ദിലീപ് പെട്ടു.. കൊച്ചിയിലും കോഴിക്കോട്ടും ദിലീപിന്റെ ദേ പുട്ട് ഡിവൈഎഫ്‌ഐ അടിച്ചുതകര്‍ത്തു!!
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ സൂപ്പർ താരം ദിലീപിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്ത്. കൊച്ചിയിലും കോഴിക്കോട്ടുമുള്ള ദിലീപിന്റെ ദേ പുട്ട് ഹോട്ടലുകൾ ഡി വൈ എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്തു. ഡി വൈ എഫ് ഐ പ്രവർത്തകരും ഒരുസംഘം ആരാധകരുമാണ് രണ്ടിടത്തും ദേ പുട്ട് ആക്രമിച്ചത്.
കോഴിക്കോട്ട് പോലീസുകാർ നോക്കിനിൽക്കേയാണ് ദേ പുട്ടിന് നേരെ ആക്രമണം നടന്നത്. എന്നാൽ അക്രമികൾക്കെതിരെ പോലീസ് പ്രത്യേകിച്ച് ഒന്നും ചെയ്തില്ല എന്നതാണ് ശ്രദ്ധേയമായത്. ദിലീപിന്റെ അറസ്റ്റ് വാർത്ത അറിഞ്ഞതിന് പിന്നാലെ ഹോട്ടൽ പൂട്ടി ജീവനക്കാരും സ്ഥലം വിട്ടിരുന്നു. അക്രമം നടക്കുമ്പോൾ ഹോട്ടലുകളിൽ ആരും ഉണ്ടായിരുന്നില്ല.

തൃശ്ശൂർ ചാലക്കുടിയിലുള്ള ദിലീപിന്റെ ഡി സിനിമാസിലേക്കും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. യുവമോർച്ച പ്രവർത്തകരാണ് മാർച്ച് നടത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുമ്പിൽ യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തി. ദിലീപിന്റെ കോലം കത്തിച്ചു. ദിലീപിനെ രക്ഷിക്കാൻ ശ്രമം നടത്തിയ താരസംഘടനയായ അമ്മ പിരിച്ചുവിടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.












Click it and Unblock the Notifications