കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍; സ്വകാര്യത പ്രധാനം!! വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന് ഹര്‍ജി

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം സിനിമാ മേഖലയിലെ താരസംഘടനയില്‍ പിളര്‍പ്പുണ്ടാക്കുന്ന ഘട്ടംവരെ എത്തിയെന്ന് മോഹന്‍ലാല്‍ തുറന്നുപറഞ്ഞതാണ് ദിലീപ് കേസിലെ പുതിയ വിവരം. താരസംഘടന ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്ന് മോഹന്‍ലാല്‍ ആവര്‍ത്തിച്ചു. എന്നാല്‍ പുതിയ വിവരം മറ്റൊന്നാണ്. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു.

വിചാരണ കോടതിയില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ തള്ളിയ പശ്ചാത്തലത്തിലാണ് നടി ഹൈക്കോടതിയിലെത്തിയത്. വിചാരണ ചെയ്യേണ്ടത് വനിതാ ജഡ്ജി ആയിരിക്കണമെന്നാണ് നടിയുടെ നിലപാട്. ഇക്കാര്യമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഹര്‍ജിയിലെ വാദങ്ങളും കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ഇങ്ങനെ...

സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ്

സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ്

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാണ് നടിയുടെ ആവശ്യം. സ്വകാര്യതയുമായി ബന്ധപ്പെട്ട കേസാണിത്. പരസ്യമായ വിചാരണ ഒഴിവാക്കണമെന്നും നടി ആവശ്യപ്പെടുന്നു. വനിതാ ജഡ്ജിക്ക് മുമ്പില്‍ കേസ് വിചാരണ ചെയ്യണമെന്ന് ജില്ലാ സെഷന്‍സ് കോടതിയിലും നേരത്തെ നടി ആവശ്യപ്പെട്ടിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

ഹര്‍ജി നാളെ പരിഗണിക്കും

ഹര്‍ജി നാളെ പരിഗണിക്കും

വിചാരണ കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് വനിതാ ജഡ്ജി വേണമെന്ന ആവശ്യം നടി ഹൈക്കോടതിയില്‍ ഉന്നയിക്കാന്‍ കാരണം. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും. വനിതാ ജഡ്ജിയെ അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി പറഞ്ഞിരുന്നത്. വനിതാ ജഡ്ജിയില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

ഭരണപരമായ കാരണങ്ങള്‍

ഭരണപരമായ കാരണങ്ങള്‍

ഭരണപരമായ കാരണങ്ങളാണ് വിചാരണ കോടതി ചൂണ്ടിക്കാട്ടിയത്. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിയില്ലെന്നും വിചാരണയ്ക്ക് മാത്രമായി പ്രത്യേക വനിതാ ജഡ്ജിയെ നിയമിക്കാന്‍ സാധിക്കില്ലെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നു.

വിചാരണ വൈകിപ്പിക്കാന്‍

വിചാരണ വൈകിപ്പിക്കാന്‍

വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുണ്ടോ എന്ന് സെഷന്‍സ് കോടതി കഴിഞ്ഞതവണ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ഹര്‍ജികള്‍ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിരീക്ഷണം. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങളിലൊന്ന് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ്.

എത്രയും വേഗം തീര്‍പ്പാക്കണം

എത്രയും വേഗം തീര്‍പ്പാക്കണം

വിചാരണ വേഗം തുടങ്ങാന്‍ ഹൈക്കോടതി ഇടപെട്ടാല്‍ മറിച്ചുള്ള നീക്കം നടത്തുന്നവര്‍ക്ക് തിരിച്ചടിയാകും. ലൈംഗിക ആക്രമണം ആരോപിക്കപ്പെട്ടിട്ടുള്ള കേസാണിത്. ഇത്തരം കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം മുമ്പ് പല കേസുകളിലുമുണ്ടായിട്ടുണ്ട്.

ഒന്നര വര്‍ഷം

ഒന്നര വര്‍ഷം

നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഒന്നര വര്‍ഷത്തോട് അടുക്കുന്നു. കോളിളക്കം സൃഷ്ടിച്ച സംഭവമായിട്ട് പോലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ദിലീപ് ഉള്‍പ്പെട്ട കേസായതുകൊണ്ടുതന്നെ കേസ് കേരളക്കര ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

തുടര്‍ച്ചയായ ആവശ്യങ്ങള്‍

തുടര്‍ച്ചയായ ആവശ്യങ്ങള്‍

തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച് പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിചാരണ കോടതി പറയുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളാണ് ഉപഹര്‍ജികളുമായി കോടതിയിലെത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാണ് ദിലീപ് ആദ്യം കോടതിയില്‍ ആവശ്യപ്പെട്ടത്. സെഷന്‍സ് കോടതി ഈ ആവശ്യം തള്ളിയപ്പോള്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഒടുവിലെ ദിലീപിന്റെ ഹര്‍ജി

ഒടുവിലെ ദിലീപിന്റെ ഹര്‍ജി

കേസില്‍ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിയുടെ നീക്കത്തില്‍ സംശയമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്.

കേസ് നടപടികള്‍

കേസ് നടപടികള്‍

പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാണ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത്. ആദ്യം പിടിയിലായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി പ്രഥമ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീടാണ് ദിലിപീന് പങ്കുണ്ടെന്ന് സംശയമുയരുന്നത്. കഴിഞ്ഞ ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്യുകയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

തീര്‍പ്പ് കല്‍പ്പിക്കാന്‍ രണ്ടുഹര്‍ജികള്‍

തീര്‍പ്പ് കല്‍പ്പിക്കാന്‍ രണ്ടുഹര്‍ജികള്‍

ദിലീപിന്റെയും ആക്രമിക്കപ്പെട്ട നടിയുടെയും ഹര്‍ജികളാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. രണ്ടിലും വേഗത്തില്‍ തീരുമാനമുണ്ടായാല്‍ മാത്രമേ വിചാരണ എന്ന് തുടങ്ങാന്‍ സാധിക്കുമെന്ന് പറയാന്‍ സാധിക്കൂ. നിലവിലെ സാഹചര്യത്തില്‍ എന്ന് വിചാരണ തുടങ്ങുമെന്ന് പറയാന്‍ സാധിക്കുന്നില്ല. ആക്രമണത്തിനിരയായ നടി കഴിഞ്ഞദിവസം താരസംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു.

താജ്മഹലിലെ പള്ളിയില്‍ നിസ്‌കരിക്കാമോ? ആരാധനയുടെ മറവില്‍ പുറത്ത് നിന്നുള്ളവര്‍ ചെയ്യുന്നത്...താജ്മഹലിലെ പള്ളിയില്‍ നിസ്‌കരിക്കാമോ? ആരാധനയുടെ മറവില്‍ പുറത്ത് നിന്നുള്ളവര്‍ ചെയ്യുന്നത്...

English summary
Actress Attack case: Actress in High Court for Woman Judge and speedy trail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X