കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് തിരിച്ചടി; പ്രതി തന്നെ, വിടുതല്‍ ഹര്‍ജി തള്ളി

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കൊച്ചിയിലെ വിചാരണ കോടതി തള്ളി. തനിക്കെതിരെ വ്യക്തമായ തെളിവില്ലെന്നും കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. ഇനി കേസിന്റെ വിചാരണ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

08

കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും കേസില്‍ നിന്ന് ഒഴിവാക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയിരിക്കുന്നത്.

വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞമാസം നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടപടികള്‍ വേഗത്തിലാക്കവെയാണ് ദിലീപും വിഷ്ണുവും പുതിയ ആവശ്യം ഉന്നയിച്ച് ഹര്‍ജി നല്‍കിയത്. രണ്ടു ഹര്‍ജികളും കോടതി തള്ളിയ സാഹചര്യത്തില്‍ വിചാരണ നടപടികളിലേക്ക് കോടതി കടക്കും. തിങ്കളാഴ്ച പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തും. എല്ലാ പ്രതികളും അന്ന് കോടതിയില്‍ ഹാജരാകും.

കേസിലെ നിര്‍ണയാക തെളിവായ നടി ആക്രമിക്കപ്പെടുന്ന വീഡിയോ പ്രതികള്‍ അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു. ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്നും വീഡിയോ ആധികാരികമല്ല എന്നുമാണ് ദിലീപ് വാദിച്ചത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളും പ്രതികളുടെ ഹര്‍ജിയിലുണ്ടായിരുന്നു. തുടര്‍ന്ന് അടച്ചിട്ട മുറിയിലാണ് വ്യാഴാഴ്ച കോടതി വാദം കേട്ടത്. പ്രോസിക്യൂഷന്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പ്രതിഭാഗത്തിന്റെ വാദം കേട്ട ശേഷം വിധി പറയാന്‍ ശനിയാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

English summary
Actress Attack Case: Dileep petition Rejected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X