Get Updates
Get notified of breaking news, exclusive insights, and must-see stories!

സനീഷേ നിങ്ങളും അനുഭവിച്ചതല്ലേ ഇതൊക്കെ! ദിലീപ് ഫാൻസ് നേതാവിന് ചുട്ടമറുപടി നൽകി സനീഷ്... വീഡിയോ കാണാം

ദിലീപിന്റെ ജാമ്യഹർജിയിലെ വിധിപ്രസ്താവം തന്നെയാണ് മലയാളത്തിലെ എല്ലാ വാർത്താ ചാനലുകളും കഴിഞ്ഞദിവസത്തെ രാത്രി ചർച്ചയ്ക്ക് വിഷയമാക്കിയത്.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് ഹൈക്കോടതി രണ്ടാxതവണയും ജാമ്യം നിഷേധിച്ചതായിരുന്നു കഴിഞ്ഞദിവസത്തെ പ്രധാനവാർത്ത. പ്രോസിക്യൂഷൻ വാദങ്ങളെ പൂർണ്ണമായും അംഗീകരിച്ച ഹൈക്കോടതി ദിലീപിന് ജാമ്യം നൽകാനാവില്ലെന്നാണ് വിധി പ്രസ്താവിച്ചത്.

ദിലീപിന്റെ ജാമ്യഹർജിയിലെ വിധിപ്രസ്താവം തന്നെയാണ് മലയാളത്തിലെ എല്ലാ വാർത്താ ചാനലുകളും കഴിഞ്ഞദിവസത്തെ രാത്രി ചർച്ചയ്ക്ക് വിഷയമാക്കിയത്. ഹൈക്കോടതി രണ്ടാമതും ജാമ്യം നിരസിച്ചതോടെ ദിലീപ് ഇനിയെന്ത് ചെയ്യും, കേസിന്റെ മുന്നോട്ടുള്ള നടപടിക്രമങ്ങൾ എങ്ങനെയാകും തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ച ചെയ്തു. ന്യൂസ് 18 കേരളയിലെ പ്രൈം ഡിബേറ്റിലും ഈ വിഷയം തന്നെയാണ് ചർച്ചയ്ക്കെടുത്തത്.

ചർച്ചയിൽ...

ചർച്ചയിൽ...

ന്യൂസ് 18 കേരളയിലെ വാർത്താ അവതാരകനായ സനീഷാണ് കഴിഞ്ഞദിവസത്തെ പ്രൈം ഡിബേറ്റ് നയിച്ചത്. രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കർ, സംവിധായകൻ മേജർ രവി, ദിലീപ് ഫാൻസ് അസോസിയേഷൻ ചെയർമാൻ റിയാസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

നിങ്ങളും അനുഭവിച്ചതല്ലേ...

നിങ്ങളും അനുഭവിച്ചതല്ലേ...

മാധ്യമ ജഡ്ജികളാണ് ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും, കുറച്ചുദിവസങ്ങൾക്ക് മുൻപ് സനീഷിനെതിരെയും ഇതേപോലെ ആരോപണങ്ങൾ വന്നപ്പോൾ താങ്കളും അനുഭവിച്ചതല്ലേ എന്നുമായിരുന്നു ദിലീപ് ഫാൻസ് അസോസിയേഷൻ പ്രതിനിധി റിയാസ് ചോദിച്ചത്.

ന്യൂസ് 18 കേരളയിലെ സംഭവം...

ന്യൂസ് 18 കേരളയിലെ സംഭവം...

ഏതാനും ദിവസങ്ങൾക്ക് മുൻപ് ന്യൂസ് 18 കേരളയിൽ മാധ്യമപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവമുണ്ടായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഭവത്തിൽ ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസ് എടുത്തെന്നും റിപ്പോർട്ടുകളുണ്ടായി. ഇക്കാര്യംവെച്ചാണ് റിയാസ് ചർച്ചയിൽ സനീഷിനെ നേരിട്ടത്.

വാസ്തവം...

വാസ്തവം...

എന്നാൽ മാധ്യമപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സനീഷിനെതിരെ പരാതി പോലുമില്ല എന്നതാണ് വാസ്തവം. ചില മാധ്യമങ്ങൾ നൽകിയ തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിലാണ് റിയാസ് സനീഷിനെതിരെ ഇക്കാര്യമുന്നയിച്ചത്.

താരതമ്യം ചെയ്യരുത്....

താരതമ്യം ചെയ്യരുത്....

നടിയെ ആക്രമിച്ച കേസും തനിക്കെതിരെ ചില മഞ്ഞ മാധ്യമങ്ങൾ പടച്ചുവിട്ട ആരോപണവും തമ്മിൽ താര്യതമ്യം ചെയ്യരുതെന്നായിരുന്നു സനീഷ് ചർച്ചയിൽ പറഞ്ഞത്. പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെയും ശക്തമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ദിലീപിന്റെ വിഷയം ചർച്ച ചെയ്യുന്നതെന്നും സനീഷ് ചൂണ്ടിക്കാട്ടി.

ഉരുണ്ടു കളിച്ച് ഫാൻസ് നേതാവ്....

ഉരുണ്ടു കളിച്ച് ഫാൻസ് നേതാവ്....

നടിയെ ആക്രമിച്ച സംഭവം ലളിതമായാണ് ദിലീപ് ഫാൻസ് കാണുന്നതെന്ന് സനീഷ് വാദിച്ചപ്പോൾ അങ്ങനെയൊന്നുമല്ലെന്ന് പറഞ്ഞ് റിയാസ് തടിതപ്പി. തുടർന്നാണ് ഇതേ മഞ്ഞ മാധ്യമങ്ങൾ തന്നെയാണ് ദിലീപിനെതിരെ വാർത്ത ഇല്ലാത്ത വാർത്തകൾ പടച്ചുവിടുന്നതെന്നും റിയാസ് ആരോപിച്ചു. എന്നാൽ റിയാസിന്റെ വാദങ്ങളെ പൊളിച്ചടുക്കിയ സനീഷ് പോലീസ് അന്വേഷണം നടത്തിയ ഒരു കേസിൽ പ്രതി ജയിലിലായ സംഭവത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വായടപ്പിച്ചു.

വീണ്ടും പഴയത് തന്നെ...

വീണ്ടും പഴയത് തന്നെ...

ഒടുവിൽ തനിക്ക് സംസാരിക്കാൻ സമയം നൽകണമെന്നായി റിയാസ്. തീർച്ചയായും സമയം നൽകുമെന്നും, അനാവശ്യ വാദങ്ങൾ പറഞ്ഞ് ചർച്ച വഴിതെറ്റിക്കാൻ ശ്രമിക്കുന്നതിനാലാണ് താൻ ഇടപെട്ടതെന്ന് സനീഷും പറഞ്ഞു. എന്നാൽ സംസാരം തുടർന്ന റിയാസ് വീണ്ടും സനീഷിനെതിരെ കേസുണ്ടെന്നും, അത് എങ്ങനെയാണ് താങ്കൾ ഒതുക്കീ തീർത്തതെന്ന്
തനിക്കറിയില്ലെന്നും പറഞ്ഞു.

ചുട്ടമറുപടി...

ചുട്ടമറുപടി...

എന്നാൽ അങ്ങനെയൊരു അനുഭവം തനിക്കില്ലെന്നും, കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും ശക്തമായ ഭാഷയിൽ വ്യക്തമാക്കിയാണ് സനീഷ് ദിലീപ് ഫാൻസ് അസോസിയേഷൻ നേതാവിന് മറുപടി നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+