കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലുവ ജയില്‍ ജനപ്രിയമാകുന്നു; ദിലീപ് ഇപ്പോഴും ജനപ്രിയന്‍!! സന്ദര്‍ശകരുടെ തിരക്കേറുന്നു

ജാമ്യം തേടി ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കാനാണ് ദിലീപിന്റെ നീക്കം. നേരത്തെ രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനോട് സിനിമാ മേഖലയിലുള്ളവര്‍ക്ക് പോലും അലര്‍ജിയായിരുന്നു. താരസംഘടന പോലും കൈവിട്ട നടന്റെ എല്ലാ പ്രതാപങ്ങളും നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു അറസ്റ്റിന് ശേഷം. എന്നാല്‍ ഈ കാഴ്ചപ്പാടിന് മാറ്റം വരുന്നുവെന്നാണ് പുതിയ വിവരം.

ജൂലൈ 10ന് അറസ്റ്റിലായ ദിലീപ് ആലുവ സബ് ജയിലിലാണ്. സ്വന്തം നാട്ടിലെ ജയിലില്‍ രണ്ടുമാസത്തോളമായി കഴിയുന്ന നടനെ കാണാന്‍ ആദ്യമാരും മടിച്ചിരുന്നു. ഈ മടി മാറി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുടുംബാംഗങ്ങള്‍ക്ക് പുറമെ സിനിമാ മേഖലയിലുള്ളവരും ഇപ്പോള്‍ ദിലീപിനെ കാണാന്‍ ജയിലില്‍ വരുന്നുണ്ട്.

ഭാര്യയും മകളും വന്നു

ഭാര്യയും മകളും വന്നു

നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവന്‍, അച്ഛന്‍ മാധവന്‍, ദിലീപിന്റെ മകള്‍ മീനാക്ഷി എന്നവര്‍ ഒരുമിച്ചാണ് കഴിഞ്ഞ ദിവസം ആലുവ ജയിലിലെത്തിയത്.

നടന്‍ ഷാജോണിന് പത്തുമിനുറ്റ്

നടന്‍ ഷാജോണിന് പത്തുമിനുറ്റ്

ഞായറാഴ്ച നടന്‍ ഷാജോണ്‍ ദിലീപിനെ കാണാന്‍ ജയിലില്‍ വന്നു. നേരത്തെ അപേക്ഷ നല്‍കി അനുമതി ലഭിച്ചതു പ്രകാരമായിരുന്നു ഷാജോണിന്റെ വരവ്.

വിശദമായ സംസാരം നടന്നില്

വിശദമായ സംസാരം നടന്നില്

ഷാജോണും ദിലീപും പത്ത് മിനുറ്റോളം സംസാരിച്ചു. വിശദമായ സംസാരം നടന്നില്ലെന്നും പത്തുമിനുറ്റല്ലേ ലഭിച്ചിട്ടുള്ളൂവെന്നും ഷാജോണ്‍ പ്രതികരിച്ചു.

നാദര്‍ഷ വന്നു, കൂടെ...

നാദര്‍ഷ വന്നു, കൂടെ...

ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷാജോണ്‍ ആലുവ ജയിലില്‍ വന്നത്. ശനിയാഴ്ച ദിലീപിന്റെ സുഹൃത്തും സിവിധായകനുമായ നാദിര്‍ഷയും ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

കാവ്യയുടെ വിവരം കൈമാറി

കാവ്യയുടെ വിവരം കൈമാറി

നാദിര്‍ഷ മാത്രമല്ല വന്നത്. കൂടെ സിനിമാ പ്രവര്‍ത്തകന്‍ ആല്‍വിന്‍ ആന്റണിയും ആലുവ ജയിലിലെത്തി. കാവ്യയും മകളും ജയിലിലേക്ക് വരുന്നുണ്ടെന്ന് ദിലീപിനെ അറിയിച്ചത് നാദിര്‍ഷയാണ്.

അമ്മയുടെ നൊമ്പരം

അമ്മയുടെ നൊമ്പരം

കഴിഞ്ഞ മാസം 11ന് ദിലീപിന്റെ അമ്മ സരോജം ജയിലില്‍ വന്ന് ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അവര്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തു.

സുരേഷുകുമാര്‍ ചെയ്തത്

സുരേഷുകുമാര്‍ ചെയ്തത്

നേരത്തെ നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ദിലീപിനെ കണാന്‍ ജയിലില്‍ വന്നിരുന്നു. ദിലീപിനെ കാണാന്‍ ആദ്യം ജയിലില്‍ വന്നതും സുരേഷ് കുമാര്‍ തന്നെ. ഇദ്ദേഹമാണ് ദിലീപിന്റെ ജയിലിലെ അവസ്ഥയും നടന്‍ നിരപരാധിയാണെന്നും ആദ്യം മാധ്യമങ്ങളോട് പ്രതികരിച്ചത്.

