പൊട്ടിക്കരഞ്ഞ് കാവ്യ! കരച്ചിൽ കാര്യമാക്കാതെ പോലീസ്! ചോദിച്ചത് ദിലീപിന്റെ ആ രഹസ്യങ്ങൾ...
പലപ്പോഴും കാവ്യയുടെ വിതുമ്പൽ കാരണം ചോദ്യം ചെയ്യൽ തടസപ്പെടുകയും ചെയ്തു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ചോദ്യം ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ കാവ്യാ മാധവൻ പൊട്ടിക്കരഞ്ഞെന്ന് റിപ്പോർട്ട്. ആറ് മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യലിനിടയിൽ പലപ്പോഴും കാവ്യ വിതുമ്പി.
എന്നാൽ ഇതൊന്നും കാര്യമാക്കാതെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാവ്യയോട് എല്ലാ കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഭർത്താവ് ദിലീപിന്റെ പെരുമാറ്റങ്ങളെ സംബന്ധിച്ചാണ് പോലീസ് പ്രധാനമായും ചോദിച്ചത്. സംഭവം നടന്ന ദിവസത്തെ ദിലീപിന്റെ ഓരോ ചലനങ്ങളെക്കുറിച്ചും പോലീസ് കാവ്യയോട് ചോദിച്ചു. എന്നാൽ പലപ്പോഴും കാവ്യയുടെ വിതുമ്പൽ കാരണം ചോദ്യം ചെയ്യൽ തടസപ്പെടുകയും ചെയ്തു.

ദിലീപിന്റെ വീട്ടിൽ...
കഴിഞ്ഞ ദിവസം രാത്രി ദിലീപിന്റെ ആലുവയിലെ തറവാട്ട് വീട്ടിൽ വെച്ചാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാവ്യയെ ചോദ്യം ചെയ്തത്.

ആറു മണിക്കൂർ...
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കാവ്യാ മാധവനിൽ നിന്നും നിർണ്ണായകമായ പല കാര്യങ്ങളും ചോദിച്ചറിയാനാണ് പോലീസ് എത്തിയത്. കാവ്യയുടെ ചോദ്യം ചെയ്യൽ ഏകദേശം ആറു മണിക്കൂറോളം നീണ്ടുനിന്നും.

പൊട്ടിക്കരഞ്ഞു...
ചോദ്യം ചെയ്യാനെത്തിയ എഡിജിപി ബി സന്ധ്യയുടെ മുന്നിൽ വെച്ച് പലപ്പോഴും കാവ്യ പൊട്ടിക്കരഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനാൽ ചോദ്യം ചെയ്യൽ ഇടയ്ക്കിടെ തടസപ്പെടുകയും ചെയ്തു.

ഒന്നുമറിയില്ലെന്ന്...
നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗുഢാലോചനയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് കാവ്യ പോലീസിനോട് ആവർത്തിച്ച് പറഞ്ഞത്.

പൾസറിനെയും അറിയില്ല...
പൾസർ സുനിയെ തനിക്ക് അറിയില്ലെന്നും, നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെയാണ് പൾസർ സുനിയെ താൻ ആദ്യമായി കാണുന്നതെന്നും കാവ്യ പറഞ്ഞു. ലക്ഷ്യയിൽ പൾസർ സുനി വന്നോ എന്ന കാര്യവും തനിക്കറിയില്ലെന്നാണ് കാവ്യ പോലീസിനോട് വ്യക്തമാക്കിയത്.

നടിയാണോ...
താനും ദിലീപും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് മഞ്ജു വാര്യരെ അറിയച്ചത് ആക്രമണത്തിനിരയായ നടിയാണോ എന്നത് സംബന്ധിച്ചും തനിക്കൊന്നുമറിയില്ലെന്നാണ് കാവ്യ പോലീസുകാരോട് പറഞ്ഞതെന്നും റിപ്പോർട്ടുകളുണ്ട്.

ലക്ഷ്യയിലെ ദൃശ്യങ്ങൾ...
നടിയെ ആക്രമിച്ച ശേഷം കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയിൽ രണ്ടു തവണ പോയെന്നാണ് സുനി പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇക്കാര്യം പോലീസിന് ഇതുവരെ സ്ഥരീകരിക്കാനായിട്ടില്ല. ലക്ഷ്യയിലെ സിസിടിവി ദൃശ്യങ്ങളുടെ വിശദമായ പരിശോധനഫലം ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

നേരത്തെ അറിയാൻ...
സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക്കിന്റെ വിശദമായ പരിശോധന ഫലം വരുന്നതിന് മുൻപ് തന്നെ കാവ്യ മാധവനിൽ നിന്ന് വിവരങ്ങളറിയാനാണ് പോലീസ് കാവ്യയെ ചോദ്യം ചെയ്തത്.

കൂടുതൽ പേരെ...
സംഭവവുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ അമ്മ അടക്കം ദിലീപുമായി അടുത്ത ബന്ധമുള്ള കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന.

എല്ലാം പെട്ടെന്നാകും...
കേസിൽ ദിലീപിന് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതോടെ പോലീസ് ആത്മവിശ്വാസത്തിലാണ്. കേസുമായി ബന്ധപ്പെട്ട നിർണ്ണായക നീക്കങ്ങൾ പെട്ടെന്നുണ്ടാകുമെന്നാണ് പോലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications