കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ ഭാഷയില്‍ കോടതി; തിരിച്ചടി നേരിട്ട് പ്രതികള്‍!! ഹര്‍ജികള്‍ തള്ളി

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് ഒന്നര വര്‍ഷത്തോട് അടുക്കുന്നു. കോളിളക്കം സൃഷ്ടിച്ച സംഭവമായിട്ട് പോലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. ദിലീപ് ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. പ്രമുഖര്‍ പ്രതികളായതു കൊണ്ടുതന്നെ കേസ് കേരളക്കര ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. എന്നിട്ടുപോലും വിചാരണ തുടങ്ങാനാകുന്നില്ല. എന്താണ് ഇതിന് കാരണം.

ഇന്ന് സെഷന്‍സ് കോടതി കേസുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ട് ഈ വിഷയത്തില്‍ ഒരു നിരീക്ഷണം നടത്തി. വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. പ്രതികള്‍ തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതാണ് കേസ് വൈകിപ്പിക്കുന്നത്. കോടതിയുടെ നിരീക്ഷണം ഇങ്ങനെ...

 സഹകരിക്കുന്നില്ല

സഹകരിക്കുന്നില്ല

പ്രതികള്‍ സഹകരിക്കുന്നില്ലെന്നാണ് എറണാകുളം സെഷന്‍സ് കോടതിയുടെ നിരീക്ഷണം. അഭിഭാഷകരായ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. തുടര്‍ച്ചയായി ഹര്‍ജികള്‍ സമര്‍പ്പിച്ച് പ്രതികള്‍ വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കോടതി പറയുന്നത്.

ദിലീപിന്റെ ആവശ്യം

ദിലീപിന്റെ ആവശ്യം

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളാണ് ഉപഹര്‍ജികളുമായി കോടതിയിലെത്തിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാണ് ദിലീപ് ആദ്യം കോടതിയില്‍ ആവശ്യപ്പെട്ടത്. സെഷന്‍സ് കോടതി ഈ ആവശ്യം തള്ളിയപ്പോള്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വേറെയുമുണ്ട് ഹര്‍ജികള്‍.

അഭിഭാഷകരുടെ ഹര്‍ജി

അഭിഭാഷകരുടെ ഹര്‍ജി

കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ഇവരുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരും കോടതിയെ സമീപിച്ചിരുന്നു. വിടുതല്‍ ഹര്‍ജിയുമായിട്ടാണ് ഈ പ്രതികള്‍ കോടതിയിലെത്തിയത്. അഭിഭാഷകര്‍ എന്ന നിലയിലാണ് കേസില്‍ ഇടപെട്ടതെന്നും മറ്റു വാദങ്ങള്‍ തെറ്റാണെന്നും അവര്‍ വാദിച്ചു.

 സുനിയുടെ മൊബൈല്‍ എവിടെ

സുനിയുടെ മൊബൈല്‍ എവിടെ

എന്നാല്‍ സെഷന്‍സ് കോടതി അഭിഭാഷകരുടെ വാദം തള്ളി. ഹര്‍ജിയും തള്ളി. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നാണ് അഭിഭാഷകര്‍ക്കെതിരായ ആരോപണം. പള്‍സര്‍ സുനി ഇവരെയാണ് ഫോണ്‍ ഏല്‍പ്പിച്ചതത്രെ. ഇരുവരെയും വിചാരണ ചെയ്യുന്നതിന് തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.

പ്രതികള്‍ ചെയ്യുന്നത്

പ്രതികള്‍ ചെയ്യുന്നത്

പള്‍സര്‍ സുനി, ദിലീപ് തുടങ്ങിയ പ്രതികള്‍ കേസിന്റെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രധാന രേഖകള്‍ കൈമാറാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ രേഖകള്‍ വേണമെന്ന് വീണ്ടും പ്രതികള്‍ ആവശ്യപ്പെട്ടു. പ്രതികളുടെ ഈ നീക്കം വിചാരണ വൈകിപ്പിക്കുകയാണെന്ന് കോടതി വിലയിരുത്തി.

