കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ദിലീപാണോ? മുതിര്‍ന്ന നടന്‍ മധുവിന്റെ പ്രതികരണം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

കൊച്ചി: മലയാളക്കര ഞെട്ടലോടെ കേട്ട സംഭവമായിരുന്നു കൊച്ചിയില്‍ യുവനടി ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട സംഭവം. അന്വേഷണം മുന്നോട്ട് പോയപ്പോള്‍ സംശയത്തിന്റെ മുന നീണ്ടത് ജനപ്രിയ നടന്‍ ദിലീപിലേക്ക്. അറസ്റ്റിലായി മൂന്ന് മാസത്തോളം ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പതിയെ സിനിമാ മേഖലയിലും വ്യവസായ രംഗത്തും സജീവമായി തുടങ്ങി. എങ്കിലും കേസിന്റെ ഗൗരവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു കരിനിഴലായി തുടരുന്നു.

കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 26ലേക്ക് മാറ്റിയിരിക്കുകയാണ്. ദിലീപിനെ ഇഷ്ടപ്പെടുന്നവര്‍ ഉള്‍പ്പെടെ കേസിന്റെ ഭാവി ഉറ്റുനോക്കുന്നവരാണ്. അദ്ദേഹത്തിന് കേസില്‍ ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ? ഈ ചോദ്യമാണ് മുതിര്‍ന്ന നടന്‍ മധുവിനോട് ഉന്നയിക്കപ്പെട്ടത്. നടിയുടെ കേസ് മാത്രമല്ല, സിനിമാ മേഖലയിലെ നടപ്പുവിഷയങ്ങളെ കുറിച്ചെല്ലാം അദ്ദേഹം പ്രതികരിച്ചു. മധുവിന്റെ പ്രതികരണം ഇങ്ങനെ...

പക്ഷം പിടിക്കാതെ മധു

പക്ഷം പിടിക്കാതെ മധു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞവര്‍ഷം ഫെബ്രുവരി 17നായിരുന്നു. സിനിമാ മേഖല തന്നെ രണ്ടായി ചേരിതിരിയുന്ന കാഴ്ചയും ഈ കേസില്‍ കേരളക്കര കണ്ടു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പക്ഷം പിടിക്കാത്ത നടനാണ് മധു. നേരത്തെയും അദ്ദേഹം ഈ വിഷയത്തില്‍ കരുതലോടെയാണ് പ്രതികരിച്ചത്.

ദിലീപ് ബുദ്ധിമാന്‍

ദിലീപ് ബുദ്ധിമാന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് തനിക്ക് കൃത്യമായി ഒന്നുമറിയില്ലെന്ന് മധു പ്രതികരിച്ചു. നടിയെ ആക്രമിച്ചതിന് പിന്നില്‍ ദിലീപാണ് എന്ന് താന്‍ കരുതുന്നില്ലെന്നും മധു വ്യക്തമാക്കി. അദ്ദേഹം ഇങ്ങനെ ഒരു പ്രവര്‍ത്തി ചെയ്യില്ല. ദിലീപ് ബുദ്ധിമാനാണെന്നും മധു പറഞ്ഞു.

തനിക്ക് ഉറപ്പില്ല

തനിക്ക് ഉറപ്പില്ല

ഇത്തരം വിഡ്ഢിത്തങ്ങള്‍ ദിലീപ് കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് മധു വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ടു എന്നത് സത്യമാണ്. എന്നാല്‍ ഇതിന് പിന്നില്‍ ദിലീപാണെന്ന് പറയാന്‍ സാധിക്കില്ല. അക്കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും മധു പ്രതികരിച്ചു.

കാസ്റ്റിങ് കൗച്ചും പ്രതിഷേധവും

കാസ്റ്റിങ് കൗച്ചും പ്രതിഷേധവും

അടുത്തിടെ സിനിമാ മേഖലയില്‍ വന്‍ വിവാദമായ സംഭവമാണ് കാസ്റ്റിങ് കൗച്ച്. അവസരങ്ങള്‍ക്ക് വേണ്ടിയെത്തുന്ന നടിമാരെ ദുരുപയോഗം ചെയ്യുന്ന അശ്ലീല രീതിക്കെതിരെ വ്യാപക പ്രതിഷേധമാണ് അടുത്തിടെ ഉയര്‍ന്നുവന്നിട്ടുള്ളത്. നിരവധി നടിമാര്‍ തങ്ങള്‍ക്ക് നേരിട്ട അനുഭവങ്ങള്‍ പരസ്യമായി പറയുകയും ചെയ്തു.

മലയാള സിനിമയിലുണ്ട്

മലയാള സിനിമയിലുണ്ട്

കാസ്റ്റിങ് കൗച്ച് സിനിമാ മേഖലയില്‍ ഉണ്ടെന്നായിരുന്നു മധുവിന്റെ പ്രതികരണം. മലയാള സിനിമയില്‍ ഈ രീതി പണ്ടുമുതലേ ഉള്ളതാണെന്ന മധു പറഞ്ഞു. മറ്റു സിനിമാ മേഖലകളിലും ഇതുണ്ട്. സിനിമാ രംഗത്തുണ്ടാകുന്ന ബന്ധങ്ങളാണ് ഇതിന് വഴി വെച്ചിരുന്നതെന്നും മധു പ്രതികരിച്ചു.

മറുചോദ്യം ഇങ്ങനെ

മറുചോദ്യം ഇങ്ങനെ

സിനിമയില്‍ മാത്രമാണോ ലൈംഗിക താല്‍പ്പര്യത്തോടെയുള്ള ഇത്തരം ബന്ധങ്ങള്‍ എന്ന നിര്‍ണായക മറു ചോദ്യവും മധു ഉന്നയിച്ചു. എല്ലാ മേഖലയിലും ഇത്തരം രീതികള്‍ തുടരുന്നുണ്ട്. എന്നാല്‍ സമൂഹത്തെ മൊത്തമായി കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും മധു വിശദീകരിച്ചു.

ഇന്നസെന്റിന് പകരം ഇന്നസെന്റ്

ഇന്നസെന്റിന് പകരം ഇന്നസെന്റ്

താരസംഘടന അമ്മയുടെ അധ്യക്ഷനാണ് ഇന്നസെന്റ്. അദ്ദേഹത്തെ മാറ്റണമെന്നും മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്നസെന്റിന് പകരം മറ്റൊരാളെ തനിക്ക് നിര്‍ദേശിക്കാന്‍ പറ്റില്ലെന്ന് മധു പറഞ്ഞു.

എനിക്ക് തോന്നുന്നത്

എനിക്ക് തോന്നുന്നത്

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ മനസില്‍ വരുന്നത് ഇന്നസെന്റ് മാത്രമാണ്. അദ്ദേഹം നല്ല സംഘാടകനാണ്. എല്ലാവരുമായും അടുത്ത സൗഹൃദം നിലനിര്‍ത്തുന്ന വ്യക്തിയുമാണ്. സംഘടനയെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് മാത്രമേ സാധിക്കൂവെന്നും മധു പറഞ്ഞു.

English summary
Actress Attack Casev: Actor Madhu Response to Dileep involve
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X