കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസിന് തിരിച്ചടി; രണ്ടുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കി

Google Oneindia Malayalam News

കൊച്ചി: കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം. കേസില്‍ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത് ക്വട്ടേഷന്‍ സംഘങ്ങളെ ആയിരുന്നു. പിന്നീട് നടന്‍ ദിലീപ് അറസ്റ്റിലായി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയെന്നാണ് പോലീസ് പറയുന്നത്.

ഈ മൊബൈല്‍ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ടവരായിരുന്നു രണ്ട് അഭിഭാഷകര്‍. ഇവരെ ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണിപ്പോള്‍. അന്വേഷണ സംഘത്തിന് കൃത്യമായ തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പോലീസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ.....

ഹൈക്കോടതി ഇടപെടല്‍

ഹൈക്കോടതി ഇടപെടല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം അറസ്റ്റിലായത് പള്‍സര്‍ സുനി എന്ന സുനില്‍ കുമാറും സംഘവുമായിരുന്നു. ഇവര്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായവരാണ് അഭിഭാഷകരായ പ്രതീഷ് ചാക്കോയും രാജു ജോസഫും. കേസിലെ തെളിവ് നശിപ്പിച്ചുവെന്ന് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ നിന്നാണ് ഹൈക്കോടതി ഇരുവരെയും ഒഴിവാക്കിയത്.

പോലീസ് കണ്ടെത്തല്‍

പോലീസ് കണ്ടെത്തല്‍

കേസില്‍ ഒളിവില്‍ കഴിയവെ പ്രതി സുനില്‍കുമാര്‍ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ സുനി അഡ്വ. പ്രതീഷ് ചാക്കോയ്ക്കാണ് കൈമാറിയത് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍. ഇത് ഒളിപ്പിച്ച കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

ഒളിവില്‍ പോയി

ഒളിവില്‍ പോയി

മൊബൈല്‍ പ്രതീഷ് ചാക്കോയുടെ കൈവശമുണ്ടെന്ന് അറിഞ്ഞ പോലീസ് ഇരുവരെയും വിളിപ്പിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇരുവരും ഹാജരായില്ല. മാത്രമല്ല, അറസ്റ്റ് ഭയന്ന് ഒളിവില്‍ പോകുകയും ചെയ്തു. തുടര്‍ന്നാണ് കേസെടുത്തത്.

കോടതിയെ സമീപിച്ചു

കോടതിയെ സമീപിച്ചു

പിന്നീട് ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം നല്‍കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചു, മെമ്മറി കാര്‍ഡ് നശിപ്പിച്ചു എന്നിവയാണ് അഭിഭാഷകര്‍ക്കെതിരായ കുറ്റം. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടുപേരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തെളിയിക്കാന്‍ സാധിച്ചില്ല

തെളിയിക്കാന്‍ സാധിച്ചില്ല

അഭിഭാഷകര്‍ക്കെതിരെ എന്ത് കുറ്റമാണ് നിലനില്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. ഒളിവിലായിരുന്ന പ്രതി ഇരുവര്‍ക്കും വക്കാലത്ത് നല്‍കിയെന്നല്ലാതെ മറ്റെന്താണുള്ളത്. തെളിവ് നശിപ്പിച്ചെന്ന് സംശയാതീതമായി തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ഇതുവരെ കണ്ടെത്തിയില്ല

ഇതുവരെ കണ്ടെത്തിയില്ല

നടി ആക്രമിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. കേസിലെ പ്രധാന തെളിവാണ് ഈ മൊബൈല്‍ ഫോണ്‍. മൊബൈല്‍ ഫോണോ മെമ്മറി കാര്‍ഡോ പോലീസിന് ലഭിച്ചിട്ടില്ല. പ്രതികള്‍ ഇത് നശിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

കേസില്‍ പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവ് ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് അഭിഭാഷകര്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചത്. കേസില്‍ അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിപ്പട്ടികയില്‍ നിന്നു രണ്ടുപേരെ നീക്കിയിരിക്കുകയാണിപ്പോള്‍.

ദിലീപിന്റെ ഹര്‍ജി

ദിലീപിന്റെ ഹര്‍ജി

ആക്രമണ ദൃശ്യങ്ങളുടെ ഒറിജിനല്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നേരത്തെ ഹൈക്കോടതിയിലും ഇക്കാര്യം ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് പരിഗണിച്ച ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളി. തുടര്‍ന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപ്പിച്ചത്.

English summary
Actress attack case: Advocates are excluded by High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X