നടിയെ പീഡിപ്പിച്ച കേസ്; നടന്മാര്‍ക്കെതിരെ പരാതിയുമായി ബിന്ദു കൃഷ്ണ
കൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാതിയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുകയും അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്‌തെന്നുകാട്ടി നടന്മാരായ ദിലീപ്, സലിംകുമാര്‍, അജു വര്‍ഗീസ്, നിര്‍മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെയാണ് ബിന്ദു കൃഷ്ണ പരാതി നല്‍കിയത്.
ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ബിന്ദു കൃഷ്ണ ഡിജിപിക്കു നല്‍കിയ പരാതി വ്യക്തമാക്കി. പള്‍സര്‍ സുനി ജയിലില്‍ വച്ചു എഴുതിയ കത്ത് സംബന്ധിച്ച മാധ്യമ ചര്‍ച്ചകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും നടിയെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്‌തെന്നാണു ബിന്ദുവിന്റെ പരാതി.

സുപ്രീം കോടതി ഉത്തരവ് പ്രകാരം ലൈംഗിക പീഡനത്തിന് ഇരയാകുന്നവരുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. നേരത്തെ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിക്കെതിരെ ഇതുസംബന്ധിച്ച് കേസെടുത്തിരുന്നു. മാധ്യമ ചര്‍ച്ചയ്ക്കിടെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. നടന്‍ അജു വര്‍ഗീസിനെതിരെയും സമാന കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications