ദിലീപിന് ഇപ്പോൾ മൗനം... ആരോടും മിണ്ടാട്ടമില്ല, ജയിലിൽ സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!!
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ തമാശ പറച്ചിലൊക്കെ നിന്നു. പോലീസ് ചോദ്യം ചെയ്യുന്ന സമയത്തും, കസ്റ്റഡിയിലും സ്വദസിദ്ധമായ ശൈലിയിൽ ദിലീപ് തമാശകൾ പറയുന്നു എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. എന്നാൽ ജയിൽ വാസത്തിന്റെ നാളുകൾ ഓരോന്നും പിന്നിടുംതോറും തമാശയും സംസാരവുമെല്ലാം കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
ഷൂട്ടിങ് തിരക്കുകള്‍ കൂടുമ്പോള്‍ തനിക്കൊരു പത്ത് ദിവസം റെസ്റ്റ് എടുക്കാന്‍ സാധിക്കണേ എന്നായിരുന്നു ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നത്. എന്നാല്‍ റെസ്റ്റ് എന്നത് ദൈവം അറസ്റ്റ് എന്നാണ് കേട്ടത്. ദിലീപിന്റെ പോലീസ് കസ്റ്റഡിയിലെ തമാശ എന്ന പേരില്‍ വ്യാപകമായി പ്രചരിച്ചത് ഇതായിരുന്നു. ജയിലിൽ പ്രവേശിപ്പിച്ച ആദ്യ ദിവസങ്ങളിൽ താന്‍ നിരപരാധിയാണ് എന്ന് സഹതടവുകാരോട് പറയാറുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ സഹതടവുകാരുമായോ, ജയില്‍ അധികൃതരുമായോ ദിലീപിന് സൗഹൃദമില്ലെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ ദു:ഖിതൻ
ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തിയപ്പോള്‍ ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കുമെന്ന ആശ്വാസത്തിലായിരുന്നു ദിലീപ്. എന്നാല്‍ ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ചയെ ഉണ്ടാകു എന്നറിഞ്ഞതോടെ താരം കൂടുതല്‍ വിഷമത്തിലായി.

കൂടുതൽ സമയവും ഉറക്കം
വെള്ളിയാഴ്ച ബന്ധുക്കളാരും ദിലീപിനെ കാണാന്‍ എത്തിയിരുന്നില്ല. കൂടുതല്‍ സമയവും ഉറങ്ങിത്തീര്‍ക്കാനായിരുന്നു താരത്തിന്റെ ശ്രമം.

പത്രവായനയും ഇല്ല
തനിക്കെതിരെ വാര്‍ത്തകള്‍ വരുന്ന പത്രവും താരം വായിക്കാതെ ഒഴിവാക്കുന്നു.

ഞായറാഴ്ച ഫോൺ ചെയ്യാം
ഞായറാഴ്ചയാണ് ജയിലില്‍ നിന്നും ബന്ധുക്കളെ ഫോണില്‍ വിളിക്കുന്നതിനുള്ള അനുമതി. ജയിലില്‍ മുന്‍കൂട്ടി നല്‍കിയിരിക്കുന്ന മൂന്ന് നമ്പറുകളിലേക്കാണ് വിളിക്കാന്‍ സാധിക്കുക.

ജാമ്യം കിട്ടില്ല
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടന്‍ ദിലീപിന് ഹൈകോടതി ജാമ്യം നല്‍കില്ലെന്നാണ് താന്‍ കരുതുന്നതെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

ദിലീപ് മാപ്പർഹിക്കുന്നില്ല
ഇന്ത്യയുടെ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ഒരു നടിയെ പീഡിപ്പിക്കാന്‍ വേണ്ടി മറ്റൊരു നടന്‍ ക്വട്ടേഷന്‍ നൽകുന്നത് ഇതാദ്യമായാണ്. അറസ്റ്റിലായ നടന്‍ മാപ്പ് അര്‍ഹിക്കുന്നില്ല. ഇക്കാര്യം ഹൈകോടതി മനസിലാക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

പിണറായി സർക്കാരിന് അഭിവാദ്യം
പ്രതികളെ വേഗത്തിൽ പിടികൂടിയ പിണറായി സര്‍ക്കാറിനെ അഭിനന്ദിക്കുന്നു. നടിക്കെതിരെ നടന്ന ആക്രമത്തില്‍ വ്യക്തിയെ നോക്കാതെ നടപടിയെടുത്തതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന ആക്രമത്തെ യാതൊരു തരത്തിലും വെച്ച് പൊറുപ്പിക്കുന്ന സര്‍ക്കാരല്ല കേരളത്തിലേതെന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി കാണിച്ച് കൊടുക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications