ദിലീപിനെ താഴിട്ട് പൂട്ടാന്‍ നീക്കം; ലഭിച്ച പരാതി വ്യാജം, രാഷ്ട്രീയ ഇടപെടല്‍, പോലീസ് പണി തുടങ്ങി

പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ദിലീപുമായി വൈരാഗ്യമുള്ള ആരെങ്കിലും ആയിരിക്കും പരാതി അയച്ചതിന് പിന്നിലെന്ന് സംശയിക്കുന്നു.

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി മോശം ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന് കൂടുതല്‍ പണി കൊടുക്കാന്‍ ആരോ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ജയില്‍ ഡിജിപിക്ക് ലഭിച്ച പരാതി എന്നറിയുന്നു. പരാതിക്കാരന്‍ ആരാണെന്ന് വ്യക്തമാക്കിയ പരാതിയാണ് ലഭിച്ചത്. എന്നാല്‍ പരാതിക്കാരന്‍ പറയുന്നത് മറ്റൊന്നാണ്.

പോലീസിനെ കുഴക്കുന്ന ചില നീക്കങ്ങള്‍ ദിലീപ് കേസിന് പിന്നില്‍ നടക്കുന്നുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ദുരൂഹമായ പല നീക്കങ്ങളും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരന്‍ പറയുന്നത് വിരല്‍ ചൂണ്ടുന്നത് മറ്റു ചിലരിലേക്കാണ്.

ജയില്‍ ഡിജിപിക്ക് ലഭിച്ച പരാതി

ജയില്‍ ഡിജിപിക്ക് ലഭിച്ച പരാതി

ആലുവ ജയിലില്‍ ദിലീപിന് സാധാരണ തടവുകാരേക്കാള്‍ സൗകര്യം ലഭിക്കുന്നുവെന്ന പരാതിയാണ് വിവാദമായിരിക്കുന്നത്. ജയില്‍ ഡിജിപിക്കായിരുന്നു പരാതി ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരം മറ്റൊന്നാണ്.

ദിലീപുമായി വൈരാഗ്യമുള്ള ആരെങ്കിലും

ദിലീപുമായി വൈരാഗ്യമുള്ള ആരെങ്കിലും

പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ദിലീപുമായി വൈരാഗ്യമുള്ള ആരെങ്കിലും ആയിരിക്കും പരാതി അയച്ചതിന് പിന്നിലെന്ന് സംശയിക്കുന്നു. അവരെ പറ്റിയുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്.

ആലുവ സ്വദേശി ടിജെ ഗിരീഷ്

ആലുവ സ്വദേശി ടിജെ ഗിരീഷ്

ജയില്‍ സൂപ്രണ്ടിന്റെ മുറിയിലാണ് മുഴുവന്‍ സമയവും ദിലീപ് കഴിയുന്നത് എന്നായിരുന്നു പരാതിയില്‍ ഉന്നയിച്ച ഒരു കാര്യം. എന്നാല്‍ ജയില്‍ അധികൃതര്‍ക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്ന് ആലുവ സ്വദേശി ടിജെ ഗിരീഷ് പറഞ്ഞു.

ഒന്നുമറിയില്ലെന്നു ഗിരീഷ്

ഒന്നുമറിയില്ലെന്നു ഗിരീഷ്

പരാതിയിലുണ്ടായിരുന്നത് ഗിരീഷിന്റെ വിലാസമായിരുന്നു. തന്റെ പേരും വിലാസവും ഇളയച്ഛന്റെ മൊബൈല്‍ നമ്പറും വച്ചാണ് പരാതി നല്‍കിയിരിക്കുന്നതെന്നും തനിക്ക് ഇതേ കുറിച്ച് ഒന്നുമറിയില്ലെന്നും ഗിരീഷ് പോലീസിനോട് പറഞ്ഞു.

പുതിയ പരാതി നല്‍കും

പുതിയ പരാതി നല്‍കും

പരാതി വ്യാജമാണെന്ന് ഗിരീഷ് വ്യക്തമാക്കി. തന്റെ പേരില്‍ വ്യാജ പരാതി നല്‍കിയിരിക്കുന്നു എന്ന് കാണിച്ച് ഗിരീഷ് പുതിയ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ കാണാനാണ് ഇദ്ദേഹത്തിന്റെ നീക്കം.

ഫോണില്‍ ബന്ധപ്പെട്ടു

ഫോണില്‍ ബന്ധപ്പെട്ടു

പരാതിയുടെ പകര്‍പ്പ് ലഭിച്ചവര്‍ ഗിരീഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴാണ് തന്റെ പേരില്‍ ഇത്തരമൊരു പരാതി നല്‍കപ്പെട്ടിരിക്കുന്നുവെന്ന് അറിഞ്ഞതെന്നും ഗിരീഷ് പറയുന്നു.

