നടിയെ ആക്രമിച്ച കേസ്: കോടതി മുറിയിലെ ദൃശ്യങ്ങൾ പകർത്തിയ പ്രതിക്കെതിരെ കേസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കോടതിയിലുണ്ടായിരുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇയാൾ ചിത്രീകരിച്ചത്. കേസിലെ അഞ്ചാം പ്രതി സലീമിനെതിരെ കേസ് എടുക്കാനാണ് കോടതി ഉത്തരവ്. പ്രോസിക്യൂട്ടറിന്റെ പരാതിയന്മേലാണ് നടപടി.
നടിയും ദിപീലും അടക്കം കേസുമായി ബന്ധമുള്ളവർ കോടതി മുറിയിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്. നടി കോടതിയിലെത്തിയ വാഹനത്തിന്റെ ദൃശ്യങ്ങളും പ്രതിയുടെ ഫോണിലുണ്ട്. പ്രതി ഫോണിൽ ചിത്രങ്ങളെടുക്കുന്നത് പോലീസിനെ പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയായിരുന്നു.

കേസിൽ രഹസ്യ വിചാരണ നടക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിന് ശേഷം പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണക്കോടതി പരിശോധിച്ചു. നടിയും വനിതാ ജഡ‍്ജിയും മാത്രമായിരുന്നു ഈ സമയം ഉണ്ടായിരുന്നത്. പ്രതികളെയും അഭിഭാഷകരെയും കോടതി മുറിയിൽ നിന്നും ഒഴിവാക്കിയായിരുന്നു പരിശോധന.












Click it and Unblock the Notifications