കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് ആളൂര്‍ പിന്മാറി; പള്‍സറിന് പുതിയ അഭിഭാഷകന്‍, ആളൂര്‍ പറയുന്നത്...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്ന് ആളൂര്‍ പിന്മാറുന്നു?

കൊച്ചി: കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയുടെ അഭിഭാഷകനായിരുന്നു ബിഎ ആളൂര്‍. കേസ് ഏറെ ശ്രദ്ധിക്കപ്പെട്ടതുകൊണ്ടുതന്നെ പ്രതികള്‍ക്ക് വേണ്ടി ആരാണ് ഹാജരാകുക എന്ന് എല്ലാവരും അന്ന് ഉറ്റുനോക്കിയിരുന്നു. അപ്പോഴാണ് ബിഎ ആളൂര്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയിലെത്തിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സുനി തന്നോട് പറഞ്ഞുവെന്ന് നേരത്തെ ആളൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. സുനിയുടെ അഭിഭാഷക സ്ഥാനത്ത് നിന്ന് ആളൂര്‍ പിന്മാറി. മറ്റൊരു അഭിഭാഷകനായരിക്കും സുനിക്ക് വേണ്ടി ഇനി കോടതിയിലെത്തുക. കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഇങ്ങനെ...

സുനിക്ക് വേണ്ടി ഹാജരാകില്ല

സുനിക്ക് വേണ്ടി ഹാജരാകില്ല

പുതിയ അഭിഭാഷകന്‍ ആരാണ് വ്യക്തമല്ല. ബിഎ ആളൂര്‍ ഇനി സുനിക്ക് വേണ്ടി ഹാജരാകില്ല. വക്കാലത്ത് ഒഴിഞ്ഞ് പുതിയ അഭിഭാഷകന് വക്കാലത്ത് നല്‍കണം എന്ന സുനി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. അപേക്ഷ കോടതി അംഗീകരിച്ചു.

നേരത്തെ ചില സൂചനകള്‍

നേരത്തെ ചില സൂചനകള്‍

സുനിയുടെ വക്കാലത്ത് ഒഴിയുന്നത് സംബന്ധിച്ച് ആളൂര്‍ നേരത്തെ ചില സൂചനകള്‍ നല്‍കിയിരുന്നു. വക്കാലത്ത് ഒഴിയാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് നേരത്തെ ആളൂര്‍ പറഞ്ഞിരുന്നത്. സുനി ആരുടെയോ സ്വാധീനത്തിന് വഴങ്ങിയെന്നാണ് ആളൂര്‍ പറയുന്നത്. ഇനി കേസ് നടത്താനാകില്ലെന്നും ആളൂര്‍ വ്യക്തമാക്കിയിരുന്നു.

ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചന

ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചന

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആളൂര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്തത്. പിന്നീട്് മാധ്യമങ്ങളെ കണ്ട വേളയിലാണ്, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉന്നതര്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുനി തന്നോട് പറഞ്ഞുവെന്ന് ആളൂര്‍ വ്യക്തമാക്കിയത്. കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി.

വിവാദമായ നീക്കങ്ങള്‍

വിവാദമായ നീക്കങ്ങള്‍

തൃശൂരില്‍ ട്രെയിനില്‍ നടന്ന കൊലപാതകക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കും പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനും വേണ്ടി ഹാജരായിരുന്നത് ആളൂരായിരുന്നു. തൊട്ടുപിന്നാലെയാണ് വിവാദമായ നടി ആക്രമിക്കപ്പെട്ട സംഭവമുണ്ടായത്. അവിടെയും പ്രതികള്‍ക്ക് വേണ്ടി എത്തിയ ആളൂര്‍ ഇപ്പോള്‍ പിന്മാറുകയാണ്.

കേസ് 27ലേക്ക് മാറ്റി

കേസ് 27ലേക്ക് മാറ്റി

്നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ വിധി സെഷന്‍സ് കോടതിയില്‍ ഇന്നുണ്ടാകുമെന്നാണ് കരുതിയിരുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി, പ്രതികളായ അഭിഭാഷകര്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തുടങ്ങിയ കാര്യങ്ങളിലാണ് വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചത്. എന്നാല്‍ കോടതി കേസ് 27ലേക്ക് മാറ്റുകയായിരുന്നു.

English summary
Actress Attack case: BA Aloor withdrws, Suni get new advocate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X