ദിലീപ് മൂന്നുകോടി വാഗ്ദാനം ചെയ്തു; പിന്നില്‍ കളിക്കുന്നത് പ്രമുഖര്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍

കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഒക്ടോബര്‍ ഏഴിന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യ സാധ്യതകള്‍ എല്ലാം അടയ്ക്കുകയാണ് അന്വേഷണ സംഘം. മൂന്നാംതവണ ഹൈക്കോടതിയെ സമീപിച്ച ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. നേരത്തെ പറഞ്ഞതുപോലെ ഒന്നര കോടിയുടെ ക്വട്ടേഷന്‍ അല്ല ഇതെന്നു പ്രോസിക്യൂഷന്‍ ബോധിപ്പിച്ചുവെന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തു.

ഒന്നര കോടിയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് നേരത്തെ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. ഇക്കാര്യം ബുധനാഴ്ചയും പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. എന്നാല്‍ അതിനേക്കാള്‍ തുക വാഗ്ദാനം ചെയ്തിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഞെട്ടിക്കുന്ന കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ ബോധിപ്പിക്കുന്നത്.

പോലീസ് പിടിച്ചാല്‍ മൂന്ന് കോടി

പോലീസ് പിടിച്ചാല്‍ മൂന്ന് കോടി

ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണ് പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത്. എന്നാല്‍ പോലീസ് പിടിക്കുകയാണെങ്കില്‍ മൂന്ന് കോടി തരാമെന്നും ഉറപ്പ് നല്‍കിയിരുന്നുവത്രെ- പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സാക്ഷികളെ സ്വാധീനിക്കുന്നു

സാക്ഷികളെ സ്വാധീനിക്കുന്നു

കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണയാക തെളിവുകള്‍ ലഭിച്ചിട്ടുണ്ടത്രെ.

സിനിമാ മേഖലയിലെ പ്രമുഖര്‍

സിനിമാ മേഖലയിലെ പ്രമുഖര്‍

പ്രധാന സാക്ഷികളെ സ്വാധീനിക്കാനാണ് ശ്രമം നടക്കുന്നത്. ദിലീപിന് വേണ്ടി കരുക്കള്‍ നീക്കുന്നത് സിനിമാ മേഖലയിലുള്ള പ്രമുഖരാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

ജാമ്യം അനുവദിക്കരുത്

ജാമ്യം അനുവദിക്കരുത്

പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് സിനിമാ മേഖലയിലെ പ്രമുഖരാണെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ദിലീപിന് ജാമ്യം അനുവദിക്കരുതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

അഞ്ചാമൂഴം വിജയിക്കുമോ

അഞ്ചാമൂഴം വിജയിക്കുമോ

കേസില്‍ അറസ്റ്റിലായ ശേഷം ദിലീപ് അഞ്ചാംതവണയാണ് ജാമ്യാപേക്ഷയുമായി കോടതിയില്‍ എത്തുന്നത്. രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയതാണ്. മൂന്നാംതവണയാണ് ഹൈക്കോടതിയെ ഇപ്പോള്‍ സമീപിച്ചിട്ടുള്ളത്.

കോടതി നടപടികള്‍

കോടതി നടപടികള്‍

ഹര്‍ജിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. പിന്നീട് പ്രോസിക്യൂഷന്‍ വാദം കേള്‍ക്കാന്‍ കോടതി ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്ന് 10.15നാണ് പ്രോസിക്യൂഷന്‍ വാദം തുടങ്ങിയത്.

പുതിയ തെളിവ്

പുതിയ തെളിവ്

ദിലീപിനെതിരേ പ്രോസിക്യൂഷന്‍ എന്ത് പുതിയ തെളിവാണ് ഉന്നയിക്കുക എന്നതായിരുന്നു പ്രതിഭാഗം ഉറ്റുനോക്കിയിരുന്നത്. സാക്ഷികളെ സ്വാധീനിക്കുന്നതും മൂന്ന് കോടി വാഗ്ദാനവും സിനിമാ മേഖലയിലെ പ്രമുഖര്‍ ദിലീപിന് വേണ്ടി കരുക്കള്‍ നീക്കുന്നതുമാണ് പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട പുതിയ ആരോപണങ്ങള്‍.

പോലീസിന്റെ പാളിച്ചകള്‍

പോലീസിന്റെ പാളിച്ചകള്‍

പോലീസിന്റെ ഓരോ പാളിച്ചകളും തുറന്നുകാണിച്ചായിരുന്നു ചൊവ്വാഴ്ച പ്രതിഭാഗത്തിന്റെ വാദം. വാദം കേട്ട കോടതി ദിലീപിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും രാമന്‍പിള്ള വാദിച്ചു.

സുനിയുടെ വാക്കുകള്‍

സുനിയുടെ വാക്കുകള്‍

കുറ്റവാളിയായ പള്‍സര്‍ സുനിയുടെ വാക്കുകളാണ് പോലീസ് മുഖവിലക്കെടുക്കുന്നത്. അത് സ്വീകരിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ മറ്റു നീക്കങ്ങളും സുനിയുടെ മൊഴി കണക്കിലെടുത്താണെന്നും പ്രതിഭാഗം വാദിച്ചു.

 ഫോണ്‍ എവിടെ

ഫോണ്‍ എവിടെ

നഗ്‌നചിത്രം പകര്‍ത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇക്കാര്യം പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തിന്റെ വീഴ്ചയാണിതെന്നും അഡ്വ. രാമന്‍പിള്ള ബോധിപ്പിച്ചു.

കൃത്യമായ അന്വേഷണം നടന്നില്ല

കൃത്യമായ അന്വേഷണം നടന്നില്ല

നഗ്‌ന ചിത്രം പകര്‍ത്തിയെന്ന് പറയുന്ന സംഭവത്തില്‍ ദിലീപിന് പങ്കില്ല. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് കേസിലെ ചില പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും കൃത്യമായ അന്വേഷണം നടന്നില്ല.

എല്ലാം വെറുതെ

എല്ലാം വെറുതെ

മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെടുക്കാന്‍ സാധിക്കാത്തത് പോലീന്റെ വീഴ്ചയാണ്. ഇക്കാര്യം മറുച്ചുവച്ചാണ് ദിലീപിനെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും രാമന്‍ പിള്ള ചൂണ്ടിക്കാട്ടി.

കുറ്റവാളിയുടെ മൊഴി

കുറ്റവാളിയുടെ മൊഴി

ഒരു കുറ്റവാളിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. പള്‍സര്‍ സുനിയെ പോലീസ് ദൈവമായാണ് കാണുന്നതെന്നും രാമന്‍പിള്ള കുറ്റപ്പെടുത്തി.

അന്വേഷണം അന്തിമഘട്ടത്തില്‍

അന്വേഷണം അന്തിമഘട്ടത്തില്‍

കേസ് അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണം. ഇനിയും കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

തെളിവുകള്‍ കോര്‍ത്തിണക്കുന്നു

തെളിവുകള്‍ കോര്‍ത്തിണക്കുന്നു

കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഒക്ടോബര്‍ ഏഴിന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. തെളിവുകള്‍ കോര്‍ത്തിണക്കുകയാണിപ്പോള്‍ അന്വേഷണ സംഘം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+