ദിലീപിന്റെ പത്മസരോവരം മൂകം; ഭാഗ്യമില്ലാതെ കാവ്യ, ദുഖം താങ്ങാനാകാതെ മീനാക്ഷി, മഞ്ജുവിന്റെ അവസ്ഥ?
അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ദിലീപീന് ജയില്‍ മോചിതനാകാന്‍ സാധിക്കു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ പുറത്തിറങ്ങാനുള്ള മൂന്നാംശ്രമവും പരാജയപ്പെട്ടതോടെ മൂകമായി ദിലീപിന്റെ പത്മസരോവരം. ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ അദ്ദേഹത്തിന്റെ അമ്മ സരോജവും സഹോദരന്‍ അനൂപും. ഭാവി കാര്യങ്ങള്‍ ഉച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ ഇപ്പോള്‍ മുകമായ അന്തരീക്ഷമാണ്. കോടതി വിധി കുടുംബത്തിന് താങ്ങാനാകാത്ത തിരിച്ചടിയാണ്. ചൊവ്വാഴ്ച അനുകൂല വിധിയാണ് കുടുംബം പ്രതീക്ഷിച്ചത്. ജയില്‍ മോചിതനായ ശേഷം കോട്ടയത്തെ കോവിലില്‍ പോകാന്‍ നേര്‍ച്ചയാക്കിയതാണ്. എല്ലാം തകിടം മറിയുകയാണിപ്പോള്‍.

ദിലീപിന്റെ പത്മസരോവരം
ആലുവ കൊട്ടാരക്കടവിനടുത്താണ് ദിലീപിന്റെ പത്മസരോവരം വീട്. ജാമ്യം നിഷേധിച്ചുവെന്ന് അറിഞ്ഞപ്പോള്‍ മൂകമായ അന്തരീക്ഷമാണ് ഇവിടെയെന്ന് ദിലീപുമായി അടുപ്പമുള്ളവര്‍ പറയുന്നു.

പുതുക്കിപ്പണിത വീട്
ദിലീപിന്റെ വിവാഹത്തോടനുബന്ധിച്ച് അടുത്തിടെ പുതുക്കിപ്പണിത വീടാണ് പത്മസരോവരം. ദിലീപിന്റെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ഇവിടെയാണ് താമസിക്കുന്നത്.

സഹോദരനും അമ്മയും
ദിലീപിന്റെ അനുജനും നിര്‍മാതാവുമാണ് അനൂപ്. ഇദ്ദേഹം താമസിക്കുന്നത് പറവൂര്‍ കവലയിലെ വീട്ടിലാണ്. മുമ്പ് അനൂപിനൊപ്പമായിരുന്നു അമ്മ താമസിച്ചിരുന്നത്.

ദിലീപിനെ കണ്ട അമ്മ
അടുത്തിടെ ദിലീപിനെ കാണാന്‍ അമ്മ ജയിലില്‍ വന്നിരുന്നു. ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് അവര്‍ വിതുമ്പി. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അമ്മയെ അന്ന് ആശ്വസിപ്പിക്കുകയായിരുന്നു ഒപ്പമുള്ളവര്‍.

ഓണം ജയിലില്‍
ദിലീപിന് ജാമ്യം ലഭിക്കുമെന്നും അദ്ദേഹത്തോടൊപ്പം ഓണമുണ്ണാമെന്നും കരുതിയ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഇത്തവണ ദിലീപിന്റെ ഓണം ആലുവ ജയിലിലാകും.

ദിലീപിനും കാവ്യയ്ക്കും ആദ്യ ഓണം
കല്യാണത്തിന് ശേഷമുള്ള ആദ്യ ഓണമാണ് ദിലീപിനും കാവ്യയ്ക്കും. ആദ്യ ഓണം ഒന്നിച്ചുകൂടാനുള്ള ഭാഗ്യവും ഇരുവര്‍ക്കും ഇതോടെ ഇല്ലാതായി. സപ്തംബര്‍ രണ്ടിനാണ് ദിലീപിന്റെ റിമാന്റ് കാലാവധി കഴിയുന്നത്.

കുടുംബത്തിന്റെ പ്രതികരണം
അതേസമയം, ദിലീപിന്റെ കുടുംബത്തിന്റെ പ്രതികരണം തേടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല. ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരുടെ പ്രതികരണവും എല്ലാവരും കാതോര്‍ക്കുന്നതാണ്.

മഞ്ജുവിന്റെ പ്രതികരണവും വന്നില്ല
പക്ഷേ, മഞ്ജുവിന്റെ പ്രതികരണവും ഇതുവരെ വന്നിട്ടില്ല. ദിലീപിനെതിരേ മഞ്ജു സാക്ഷിയാകുമെന്നുവരെ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജുവിന്റെ പ്രതികരണം എല്ലാവരും ഉറ്റുനോക്കുന്നത്.

