കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെട്ട കേസില്‍ വ്യത്യസ്ത നീക്കവുമായി ദിലീപ്; സിബിഐ അന്വേഷിക്കണം!! ഹര്‍ജി സമര്‍പ്പിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വ്യത്യസ്ത നീക്കവുമായി നടന്‍ ദിലീപ്. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞദിവസം പിന്‍വലിച്ചതിന് പിന്നാലെയാണ് ദിലീപ് പുതിയ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ സാധ്യമല്ല. സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും കോടതിയുടെ തീരുമാനം. എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രോസിക്യൂഷന്‍ രംഗത്തുവരാനുള്ള സാധ്യതയുമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നാണ് പോലീസ് കണ്ടെത്തല്‍.

 പോലീസില്‍ വിശ്വാസമില്ല

പോലീസില്‍ വിശ്വാസമില്ല

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത് സംസ്ഥാന പോലീസിന്റെ പ്രത്യേകസംഘമാണ്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്ത ഏജന്‍സി അന്വേഷിക്കണം. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെടുന്നു.

താന്‍ നിരപരാധി

താന്‍ നിരപരാധി

താന്‍ നിരപരാധിയാണെന്ന് ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കിയതാണ്. നീതിയുക്തമായ അന്വേഷണം നടക്കണമെങ്കില്‍ കേസ് സിബിഐക്ക് കൈമാറണം. കേരളാ പോലീസ് നടത്തിയ അന്വേഷണം പക്ഷാപതപരമാണെന്നും ആരോപണമുന്നയിച്ചാണ് ദിലീപ് ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.

എട്ടാം പ്രതി ദിലീപ്

എട്ടാം പ്രതി ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ 12 പ്രതികളാണുള്ളത്. എട്ടാം പ്രതിയാണ് ദിലീപ്. ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കേസില്‍ അനുബന്ധ കുറ്റപത്രം ദിലീപിനെ പ്രതി ചേര്‍ത്ത് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയാണ്.

പ്രോസിക്യൂഷന്‍ പറയുന്നത്

പ്രോസിക്യൂഷന്‍ പറയുന്നത്

പള്‍സര്‍ സുനിക്ക് നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നാണ് പോലീസിന്റെ ആരോപണം. വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കേസില്‍ 85 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ജാമ്യം ലഭിച്ചത്.

ദിലീപിന്റെ അമ്മയും ആവശ്യപ്പെട്ടു

ദിലീപിന്റെ അമ്മയും ആവശ്യപ്പെട്ടു

പോലീസ് വിശദമായ അന്വേഷണം നടത്തി, കുറ്റപത്രം സമര്‍പ്പിച്ചു, വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് ദിലീപ് സിബിഐക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ ദിലീപിന്റെ അമ്മ സരോജം അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അമ്മയുടെ അപേക്ഷ

അമ്മയുടെ അപേക്ഷ

ദിലീപിന്റെ അമ്മ ആഭ്യന്തര സെക്രട്ടറിക്കാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ തടസം നില്‍ക്കുകയായിരുന്നു. പിന്നീട് തുടര്‍ നടപടികളുണ്ടായില്ല. ഈസാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

പ്രതിയുടെ മൊഴി വിശ്വാസിച്ചു

പ്രതിയുടെ മൊഴി വിശ്വാസിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കില്ലെന്ന് ദിലീപ് അവകാശപ്പെട്ടു. തനിക്കെതിരെ തെളിവില്ല. ഒരു പ്രതിയുടെ മൊഴി വിശ്വാസത്തിലെടുത്താണ് തന്നെ പ്രതി ചേര്‍ത്തിരിക്കുന്നത്. സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് കരുതുന്നില്ല. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

സംശയത്തോടെ പ്രോസിക്യൂഷന്‍

സംശയത്തോടെ പ്രോസിക്യൂഷന്‍

അതേസമയം, ദിലീപിന്റെ നീക്കം സംശയത്തോടെയാണ് പ്രോസിക്യൂഷന്‍ കാണുന്നത്. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണോ ദിലീപ് നടത്തുന്നത് എന്നാണ് പ്രോസിക്യൂഷന്റെ സംശയം. കേസുമായി ബന്ധപ്പെട്ട നിര്‍ണായക ഹര്‍ജികളില്‍ ഈ മാസം 18ന് വിധി വരാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയിലെത്തിയിരിക്കുന്നത്.

