കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് പലതവണ ഡിജിപിയുടെ സ്വകാര്യ ഫോണിലേക്ക് വിളിച്ചു? അക്കാര്യം പറഞ്ഞു! പോലീസ് ഒളിക്കുന്നതെന്ത്?

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ താനല്ല ഗൂഢാലോചന നടത്തിയതെന്നും, മറിച്ച് തന്നെ ചിലര്‍ ഗൂഢാലോചന നടത്തി കുടുക്കിയതാണ് എന്നാണ് ദിലീപ് തുടക്കം മുതല്‍ ആരോപിക്കുന്നത്. പോലീസിലെ ചില ഉന്നതരേയും സിനിമാ രംഗത്തെ പ്രമുഖരേയും ദിലീപ് പേരെടുത്ത് തന്നെ പറഞ്ഞിരുന്നു. വാദിയായി ചെന്ന തന്നെ പ്രതിയാക്കിയെന്ന ദിലീപിന്റെ ആരോപണത്തില്‍ കഴമ്പുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്.

ഇന്ത്യക്കാരന്റെ നട്ടെല്ലൊടിച്ച 'മോദി മാജിക്'.. കള്ളനോട്ടും കള്ളപ്പണവും എവിടെ? രാജ്യം ചോദിക്കുന്നു!ഇന്ത്യക്കാരന്റെ നട്ടെല്ലൊടിച്ച 'മോദി മാജിക്'.. കള്ളനോട്ടും കള്ളപ്പണവും എവിടെ? രാജ്യം ചോദിക്കുന്നു!

ദിലീപിനെ 20 വർഷം അഴിയെണ്ണിക്കും.. ജനപ്രിയന്റെ വിധിയെഴുത്തിന് രണ്ട് ദിവസത്തിനകം തിരികൊളുത്താൻ പോലീസ്!ദിലീപിനെ 20 വർഷം അഴിയെണ്ണിക്കും.. ജനപ്രിയന്റെ വിധിയെഴുത്തിന് രണ്ട് ദിവസത്തിനകം തിരികൊളുത്താൻ പോലീസ്!

ദിലീപ് അന്ന് പറഞ്ഞത്

ദിലീപ് അന്ന് പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയതായി ദിലീപ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇക്കാര്യം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് 13 മണിക്കൂര്‍ തന്നെയും നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തത് തന്റെ പരാതിയുടെ പുറത്താണ് എന്നും ദിലീപ് പറഞ്ഞിരുന്നു.

താനാണ് ഇരയാക്കപ്പെടുന്നത്

താനാണ് ഇരയാക്കപ്പെടുന്നത്

തന്റെ പരാതി പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അക്കാര്യത്തില്‍ തൃപ്തനാണെന്നും ദിലീപ് അന്ന് പറയുകയുണ്ടായി. എന്നാല്‍ പിന്നീട് നടന്നത് ദിലീപിന്റെ അറസ്റ്റാണ്. കേസില്‍ താനാണ് ഇരയാക്കപ്പെട്ടതെന്ന് തന്റെ പരാതിയിന്മേല്‍ പോലീസ് ഇതുവരെ നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി ദിലീപ് പല തവണ ആരോപിച്ചിട്ടുണ്ട്.

പോലീസ് വാദം പൊളിയുന്നു

പോലീസ് വാദം പൊളിയുന്നു

എന്നാല്‍ പോലീസിന്റെ വാദം ദിലീപ് പരാതി നല്‍കാന്‍ വൈകി എന്നതായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വാട്‌സ്ആപ്പ് വഴി ഭീഷണിക്കോളിന്റെ വിവരങ്ങള്‍ അയച്ച് നല്‍കിയത് പരാതിയായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ പോലീസിന്റെ ഈ വാദങ്ങള്‍ പൊളിയുകയാണ്.

അക്കാര്യം ഡിജിപിയെ അറിയിച്ചു

അക്കാര്യം ഡിജിപിയെ അറിയിച്ചു

ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ച് ഭീഷണിപ്പെടുത്തിയ ഉടനെ തന്നെ ഡിജിപിയെ വിളിച്ച് ദിലീപ് ഇക്കാര്യം പറഞ്ഞിരുന്നു എന്നാണ് മനോരമ ചാനല്‍ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇരുവരുടേയും ഫോണ്‍ കോളുകളുടെ വിവരങ്ങളും മനോരമ പുറത്ത് വിട്ടിരിക്കുകയാണ്.

ഫോൺ രേഖകൾ പുറത്ത്

ഫോൺ രേഖകൾ പുറത്ത്

പലവട്ടം ഡിജിപിയുടെ ഫോണിലേക്ക് ദിലീപ് വിളിച്ചതായി മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് മേധാവിയുടെ സ്വകാര്യ ഫോണ്‍വഴിയായിരുന്നു സംസാരങ്ങളെല്ലാം. ഡിജിപിയുമായി ദിലീപ് പലവട്ടം സംസാരിച്ചതിന്റെ ഫോണ്‍കോള്‍ രേഖകളാണ് മനോരമ ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്.

