ദിലീപ് ക്രിമിനൽ എന്ന് ദിലീപ് ഓൺലൈൻ! ഗംഭീരം എന്ന് ജന്മഭൂമി!! അപ്പോൾ പിആർ വർക്ക്, ബിജെപി, ആർഎസ്എസ്??

  • By: Kishor
Subscribe to Oneindia Malayalam

കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ജനപ്രിയ നായകൻ ദിലിപിനെ ക്രിമിനൽ എന്ന് വിളിച്ച് സ്വന്തം വെബ്സൈറ്റായ ദിലീപ് ഓൺലൈൻ. മലയാളം ക്രിമിനൽ എന്നായിരുന്നു ഈ പ്രയോഗം. ദിലീപിന്റെ വെബ്സൈറ്റായ ദിലീപ് ഓണ്‍ലൈൻ ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് മലയാളം ക്രിമിനൽ എന്ന് സെർച്ച് റിസൾട്ടിനൊപ്പം കണ്ടത്.

ജയിലിലെ കക്കൂസിൽ ദിലീപിന് പൊട്ടിയ ബക്കറ്റും കപ്പും.. മിമിക്രി താരം കൂട്ടിക്കൽ ജയചന്ദ്രനെ ട്രോളി സോഷ്യൽ മീഡീയ... പാവം നടൻ!!!

ഈ സ്ക്രീൻ ഷോട്ട് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദിലീപ് ഓണ്‍ലൈൻ ദിലീപിനെ മലയാളം ക്രിമിനൽ എന്ന് വിളിച്ചത് ഗംഭീരമായി എന്ന് പറഞ്ഞുകൊണ്ട് ജന്മഭൂമി ദിനപത്രവും രംഗത്ത് വന്നു. ബി ജെ പിയും ആര്‍ എസ് എസും ഒക്കെയാണ് ദിലിപീന് വേണ്ടി പി ആർ വർക്ക് ചെയ്യുന്നത് എന്നാണ് കൈരളിയും ദേശാഭിമാനിയും എഴുതി വിടുന്നത് അപ്പോൾ എന്താണ് സത്യം?

അന്വേഷണം പ്രതിക്കൂട്ടിലാക്കി എന്ന് വരെ

അന്വേഷണം പ്രതിക്കൂട്ടിലാക്കി എന്ന് വരെ

ജയിലിലായ ദിലീപിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ പി ആര്‍ ഏജന്‍സികളെ കൊണ്ട് ശ്രമം നടത്തുകയാണെന്ന ആരോപണത്തിൽ പോലീസ് അന്വേഷണം നടത്തുന്നു എന്നും അന്വേഷണം കൊച്ചിയിലെ പ്രമുഖ പി ആര്‍ ഏജന്‍സിയേയും ആര്‍ എസ് എസ് നേതാക്കളേയും പ്രതിക്കൂട്ടിലാക്കി എന്നൊക്കെയാണ് കൈരളി എഴുതുന്നത്.

ജന്മഭൂമി പറയുന്നത്

ജന്മഭൂമി പറയുന്നത്

ജനങ്ങള്‍ക്കിടയില്‍ ദിലീപിന്റെ പ്രതിഛായ വളര്‍ത്താന്‍വേണ്ടി ചില പി ആര്‍ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ടെന്നു കേട്ടപ്പോള്‍ സിനിമയിലെ ചില മന്ദബുദ്ധികളെപ്പോലെ കഴുതകളാണ് പൊതുജനമെന്നു കരുതിയോ എന്ന ചോദ്യമാണ് ജന്മഭൂമി ചോദിക്കുന്നത്. ശുദ്ധന്‍,വിശുദ്ധന്‍,പുണ്യാളന്‍,നന്മനിറഞ്ഞവന്‍ എന്നൊക്കെയുള്ള പ്രതിഛായയായിരിക്കുമല്ലോ ഇത്തരം ഏജന്‍സികള്‍ ജയിലില്‍ കിടക്കുന്ന ദിലീപിന് മൊത്തത്തില്‍ നല്‍കുക.

