കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്: ദിലീപിന് ആശ്വാസം, നടന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടി തളളി.

നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിന്റെ വിചാരണ ഘട്ടത്തില്‍ സാക്ഷികളില്‍ പലരും കൂറുമാറിയതിന്റെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്

2017ല്‍ കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് നടന്‍ ദിലീപിന് മേല്‍ പ്രോസിക്യൂഷന്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ സിനിമാ രംഗത്ത് നിന്നടക്കം നൂറിലധികം സാക്ഷികളുണ്ട്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിനുളള ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുന്ന സാക്ഷികളെ താരം സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന്‍ വാദം.

 ജാമ്യ വ്യവസ്ഥ ലംഘിച്ചു

ജാമ്യ വ്യവസ്ഥ ലംഘിച്ചു

പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സണ്‍ എന്നിവരെ ദിലീപ് ഭീഷണിപ്പെടുത്തി തനിക്ക് അനുകൂലമായി മൊഴി സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. മൊഴി മാറ്റാന്‍ തങ്ങള്‍ക്ക് നേരെ സമ്മര്‍ദ്ദമുണ്ടെന്ന് നേരത്തെ ജിന്‍സണും വിപിന്‍ലാലും വെളിപ്പെടുത്തിയിരുന്നു.

സംശയാസ്പദമാണെന്ന് ദിലീപ്

സംശയാസ്പദമാണെന്ന് ദിലീപ്

എന്നാല്‍ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നുളള സാക്ഷികളുടെ വാദം സംശയാസ്പദമാണെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴി മാറ്റാന്‍ ശ്രമം നടത്തി എന്നാണ് സാക്ഷികള്‍ ആരോപിക്കുന്നത്. എന്നാല്‍ പരാതി നല്‍കുന്നത് ഒക്ടോബറില്‍ മാത്രമാണ്. ഇത് സംശയാസ്പദമാണ് എന്നാണ് ദിലീപ് വാദിക്കുന്നത്.

തെളിവ് കണ്ടെത്താനായില്ല

തെളിവ് കണ്ടെത്താനായില്ല

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നുളള പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ തെളിവ് കണ്ടെത്താന്‍ അന്വേഷണത്തില്‍ സാധിച്ചില്ലെന്നും ഈ സാഹചര്യത്തില്‍ തന്റെ ജാമ്യം റദ്ദാക്കണം എന്നുളള ഹര്‍ജി തളളണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് ദിലീപിന്റെ ജാമ്യം തുടരാന്‍ വിചാരണക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

Recommended Video

cmsvideo
കേരള: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി
ഗണേഷിന്റെ ഓഫീസ് സെക്രട്ടറി

ഗണേഷിന്റെ ഓഫീസ് സെക്രട്ടറി

കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കോട്ടത്തലയെ കേസിലെ സാക്ഷിയായ വിപിന്‍ ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റാന്‍ ശ്രമിച്ചത് ദിലീപിന് വേണ്ടിയാണെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. കേസിലെ മുന്‍ പ്രോസിക്യൂട്ടര്‍ എ സുരേശനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

English summary
Actress Attack Case: Court refused to cancel actor Dileep's bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X