comments are loading...