മലയാളം ക്രിമിനലിനെ പറ്റി

മലയാളം ക്രിമിനലിനെ പറ്റി

ആഗോള പ്രശസ്തമായ ഒരു പ്രതിഛായ ഇപ്പോള്‍ തന്നെ ദിലീപിന് ഗൂഗിള്‍ നല്‍കിയിട്ടുണ്ട്, മലയാളം ക്രിമിനല്‍. ഇതിലും ഗംഭീരമായതൊന്ന് ഇനി നല്‍കാനില്ല.ക്രിമിനലിന്റെ കൂടെ മലയാളം എന്നു ചേര്‍ത്തത് അല്‍പം കടന്ന കയ്യായിപ്പോയി. ക്രിമിനലിന്റെ കൂടെ ചേര്‍ക്കാനുള്ളതല്ല മലയാളം. കൂലിക്ക് ആളെ നിര്‍ത്തി പ്രതിഛായ നന്നാക്കുമ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായിപ്പോകില്ലേ എന്നാണ് സംശയം. - പി ആർ വർക്കിനെ പാടേ തള്ളിയാണ് ജന്മഭൂമിയുടെ എഴുത്ത്.

സി പി എം പത്രം പറഞ്ഞത്

സി പി എം പത്രം പറഞ്ഞത്

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ആര്‍എസ്എസ് ബന്ധത്തെക്കുറിച്ച് ദേശാഭിമാനി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ദിലീപിന് വേണ്ടി സോഷ്യല്‍ മീഡിയ വഴി സഹതാപതരംഗം സൃഷ്ടിക്കുന്നതിനും ചരട് വലിക്കുന്നത് ആര്‍എസ്എസ് ആണ് എന്ന വിവരം സിപിഎം പത്രം പുറത്ത് വിട്ടിരിക്കുന്നത്.

രണ്ട് പി ആർ ടീമും ഒന്നോ?

രണ്ട് പി ആർ ടീമും ഒന്നോ?

ദിലീപിന് വേണ്ടി സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത് ബിജെപിയുടെ പ്രചാരണ ചുമതലയുള്ള പി ആര്‍ ഏജന്‍സി ആണെന്ന് ദേശാഭിമാനി പറയുന്നു. കൊച്ചിയിലെ ഒരു പി ആര്‍ ഏജന്‍സി വഴി ദിലീപ് അനുകൂല തരംഗം സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബി ജെ പിക്ക് വേണ്ടി ഓണ്‍ലൈന്‍ പ്രചാരണം നടത്തുന്ന പി ആര്‍ ഏജന്‍സിയാണ് ദിലീപിന് വേണ്ടിയും പ്രവര്‍ത്തിക്കുന്നത് എന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലക്ഷങ്ങളാണോ പ്രതിഫലം

ലക്ഷങ്ങളാണോ പ്രതിഫലം

ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കിയാണത്രേ ദിലീപിന് വേണ്ടി ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. ഈ ഏജന്‍സി ഏതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ തന്നെ കേസെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നൂറ് കണക്കിന് വ്യാജപ്രൊഫൈൽ നൂറ് കണക്കിന് വ്യാജപ്രൊഫൈൽ ഓരോ ദിവസവും നൂറ് കണക്കിന് വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ദിലീപിന് വേണ്ടി മുറവിളികള്‍ ഉയരുന്നത്. കുറ്റവാളിയെന്ന് കോടതി ശിക്ഷിക്കുന്നത് വരെ ദിലീപിനെ ക്രൂശിക്കരുത് എന്ന് തുടങ്ങി ദിലീപിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ വരെ ഉപയോഗിച്ചാണ് പ്രചരണം.

English summary
Acress attack case and Dileep arrest; What is the truth behind the PR work reports.
Please Wait while comments are loading...