 രാഷ്രീയ പാര്‍ട്ടിക്കാര്‍ ഇടപെടുന്നു

രാഷ്രീയ പാര്‍ട്ടിക്കാര്‍ ഇടപെടുന്നു

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും ഗിരീഷിനെ ബന്ധപ്പെട്ടിട്ടുണ്ടത്രെ. നിരവധി പേര്‍ ബന്ധപ്പെടുന്നുണ്ട്. ഒത്തുതീര്‍പ്പിന് വേണ്ടിയാണ് ഇവരെല്ലാം ബന്ധപ്പെടുന്നതെന്നും ഗിരീഷ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

ദിലീപ് എസി മുറിയില്‍

ദിലീപ് എസി മുറിയില്‍

പ്രഭാത ഭക്ഷണം മുതല്‍ രാത്രി ഏറെ വൈകി വരെ ദിലീപ് ജയില്‍ സൂപ്രണ്ടിന്റെ എസി മുറിയിലാണെന്നാണ് പരാതിയിലെ ആരോപണം. സാധാരണ അവധി ദിവസങ്ങളില്‍ തടവുകാരെ കാണാന്‍ ആരെയും അനുവദിക്കാറില്ല. എന്നാല്‍ ഓണത്തിന്റെ അവധി ദിനങ്ങളിലും ഞായറാഴ്ച പോലും ദിലീപിനെ കാണാന്‍ ജയിലില്‍ ആളുകളെത്തിയെന്നും പരാതിയില്‍ പറയുന്നു.

ആരോപണം തീര്‍ന്നില്ല

ആരോപണം തീര്‍ന്നില്ല

സിനിമാ മേഖലയിലെ പല പ്രമുഖരും ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ആലുവ ജയിലിലെത്തി ദിലീപിനെ കണ്ടത്. സന്ദര്‍ശകരില്‍ പലരും കേസുമായി ബന്ധമുള്ളവരാണ്. അല്ലെങ്കില്‍ പ്രതികളെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചവരാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിര്‍മാതാവ് വന്നത് ശരിയായില്ല

നിര്‍മാതാവ് വന്നത് ശരിയായില്ല

കേസില്‍ ആരോപണ വിധേയരായവര്‍ പോലും ദിലീപിനെ സന്ദര്‍ശിച്ചു. ദിലീപും പള്‍സര്‍ സുനിയും ഒരേ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്ന സിനിമയുടെ നിര്‍മാതാവും ജയിലിലെത്തി. ജയിലില്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ പീഡനക്കേസിലെ പ്രതിയായ നടന് ലഭിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴമ്പില്ലെന്ന് ജയില്‍ സൂപ്രണ്ട്

കഴമ്പില്ലെന്ന് ജയില്‍ സൂപ്രണ്ട്

എന്നാല്‍ പരാതിയില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ നിലപാട്. ദിലീപിന്റെ പ്രത്യേക സാഹചര്യവും സന്ദര്‍ശകരുടെ പ്രാധാന്യവും കണക്കിലെടുത്താണ് ഇളവ് നല്‍കിയതെന്ന് സൂപ്രണ്ട് പിപി ബാബുരാജ് മനോരമയോട് പ്രതികരിച്ചു.

ബോര്‍ഡ് വയ്ക്കാന്‍ കാരണം

ബോര്‍ഡ് വയ്ക്കാന്‍ കാരണം

സാധാരണ ദിവസം മൂന്ന് പേര്‍ വരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാറുണ്ട്. അതില്‍ കൂടുതല്‍ അനുവദിക്കാറില്ല. അവധി ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്ന് ചട്ടമില്ല. തിരക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു ബോര്‍ഡ് പുറത്ത് വച്ചിരിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.

കോടതി ഉത്തരവും സന്ദര്‍ശകരും

കോടതി ഉത്തരവും സന്ദര്‍ശകരും

കഴിഞ്ഞ ശനിയാഴ്ചയാണ് ദിലീപിന് പിതാവിന്റെ ബലിചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി പരോള്‍ നല്‍കിയത്. കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ നാദിര്‍ഷയും സുഹൃത്തുമെത്തി. ശേഷം കാവ്യയും മകളുമെത്തി.

പ്രമുഖരുടെ നീണ്ട നിര

പ്രമുഖരുടെ നീണ്ട നിര

ഞായറാഴ്ച ഹരിശ്രീ അശോകനും സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ് കൃഷ്ണയും വന്നു. കൂടാതെ മറ്റു പലരുമെത്തി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ജയറാം, ഗണേഷ് കുമാര്‍ തുടങ്ങിയവരുമെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+