• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങളൊരു സ്ത്രീയാണോ?സ്ത്രീത്വത്തിന് തന്നെ അപമാനം.. ; ഭാമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

കൊച്ചി; 'കൂടെ നിന്ന് പോരാടുമെന്ന് കരുതുന്നയാൾ പെട്ടെന്ന് നിറം മാറുമ്പോൾ അത് ആഴത്തിൽ മുറിപ്പെടുത്തും', നടി ആക്രമിക്കപ്പെട്ട കേസിൽ ഭാമയുടെ കൂറുമാറ്റത്തിനെതിരെ നടി രമ്യ നമ്പീശൻ കുറിച്ച വാക്കുകളായിരുന്നു ഇത്. രമ്യ നമ്പീശൻ മാത്രമായിരുന്നില്ല നടി രേവതിയും റിമ കല്ലിങ്കലും ഭാമയുടെ നീക്കത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു ഭാമ. അവർക്ക് ഏറ്റവും ആവശ്യമെന്ന ഘട്ടത്തിൽ പോലും കൂടെ നിൽക്കാൻ അവർ തയ്യാറായില്ലെന്നതിലെ നടുക്കമായിരുന്നു ഏവരും പങ്കുവെച്ചത്. മൊഴിയിലെ മലക്കം മറിച്ചലിൽ നടിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.

ഭാമയുടെ മൊഴി

ഭാമയുടെ മൊഴി

അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായപ്പോൾ ഇക്കാര്യം ഇരുവരും സ്ഥിരീകരിക്കാൻ തയ്യാറായില്ല. ഇതോടെയാണ് പ്രോസിക്യൂഷൻ ഇരുവരേയും കൂറുമാറിയവർ ആയി പ്രഖ്യാപിക്കമമെന്ന് ആവശ്യപ്പെട്ടത്.

രൂക്ഷ വിമർശനം

രൂക്ഷ വിമർശനം

ഇതോടെ നടിക്കെതിരെ പല താരങ്ങളും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. നടൻ സിദ്ധിഖ് മലക്കം മറിഞ്ഞത് വിശ്വസിക്കാം എന്നാൽ ഏറ്റവും അടുത്ത ആളായിരുന്നിട്ടും ഭാമ എങ്ങനെ അത് ചെയ്തുവെന്നായിരുന്നു നടി രേവതിയുടെ പ്രതികരണം.ലജ്ജ തോന്നുന്നുവെന്നായിരുന്നു റിമാ കല്ലിങ്കൽ കുറിച്ചത്. സംവിധായകൻ ആഷിഖ് അബുവും പ്രതികരിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

യൂദാസാണ്

യൂദാസാണ്

അതേസമയം ഭാമയെ യൂദാസ് എന്നായിരുന്നു എൻഎസ് മാധവൻ വിശേഷിപ്പിച്ചത്. ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്ന കുറിപ്പോടെ യൂദാസിന്റെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു. അതിനിടെ സ്വന്തം സഹപ്രവര്‍ത്തകയോട് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ കാണിച്ച നീതികേടിനെതിരെ അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

പേജിലും വിമർശനം

പേജിലും വിമർശനം

ഭാമയുടെ ഫേസ്ബുക്ക് പേജിലും നിരവധി പേർ പ്രതിഷേധം അറിയിച്ചും വിമർശിച്ചും രംഗത്തെത്തി. സ്ത്രീത്വത്തെയാണ് ഭാമ അപമാനിച്ചതെന്നായിരുന്നു ചിലർ കുറിച്ചത്. സ്വന്തം വീട്ടിലെ സ്ത്രീകൾക്കോ മകൾക്കോ ആണ് ഇത് സംഭവിച്ചതെങ്കിൽ ഇത്തരത്തിലായിരുന്നോ പ്രതികരിക്കുകയോന്നും ചിലർ ചോദിക്കുന്നു.

അവൾക്കൊപ്പം

അവൾക്കൊപ്പം

അതേസമയം താരങ്ങളുടെ കൂറുമാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ്ട് ടാഗുമായി ഡബ്ല്യുസിസി തങ്ങളുടെ നിലപാട് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പേർ മൊഴിമാറുമോയെന്ന ചർച്ചയകളും ആശങ്കകളും നടിക്കൊപ്പമുള്ളവർ ഉയർത്തുണ്ട്.

മിണ്ടാതെ താരസംഘടന

മിണ്ടാതെ താരസംഘടന

എന്നാൽ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ താരസംഘടനയായ എഎംഎംഎ തയ്യാറായിട്ടില്ല. സംഘടനയുടെ നിലപാട് എന്താകും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നടിക്കൊപ്പം എന്ന് പ്രഖ്യാപിച്ച് മൗനം ഇനിയും കൂടുതൽ സമയം വിഷയത്തിൽ മൗനം തുടരാൻ സംഘടനയ്ക്ക് സാധിക്കില്ല.

44 പേരുടെ സാക്ഷി വിസ്താരം

44 പേരുടെ സാക്ഷി വിസ്താരം

നടി ആക്രമിക്കപ്പെട്ട കേസിൽ 44 പേരുടെ സാക്ഷി വിസ്താരമാണ് പൂര്‍ത്തിയായിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടേതടക്കം വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ എട്ടാം പ്രതിയാണ് നടൻ ദിലീപ്.

ദീലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു!! അതീവ ജാഗ്രതാ നിർദ്ദേശം

cmsvideo
  Actress Abduction : Siddique and Bhama appeared before court
  നാല് പേർ

  നാല് പേർ

  ഇതുവരെ നാല് പേരാണ് കേസിൽ കൂറുമാറിയിരിക്കുന്നത്. സിദ്ധിഖിനേയും ഭാമയേയും കൂടാതെ നേരത്തേ ബിന്ദുപണിക്കരും ഇടവേള ബാബുവും കൂറുമാറിയിരുന്നു. ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നുവെന്നായിരുന്നു ഇടവേള ബാബുവിന്റ ആദ്യമൊഴി. 2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ ദീലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയെ കണ്ട കാര്യം അറിയാമെന്ന മൊഴിയില്‍ നിന്നാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മൊഴി മാറ്റിയത്.

  'ഇതൊന്നും ഞങ്ങളെ ലവലേശം ഞെട്ടിക്കുന്നില്ല;മുന്നറിയിപ്പ് നൽകിയപ്പോൾ അമിത് ഷായ്ക്കെതിരെ തിരിഞ്ഞു'

  പിടിയിലായ അൽഖ്വയ്ദ സംഘത്തിന് പാക് ബന്ധം; രൂപീകരിച്ചത് സോഷ്യൽ മീഡിയ വഴി, കൂടുതൽ വിവരങ്ങൾ പുറത്ത്

  ഒമാനിലെ ജോലി പോയി, പ്രണയം ഒരുവർഷം മുൻപ് അവസാനിപ്പിച്ചു,യുവാവിന്റെ മൊഴി പുറത്ത്

  English summary
  actress attack case; Cyber attack against actress bhama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X