 ഇരട്ട നീക്കം

ഇരട്ട നീക്കം

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. പിന്നീട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയും വിചാരണ വൈകിപ്പിക്കുന്നതാണ്. മാത്രമല്ല കേസില്‍ പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ദിലീപ് പുതിയ വാദം ഉന്നയിച്ചിട്ടുണ്ട്.

സംശയത്തോടെ പ്രോസിക്യൂഷനും

സംശയത്തോടെ പ്രോസിക്യൂഷനും

സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിയുടെ നീക്കത്തില്‍ സംശയമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്. ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സിബിഐ അന്വേഷണം വേണമെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം. പോലീസ് അന്വേഷണത്തില്‍ ദിലീപ് സംശയം പ്രകടിപ്പിക്കുന്നു. സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

കൃത്യമായ മറുപടി തരൂവെന്ന്

കൃത്യമായ മറുപടി തരൂവെന്ന്

സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കൃത്യമായ പ്രതികരണം അറിയിക്കണമെന്നാണ് സിബിഐയോട് കോടതി നിര്‍ദേശിച്ചത്. സിബിഐയുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും കോടതി തീരുമാനമെടുക്കുക. ജൂലൈ നാലിനാണ് ഈ കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നത്.

കേസില്‍ ഇതുവരെ സംഭവിച്ചത്

കേസില്‍ ഇതുവരെ സംഭവിച്ചത്

കേരളാ പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാണ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത്. ആദ്യം പിടിയിലായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി പ്രഥമ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീടാണ് ദിലിപീന് പങ്കുണ്ടെന്ന് സംശയമുയരുന്നത്. കഴിഞ്ഞ ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്യുകയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

ഹൈക്കോടതി നിലപാട് നിര്‍ണായകം

ഹൈക്കോടതി നിലപാട് നിര്‍ണായകം

കേരളാ പോലീസിനെ വിശ്വാമില്ലെന്ന നിലപാട് ദിലീപിന്റെ ഹര്‍ജിയിലുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രോസിക്യൂഷന്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണിതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ദിലീപിന്റെ ഹര്‍ജി അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും. ഈ സമയം സിബിഐ നിലപാട് അറിയിക്കും. കോടതി തള്ളിയാല്‍ വിചാരണ വേഗത്തിലാകും. അല്ലെങ്കില്‍ ഇനിയും വൈകും.

നടിയുടെ ആവശ്യം അംഗീകരിച്ചില്ല

നടിയുടെ ആവശ്യം അംഗീകരിച്ചില്ല

ആക്രമണത്തിനിരയായ നടി നേരത്തെ പ്രത്യേക കോടതിയില്‍ വിചാരണ വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്നായിരുന്നു നടിയുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ കോടതി തള്ളി. തുടര്‍ന്നാണ് അഭിഭാഷകരായ പ്രതികളുടെ ഹര്‍ജിയും തള്ളിയിരിക്കുന്നത്. ഇനി ദിലീപിന്റെ ഹര്‍ജിയാണുള്ളത്.

അമ്മയില്‍ രണ്ട് നിയമം; നടിയുടെ വേദന അമ്മ കണ്ടില്ല!! ക്രൂരതകള്‍ തുറന്നുപറഞ്ഞ് പ്രമുഖ നടന്റെ മകള്‍അമ്മയില്‍ രണ്ട് നിയമം; നടിയുടെ വേദന അമ്മ കണ്ടില്ല!! ക്രൂരതകള്‍ തുറന്നുപറഞ്ഞ് പ്രമുഖ നടന്റെ മകള്‍

ദിലീപിനെ തിരിച്ചെടുത്തപ്പോള്‍ മമ്മൂട്ടിയും ലാലും മിണ്ടിയില്ല; പൃഥ്വിരാജ് നിലപാട് മാറ്റി... പ്രതികരണംദിലീപിനെ തിരിച്ചെടുത്തപ്പോള്‍ മമ്മൂട്ടിയും ലാലും മിണ്ടിയില്ല; പൃഥ്വിരാജ് നിലപാട് മാറ്റി... പ്രതികരണം

English summary
Actress Attack case: Court rejected plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X