Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ഉൾപ്പെട്ട കേസിൽ സുപ്രധാന നീക്കവുമായി നടി, നിർണായക ആവശ്യവുമായി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കം. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിക്ക് എതിരെയാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

വിചാരണക്കോടതി പക്ഷപാതിത്വപരമായാണ് പെരുമാറുന്നത് എന്നാണ് നടി ആരോപിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് നടി ഹൈക്കോടതിക്ക് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. നടിയുടെ നീക്കം കേസില്‍ സുപ്രധാന വഴിത്തിരിവായേക്കും. വിശദാംശങ്ങള്‍ ഇങ്ങനെ..

ഗുരുതര ആരോപണങ്ങള്‍

ഗുരുതര ആരോപണങ്ങള്‍

നടന്‍ ദിലീപ് എട്ടാം പ്രതിയായിരിക്കുന്ന കേസില്‍ വിചാരണ കോടതിക്ക് എതിരെ നേരത്തെ പ്രോസിക്യൂഷന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ വിചാരണ കോടതിക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സമാനമായി വിചാരണ കോടതിക്കെതിരെ നടിയും രംഗത്ത് വന്നത് നിര്‍ണായകമാണ്.

മറ്റൊരു കോടതിയിലേക്ക് മാറ്റണം

മറ്റൊരു കോടതിയിലേക്ക് മാറ്റണം

കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് നടി ആരോപിച്ചു. കേസിലെ വിചാരണ നടപടികള്‍ സുപ്രധാന ഘട്ടത്തില്‍ എത്തി നില്‍ക്കേയാണ് കോടതിക്കെതിരെ നടി പരാതി ഉന്നയിച്ചിരിക്കുന്നത്.

കോടതി ഇടപെട്ടില്ല

കോടതി ഇടപെട്ടില്ല

സാക്ഷി വിസ്താരത്തിന്റെ പേരില്‍ പ്രതിഭാഗം നടത്തിയ ചോദ്യം ചെയ്യല്‍ ഒരു പീഡനമായി മാറിയപ്പോള്‍ പോലും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ നടി ആരോപിക്കുന്നു. തന്റെ പല മൊഴികളും കോടതി രേഖപ്പെടുത്തിയില്ല. മാത്രമല്ല എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനം എടുത്തില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹൈക്കോടതി പിന്നീട് പരിഗണിക്കും

ഹൈക്കോടതി പിന്നീട് പരിഗണിക്കും

നടന്‍ ദിലീപാണ് കേസിലെ എട്ടാം പ്രതി. കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നു എന്നാരോപിച്ചാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. നടിയുടെ ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. നിലവില്‍ പ്രോസിക്യൂഷന്‍ ആരോപണത്തിന് പിറകെ വിചാരണ കോടതി നടപടികള്‍ ഏറെക്കുറെ തടസ്സപ്പെട്ട നിലയിലാണ്. വിചാരണക്കോടതി നടപടികള്‍ നിര്‍ത്തി വെക്കണം എന്നാവശ്യപ്പെട്ട് നേരത്തെ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു.

Recommended Video

cmsvideo
    പ്രളയത്തില്‍ നിന്ന് മഞ്ജു വാര്യരെ രക്ഷിച്ചത് ദിലീപോ ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+