നടിയുടെ ഹര്‍ജിയിലെ ആവശ്യം

നടിയുടെ ഹര്‍ജിയിലെ ആവശ്യം

കേസില്‍ പ്രത്യേക കോടതി ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്നാണ് നടിയുടെ ആവശ്യം. വിചാരണ രഹസ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരിക്കുകയാണ്. വിധി 18ന് പറയും. വിധി വന്നാല്‍ കേസിന്റെ വിചാരണ ആരംഭിക്കും. അതിനിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ നിലപാട് നിര്‍ണായകം

സര്‍ക്കാര്‍ നിലപാട് നിര്‍ണായകം

ദിലീപിന്റെ ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. ഹര്‍ജി തള്ളിയില്ലെങ്കില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടും. സര്‍ക്കാര്‍ നിലപാട് നിര്‍ണായകമാണ്. പോലീസ് അന്വേഷണത്തെ പിന്തുണച്ചുള്ള പ്രതികരണമാകും സ്വാഭാവികമായും സര്‍ക്കാര്‍ കോടതിയെ അറിയിക്കുക.

വിദേശത്ത് പോകാന്‍

വിദേശത്ത് പോകാന്‍

കേസില്‍ കര്‍ശന ഉപാധികളോടെയാണ് കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിയത്. പിന്നീട് ഒരുതവണ വിദേശത്ത് പോകാന്‍ ഇളവ് നല്‍കുകയും ചെയ്തു. മറ്റൊരു തവണകൂടി വിദേശത്ത് പോകാന്‍ ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ആ ഹര്‍ജി ദിലീപ് പിന്‍വലിച്ചു.

സിനിമാ ഷൂട്ടിങ്

സിനിമാ ഷൂട്ടിങ്

രണ്ടാംതവണ ഇളവ് തേടാന്‍ കാരണം സിനിമാ ഷൂട്ടിങായിരുന്നു. സിനിമാ ഷൂട്ടിങ് ആവശ്യാര്‍ഥം വിദേശത്ത് പോകേണ്ടതുണ്ടെന്നും ജാമ്യവ്യവസ്ഥ ഇളവ് ചെയ്ത് പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ഹര്‍ജിയാണ് താരം പിന്‍വലിച്ചത്. സിനിമാ ഷൂട്ടിങ് മഴ കാരണം മുടങ്ങിയ സാഹചര്യത്തില്‍ വിദേശത്ത് പോകേണ്ട കാര്യമില്ല. അതാണ്് ഹര്‍ജി പിന്‍വലിക്കാന്‍ കാരണം.

ദൃശ്യങ്ങളുടെ പകര്‍പ്പ്

ദൃശ്യങ്ങളുടെ പകര്‍പ്പ്

ജൂലൈ 10നാണ് കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദിലീപ് ഹൈക്കോടതിയിലും മജിസ്‌ട്രേറ്റ് കോടതികളിലുമായി അഞ്ച് തവണ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അഞ്ചാമത്തെ ഹര്‍ജിയില്‍ ജസ്റ്റിസ് സുനില്‍ തോമസ് ആണ് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ അഭിഭാഷക സാന്നിധ്യത്തില്‍ കാണാന്‍ മറ്റു പ്രതികള്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Recommended Video

cmsvideo
കോടതിയിൽ സമർപ്പിച്ച ഹര്‍ജി ദിലീപ് പിന്‍വലിച്ചു | Oneindia Malayalam
വ്യവസ്ഥകള്‍ പാലിച്ച് ദിലീപ്

വ്യവസ്ഥകള്‍ പാലിച്ച് ദിലീപ്

പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, രണ്ട് ആള്‍ജാമ്യവും നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുത്, മാധ്യമങ്ങളോട് വിവാദ വിഷയങ്ങള്‍ സംസാരിക്കരുത് തുടങ്ങിയവയാണ് ദിലീപിന് മുന്നില്‍ കോടതി വച്ച ജാമ്യ വ്യവസ്ഥകള്‍. ഈ വ്യവസ്ഥകള്‍ ദിലീപ് ഇതുവരെ ലംഘിച്ചിട്ടില്ല.

ഓടി ചാടി കല്ലില്‍ കിടന്ന്.. ഫിറ്റ്‌നസ് തെളിയിച്ചു മോദി; കുമാരസ്വാമിക്ക് വെല്ലുവിളിയും!! ചുട്ട മറുപടിഓടി ചാടി കല്ലില്‍ കിടന്ന്.. ഫിറ്റ്‌നസ് തെളിയിച്ചു മോദി; കുമാരസ്വാമിക്ക് വെല്ലുവിളിയും!! ചുട്ട മറുപടി

മിസോറാമില്‍ പോയ കുമ്മനം പെട്ടു; ജനങ്ങള്‍ പറയുന്നു ഗവര്‍ണര്‍ ഗോ ബാക്ക്!! രാഷ്ട്രപതിക്ക് കത്ത്മിസോറാമില്‍ പോയ കുമ്മനം പെട്ടു; ജനങ്ങള്‍ പറയുന്നു ഗവര്‍ണര്‍ ഗോ ബാക്ക്!! രാഷ്ട്രപതിക്ക് കത്ത്

English summary
Actress Attack case: Dileep in High Court for CBI Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X