പരാതിപ്പെടാൻ വൈകിയെന്ന്

പരാതിപ്പെടാൻ വൈകിയെന്ന്

ഏപ്രില്‍ 22നാണ് ദിലീപ് പോലീസില്‍ പരാതിപ്പെട്ടത്. മാര്‍ച്ച് 28നായിരുന്നു ജയിലില്‍ നിന്നും വിഷ്ണു പള്‍സര്‍ സുനിക്ക് വേണ്ടി ദിലീപിനെ വിളിച്ചത്. 20 ദിവസം വൈകി പരാതിപ്പെട്ടത് കേസ് അട്ടിമറിക്കാനാണ് എന്നാണ് പോലീസ് ഇപ്പോഴും വാദിക്കുന്നത്.

പോലീസ് ഒളിക്കുന്നതെന്ത്

പോലീസ് ഒളിക്കുന്നതെന്ത്

സുനി വിളിച്ചതിന് പിന്നാലെ ദിലീപ് അക്കാര്യം ഡിജിപിയെ അറിയിച്ചത് എന്തിനാണ് മറച്ച് വെച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. പോലീസ് ഇക്കാര്യത്തില്‍ എന്താണ് ഒളിച്ച് കളിക്കുന്നത് എന്ന സംശയവും ഉയരുന്നു. പരാതിപ്പെട്ടിട്ടും അന്വേഷണം വൈകിയെന്ന് ദിലീപ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ദിലീപിന്റെ പരാതിക്ക് പിന്നാലെ

ദിലീപിന്റെ പരാതിക്ക് പിന്നാലെ

ദിലീപിനെ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്നത് അപ്പോള്‍ തന്നെ ഡിജിപി അറിഞ്ഞിട്ടുണ്ട് എങ്കില്‍ ദിലീപ് വൈകി പരാതിപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് സ്ഥാപിച്ചെടുക്കാന്‍ പോലീസ് ശ്രമിക്കുന്നത് എന്തിനാണ് എന്ന ചോദ്യവും സ്വാഭാവികം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ദിലീപ് പരാതി നല്‍കിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

രണ്ടാഴ്ച മുന്‍പാണ് കേസില്‍ തന്നെ കുടുക്കിയതാണെന്നും സിബിഐ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി സന്ധ്യയ്ക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നും ദിലീപ് ആരോപിക്കുന്നുണ്ട്. ആഭ്യന്തര സെക്രട്ടറിക്ക് അയച്ച 12 പേജുള്ള കത്തില്‍ തന്നെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കി എന്നാണ് ദിലീപ് ആരോപിക്കുന്നത്.

വാദങ്ങള്‍ ദിലീപ് ഹൈക്കോടതിയിലും ഉന്നയിക്കും

വാദങ്ങള്‍ ദിലീപ് ഹൈക്കോടതിയിലും ഉന്നയിക്കും

പോലീസ് അന്വേഷണത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന വിധത്തിലാണ് ദിലീപിന്റെ നീക്കം എന്നാണ് നിയമവൃത്തങ്ങള്‍ വിലിരുത്തുന്നത്. കാരണം ദിലീപ് പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് പോലീസ് മേധാവിയായ ബെഹ്‌റയേയും അന്വേഷണ ഉദ്യോഗസ്ഥയായ ബി സന്ധ്യയേയും ആണ്.ഈ വാദങ്ങള്‍ ദിലീപ് ഹൈക്കോടതിയിലും ഉന്നയിക്കും. അവ കോടതി അംഗീകരിച്ചാല്‍ സിബിഐ അന്വേഷണം എന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും.

തുടർ നടപടി ഇല്ലാത്തത് എന്തേ

തുടർ നടപടി ഇല്ലാത്തത് എന്തേ

ഏപ്രില്‍ പത്തിനായിരുന്നു പൾസർ സുനി ആദ്യം ദിലീപിനെ വിളിച്ചത്.കൂടാതെ അതേമാസം 18, 20, 21 തീയ്യതികളിലും ബ്ലാക്ക്‌മെയില്‍ ഫോണ്‍ കോളുകള്‍ വന്നിരുന്നു.ദിലീപിനും നാദിര്‍ഷയ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും വന്ന ഭീഷണി ഫോണ്‍ കോളുകളുടെ വിവരങ്ങളടക്കം പോലീസിന് കൈമാറിയിരുന്നു. ഇക്കാര്യം ലോക്‌നാഥ് ബെഹ്‌റ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. എന്നാൽ പരാതിപ്പെടാൻ വൈകി എന്നായിരുന്നു പോലീസ് വാദം.

ഹൈക്കോടതിയിൽ തലവേദന

ഹൈക്കോടതിയിൽ തലവേദന

ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയാണ് എങ്കിൽ ഈ പരാതിയില്‍ നടപടി സ്വീകരിക്കാത്തത് പോലീസിന് വെട്ടിലാക്കും.മാത്രമല്ല ദിലീപ് അന്ന് നല്‍കിയ പരാതിയില്‍ സിനിമാ രംഗത്തെ മൂന്ന് പ്രമുഖരുടെ പേരുകളുള്ളതായും വാര്‍ത്തകളുണ്ടായിരുന്നു. പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇവരുടെ പേര് പറഞ്ഞുവെന്നാണ് പറയുന്നത്. ഇക്കാര്യം ദിലീപ് പരാതിയില്‍ സൂചിപ്പിക്കുകയുമുണ്ടായി. ക്കാര്യത്തിലും ഇതുവരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല. ഇതെല്ലാം പോലീസിനെ സംശയ നിഴലിൽ നിർത്തുന്നുണ്ട്.

English summary
Dileep has called DGP Loknath Behra may times, Call list out by Manorama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X