ആക്രമണ സാധ്യത
മുമ്പ് ദിലീപിന്റെ അറസ്റ്റിന് ശേഷം ആലുവയിലെ വീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ പത്മസരോവരത്തിന് സുരക്ഷ ഒരുക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള സാഹചര്യം ഇല്ല.

കാവല്‍ ഏര്‍പ്പെടുത്തി
ദിലീപിനെ തെളിവെടുപ്പിന് കൊണ്ടുപോകുമ്പോള്‍ പലയിടത്തും കരിങ്കൊടി കാണിച്ചിരുന്നു. ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. എന്നാല്‍ ഇപ്പോള്‍ അന്തരീക്ഷം മറിച്ചാണ്. ദിലീപിന് അല്‍പ്പമെങ്കിലും അനുകൂലമായ നിലപാടാണ് പ്രമുഖരെല്ലാം സ്വീകരിക്കുന്നത്.

ജയില്‍ മോചിതനാകാന്‍ സാധ്യതയില്ല
അതേസമയം ദിലീപ് അടുത്തൊന്നും ജയില്‍ മോചിതനാകാന്‍ സാധ്യതയില്ലെന്ന് അഭിപ്രായവും പുറത്തുവന്നിട്ടുണ്ട്. നടനെതിരേ പോലീസ് പുതിയ കെണി ഒരുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ സംഘത്തിന്റെ ഈ നീക്കം കൂടി കൃത്യമായാല്‍ ദിലീപ് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും.

ആരാധകരും സങ്കടത്തില്‍
ദിലീപിന് ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യം നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍. അവര്‍ക്ക് നിരാശ സമ്മാനിച്ചാണ് പുതിയ വിധി വന്നിരിക്കുന്നത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജാമ്യം തേടി പോകാനുള്ള സാധ്യത ദിലീപിന്റെ മുന്നിലുണ്ട്.

അഴിയെണ്ണി അമ്പത് ദിവസം
കഴിഞ്ഞ അമ്പത് ദിവസമായി ദിലീപ് ആലുവ സബ്ജയിലിലാണ്. ആദ്യം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇപ്പോള്‍ രണ്ടാംതവണയും ജാമ്യാപേക്ഷ തള്ളിയിരിക്കുന്നു.

കുറ്റപത്രം സമര്‍പ്പിക്കും
ഇനി നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകായാണ് അന്വേഷണ സംഘം. കുറ്റപത്രം സര്‍പ്പിച്ചാല്‍ 90 ദിവസത്തിനകം ജാമ്യം ലഭിക്കുമെന്ന സാധ്യതയും ഇല്ലാതാകും.

മൂന്നാഴ്ചക്കകം
എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. മൂന്നാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പോലീസ് നടത്തുന്നുണ്ട്. ഇതും ദിലീപിന് തിരിച്ചടിയാണ്.

ഡിജിപി സൂചിപ്പിച്ചത്
ദിലീപ് അമ്പതു ദിവസമായി ജയിലിലാണ്. ഇനി മൂന്നാഴ്ച കൂടി കഴിഞ്ഞ കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ 71 ദിവസമേ ആകുന്നുള്ളൂ. ലഭ്യമായ എല്ലാ തെളിവുകളും അക്കമിട്ട് നിരത്തിയാകും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. ഇക്കാര്യം ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു.

ജാമ്യ വഴികള്‍ അടഞ്ഞു
90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സര്‍പ്പിച്ചാല്‍ മതി. അതുവരെ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് കോടതിക്ക് ജാമ്യം നിഷേധിക്കാം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു.

വിചാരണ തടവുകാരനാകും
ഈ ഒരു വഴി അടയ്ക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കോടതിയില്‍ വിചാരണ നടക്കും. പിന്നീട് വിചാരണ തടവുകാരനായി ജയിലില്‍ കഴിയേണ്ടി വരും. പ്രമാദമായ പല കേസുകളിലും പ്രതികള്‍ ഇങ്ങനെ ജയിലില്‍ കഴിയുന്നുണ്ട്.

സാക്ഷികളെ സ്വാധീനിക്കുമത്രെ
ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെയും അന്വേഷണത്തെയും സ്വാധീനിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി രണ്ടാം തവണയും ജാമ്യാപേക്ഷ തള്ളിയത്. ഇനി ജാമ്യം തേടി വേഗത്തില്‍ സുപ്രീംകോടതിയില്‍ പോകാനുള്ള സാധ്യത കുറവാണ്. പീഡനക്കേസില്‍ സുപ്രീംകോടതി സമീപകാലങ്ങളില്‍ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്.

കുറ്റക്കാരനല്ലെന്ന് തെളിയിക്കണം
അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ദിലീപീന് ജയില്‍ മോചിതനാകാന്‍ സാധിക്കു. അതായത് വിചാരണ വേളയില്‍ ജയിലില്‍ കഴിയേണ്ടി വരും. അത് ചിലപ്പോള്‍ വര്‍ഷങ്ങളാകും.












Click it and Unblock the Notifications