Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനോടുള്ള അയിത്തം മാറി; ജയിലിലേക്ക് കുത്തൊഴുക്ക്; സന്ദര്‍ശകരില്‍ സംവിധായകരും നടന്മാരും!!

ദിലീപിനൊപ്പം ശക്തമായ പോലീസ് സന്നാഹവും നിലയുറപ്പിക്കും. ആരാധകര്‍ നടനെ കാണാന്‍ എത്തുമെന്നാണ് പോലീസ് കരുതുന്നത്.

Recommended Video

cmsvideo
    More Actors Visits Dileep In Jail

    കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ രണ്ട് മാസത്തോളമായി ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ വരുന്നു. സംവിധായകരും നടന്‍മാരും ദിലീപിനെ കാണാന്‍ സബ് ജയിലിലെത്തി. ഇനിയും കൂടുതല്‍ പേര്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ദിലീപിനെതിരേ തുടക്കത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ ന്യായീകരിച്ച സഹപ്രവര്‍ത്തകര്‍ അറസ്റ്റ് നടന്നതോടെ നിലപാട് മാറ്റുകയായിരുന്നു. പിന്നീട് ദിലീപിനെ പാടേ അവഗണിക്കുകയായിരുന്നു അവര്‍. താരസംഘടന വരെ ദിലീപിനെ തള്ളിപ്പറയുന്ന കാഴ്ചയാണ് ശേഷം കണ്ടത്. എന്നാല്‍ സ്ഥിതിഗതികള്‍ മാറുന്നുവെന്നാണ് പുതിയ വാര്‍ത്ത.

    ഉത്രാട ദിനത്തില്‍

    ഉത്രാട ദിനത്തില്‍

    ഉത്രാട ദിനമായ ഞായറാഴ്ചയാണ് കൂടുതല്‍ പേര്‍ വന്നത്. അതിന് തൊട്ടുമുമ്പുള്ള ദിവസം ഭാര്യയും മകളും ദിലീപനെ കാണാന്‍ ജയിലിലെത്തിയിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ പേര്‍ ദിലീപിനെ കാണാന്‍ വരുമെന്നാണ് വിവരം.

    ആദ്യം വന്നത്

    ആദ്യം വന്നത്

    ഇന്നലെ ആദ്യം വന്നത് കലാഭവന്‍ ഷാജോണ്‍ ആണ്. ഇദ്ദേഹം പത്ത് മിനുറ്റോളം ദിലീപുമായി സംസാരിച്ചു. പിന്നീട് മാധ്യമങ്ങളെ കണ്ട ഷാജോണ്‍ കാര്യമായി ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല എന്നാണ് പ്രതികരിച്ചത്.

    രഞ്ജിത്ത്, സുരേഷ് കൃഷ്ണ, ഹരിശ്രീ

    രഞ്ജിത്ത്, സുരേഷ് കൃഷ്ണ, ഹരിശ്രീ

    12 മണിക്ക് വന്ന ഷാജോണ്‍ മടങ്ങിയ ശേഷമാണ് സംവിധായകന്‍ രഞ്ജിത്ത് ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത്. പിന്നീട് നടന്‍മാരായ സുരേഷ് കൃഷ്ണയും ഹരിശ്രീ അശോകനും ഏലൂര്‍ ജോര്‍ജും വന്നു.

    പ്രതികരിക്കാതെ മടക്കം

    പ്രതികരിക്കാതെ മടക്കം

    സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്പോള്‍ ഇവരുടെ പ്രതികരണം ആരായാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ആരും കാര്യമായി ഒന്നും പറഞ്ഞില്ല. ദിലീപിനോടുള്ള അപ്രിയം സിനിമാ മേഖലയിലുള്ളവര്‍ക്ക് കുറഞ്ഞുവെന്നാണ് സന്ദര്‍ശകരുടെ എണ്ണം കൂടിയതില്‍ നിന്നു മനസിലാകുന്നത്.

    കാവ്യയുടെ വരവ്

    കാവ്യയുടെ വരവ്

    ശനിയാഴ്ച ദിലീപിന്റെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ കാണാന്‍ ജയിലില്‍ വന്നിരുന്നു. കാവ്യ പിതാവ് മാധവനൊപ്പമാണ് വന്നത്. കാവ്യയും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.

    ഉറ്റസുഹൃത്ത്

    ഉറ്റസുഹൃത്ത്

    അതിന് മുമ്പ് നാദിര്‍ഷ വന്ന് ദിലീപിനെ കണ്ടിരുന്നു. കാവ്യയും മകളും വരുന്നുണ്ടെന്ന് ദിലീപിനെ അറിയിച്ചത് നാദിര്‍ഷയാണ്. നാദിര്‍ഷ മടങ്ങിയ ഉടനെയാണ് കാവ്യ എത്തിയത്.

    രണ്ടു മാസമാകുന്നു

    രണ്ടു മാസമാകുന്നു

    ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. ആദ്യമായാണ് കാവ്യയും മകളും ദിലീപിനെ കാണാന്‍ ജയിലില്‍ വന്നത്. കഴിഞ്ഞമാസം അമ്മ സരോജവും സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവും വന്നിരുന്നു.

     കോടതിയുടെ കനിവ്

    കോടതിയുടെ കനിവ്

    അച്ഛന്‍ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് അങ്കമാലി കോടതി അനുമതി നല്‍കിയിട്ടുണ്ട്. നാല് മണിക്കൂറാണ് അനുവദിച്ചിട്ടുള്ളത്. ഈ വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും മൊബൈല്‍ ഉപയോഗിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട് കോടതി.

     ബുധനാഴ്ച നിര്‍ണായകം

    ബുധനാഴ്ച നിര്‍ണായകം

    ആറാം തിയ്യതി രാവിലെ ഏഴ് മുതല്‍ 11 മണി വരെയാണ് ചടങ്ങുകള്‍. വീട്ടിലും ആലുവ മണപ്പുറത്തുമാണ് ചടങ്ങ്. ഇതിന് വേണ്ടിയാണ് ദിലീപ് എത്തുക. ചടങ്ങ് കഴിഞ്ഞാലുടന്‍ ദിലീപ് ജയിലിലേക്ക് മടങ്ങും.

    ശക്തമായ പോലീസ് സന്നാഹം

    ശക്തമായ പോലീസ് സന്നാഹം

    ദിലീപിനൊപ്പം ശക്തമായ പോലീസ് സന്നാഹവും നിലയുറപ്പിക്കും. ആരാധകര്‍ നടനെ കാണാന്‍ എത്തുമെന്നാണ് പോലീസ് കരുതുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+