കാവ്യ എത്താന്‍ കാരണം

കാവ്യ എത്താന്‍ കാരണം

ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിക്കുമെന്നായിരുന്നു കുടുംബാംഗങ്ങള്‍ കരുതിയത്. പക്ഷേ, രണ്ടാം തവണയും ഹൈക്കോടതി ഹര്‍ജി തള്ളിയതോടെയാണ് ദിലീപിനെ ജയിലില്‍ വന്ന് കാണാന്‍ കാവ്യ തീരുമാനിച്ചത്.

ജാമ്യം തേടി വീണ്ടും വരുന്നു

ജാമ്യം തേടി വീണ്ടും വരുന്നു

അതേസമയം, ജാമ്യം തേടി ഹൈക്കോടതിയെ തന്നെ വീണ്ടും സമീപിക്കാനാണ് ദിലീപിന്റെ നീക്കം. നേരത്തെ രണ്ടുതവണ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇനി ദിലീപ് എന്തു ചെയ്യുമെന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച നടക്കവെയാണ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഓണത്തിന് ശേഷം

ഓണത്തിന് ശേഷം

ഓണത്തിന് ശേഷമാണ് ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയിലെത്തുക. അപൂര്‍വമായ കേസാണിതെന്ന് കഴിഞ്ഞ രണ്ടുതവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും ഹൈക്കോടതി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ തന്നെ ദിലീപ് ജാമ്യം തേടാന്‍ സാധ്യതയില്ലെന്നായിരുന്നു വിവരം.

വ്യത്യസ്തമായ റിപ്പോര്‍ട്ട്

വ്യത്യസ്തമായ റിപ്പോര്‍ട്ട്

പക്ഷേ, വ്യത്യസ്തമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിതാവിന്റെ ശ്രാദ്ധത്തിന് വേണ്ടി അങ്കമാലി കോടതി ദിലീപിന് നാല് മണിക്കൂര്‍ പരോള്‍ നല്‍കിയിട്ടുണ്ട്. ബുധനാഴ്ച നാല് മണിക്കൂര്‍ ഇളവാണ് കോടതി ദിലീപിന് നല്‍കിയിരിക്കുന്നത്. ബലി കര്‍മങ്ങള്‍ക്ക് ശേഷം ഉടന്‍ ജയിലില്‍ തിരിച്ചെത്തണമെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമാണ് നിബന്ധന.

അനുകൂല തരംഗം

അനുകൂല തരംഗം

കോടതിയുടെ ഈ നിലപാട് അനുകൂലമായ ഒന്നാണെന്നാണ് ദിലീപിന്റെ ആരാധകര്‍ കരുതുന്നത്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ജാമ്യം തേടി സമീപിക്കാന്‍ ഒരുങ്ങുന്നത്.

20 മിനുറ്റോളം ചര്‍ച്ച

20 മിനുറ്റോളം ചര്‍ച്ച

ശനിയാഴ്ച ജയിലില്‍ ആദ്യം വന്നത് നാദിര്‍ഷയാണ്. നാദിര്‍ഷ പോയതിന് തൊട്ടുപിന്നാലെയാണ് കാവ്യയും മകളും എത്തിയത്. 20 മിനുറ്റോളം നീണ്ടു ഇവരുടെ കൂടിക്കാഴ്ച. ദിലീപ് മകളെ കണ്ടു വിതുമ്പിയെന്നായിരുന്നു വാര്‍ത്ത.

ഇരുന്നൂറിലധികം തെളിവ്

ഇരുന്നൂറിലധികം തെളിവ്

ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരേ പ്രോസിക്യൂഷന്‍ നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരിഗണിച്ചാണ് രണ്ടുതവണയും ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

പുതിയ വാദം എന്ത്

പുതിയ വാദം എന്ത്

വീണ്ടും ഉടനെ ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ പുതിയ എന്തെങ്കിലും വാദം കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കേണ്ടിവരും. പഴയ വാദങ്ങള്‍ തന്നെ ആവര്‍ത്തിച്ചാല്‍ കോടതിയില്‍ നിന്നു അനുകൂല തീരുമാനത്തിന് സാധ്യതയില്ല.

പ്രോസിക്യൂഷന്‍ നോക്കുന്നത്

പ്രോസിക്യൂഷന്‍ നോക്കുന്നത്

ഈ സാഹചര്യത്തില്‍ ദിലീപ് എന്തു വാദമാണ് പുതിയതായി ഉന്നയിക്കുക എന്നാണ് പ്രോസിക്യൂഷന്‍ നോക്കുക. കുറ്റപത്രം തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. അതിനിടെയാണ് കാവ്യയാണ് താന്‍ പറഞ്ഞ മാഡമെന്ന് സുനി വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കാവ്യയെ പോലീസ് ചോദ്യം ചേയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

English summary
Actress Attack case: Actor kalabhavan Shajon visits Dileep at Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X