• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടി ആക്രമിക്കപ്പെട്ട കേസില്‍ വാറണ്ട്; മാപ്പ് സാക്ഷി വിപിന്‍ ലാല്‍ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പ് സാക്ഷി വിപിന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണം എന്നാണ് വിപിന്‍ ലാലിന്റെ ആവശ്യം. നേരത്തെ ഇയാളെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചതും ശനിയാഴ്ച ഹാജരാക്കാന്‍ ആവശ്യപ്പെട്ടതും. ഈ സാഹചര്യത്തിലാണ് തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിപിന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ചങ്ങനാശേരി സ്വദേശിയാണ് വിപിന്‍ലാല്‍. ബന്ധുവിന്റെ കാസര്‍കോട്ടെ ബേക്കലിലുള്ള വീട്ടിലാണ് താമസം. മറ്റൊരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കാക്കനാട് ജയിലില്‍ കഴിയവെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുമായി ഇയാള്‍ക്ക് ബന്ധം വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി സുനിക്ക് കത്ത് എഴുതുന്നതിന് സഹായിച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് പത്താം പ്രതിയാക്കി. വൈകാതെ മാപ്പ് സാക്ഷിയാക്കുകയും ചെയ്തു.

കോണ്‍ഗ്രസിന് പുതിയ ദേശീയ പ്രസിഡന്റ്; നിര്‍ണായക തീരുമാനവുമായി സോണിയ ഗാന്ധി, തിരഞ്ഞെടുപ്പ് തിയ്യതി...

നേരത്തെ അറസ്റ്റിലായ കേസില്‍ ജാമ്യം ലഭിച്ചതോടെ വിപിന്‍ ലാല്‍ ജയില്‍ മോചിതനാക്കുകയായിരുന്നു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ വിപിന്‍ ലാലിന് ജാമ്യം ലഭിച്ചിരുന്നില്ല. രണ്ടു കേസിലും ജാമ്യം ലഭിക്കാതെ വിപിന്‍ ലാല്‍ ജയില്‍ നിന്ന് പുറത്തെത്തിയ കാര്യം കേസിലെ മറ്റു പ്രതികളാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാനും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ജയില്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു. വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് അറസ്റ്റിലായിരുന്നു.

ഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തും

6000 വോട്ടിന്റെ വ്യത്യാസം മാത്രം; ഷാഫി പറമ്പലിനെ നേരിടാന്‍ സന്ദീപ് വാര്യര്‍... പാലക്കാട് പിടിക്കാന്‍ ബിജെപി

cmsvideo
    ഭാവന ചില പ്രമുഖരെ മനപൂർവം വിളിക്കാതിരുന്നതോ?? | Oneindia Malayalam

    English summary
    Actress Attack Case: Approver Vipin lal approached Kerala High Court
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X