Get Updates
Get notified of breaking news, exclusive insights, and must-see stories!

മെമ്മറി കാര്‍ഡ് ചോര്‍ന്നത് കേസെടുത്ത് അന്വേഷിക്കണം; ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സഹപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പ്രതികള്‍ ശ്രമിച്ചേക്കാം എന്നും ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കണം എന്നുമാണ് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണം. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതില്‍ തെളിവ് ശേഖരിച്ചില്ല. മെമ്മറി കാര്‍ഡ് പരിശോധിച്ച ഫോണ്‍ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല എന്നും അതീവിത പറഞ്ഞു. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Actress Attack

കേസില്‍ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ പുറത്തായതിന് പിന്നാലെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചു എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പിഎ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

മജിസ്‌ട്രേറ്റ് ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിക്കുകയായിരുന്നു എന്നും ഇങ്ങനെ ചെയ്തത് സ്വകാര്യ കസ്റ്റഡിയില്‍ സൂക്ഷിക്കാമെന്ന ധാരണയിലാണ് എന്നുമാണ് മൊഴിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് മെമ്മറി കാര്‍ഡ് സ്വന്തം ഫോണില്‍ പരിശോധിച്ചത്. 2018 ഡിസംബര്‍ 13 ന് രാത്രി 10.52 നായിരുന്നു. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മെമ്മറി കാര്‍ഡ് തന്റെ ഫോണില്‍ ഇട്ട് പരിശോധിച്ചത് എന്നാണ് മഹേഷ് മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഈ ഫോണ്‍ 2022 ഫെബ്രുവരിയില്‍ ഒരു യാത്രക്കിടെ നഷ്ടമായി. വിചാരണ കോടതി ശിരസ്തദാറായ താജുദ്ദീന്‍ മെമ്മറി കാര്‍ഡ് പരിശോധിക്കുന്നത് 2021 ജൂലൈ 19 നാണ്. കോടതി ചെസ്റ്റില്‍ സൂക്ഷിക്കേണ്ട മെമ്മറി കാര്‍ഡാണ് ഇയാള്‍ പരിശോധിച്ചത്. നേരത്തെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും തനിക്ക് ലഭിക്കേണ്ട നിയമപരമായ അവകാശത്തെ ദിലീപ് എതിര്‍ക്കുന്നുവെന്നും അതിജീവിത പറഞ്ഞിരുന്നു. മെമ്മറി കാര്‍ഡ് അന്വേഷണത്തില്‍ ദിലീപ് കക്ഷി ആകേണ്ടതില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് അന്വേഷണം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് എന്നും അതിജീവിത ചൂണ്ടിക്കാട്ടി.

അന്വേഷണത്തില്‍ തന്റെ ഭാഗം കേട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് എന്നും അതിജീവിത ഹര്‍ജിയില്‍ പറയുന്നു. ബോധപൂര്‍വമാണ് ഹൈക്കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചത്. ഇത് കോടതി അലക്ഷ്യമാണ് എന്നും അതിജീവിത ഹര്‍ജിയില്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+