കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പൂട്ടാനുള്ള നീക്കം പൊളിഞ്ഞു? വ്യാജരേഖയല്ലെന്ന് ഡോക്ടര്‍, പോലീസിനോടും പറഞ്ഞു

വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്ന് ദിലീപിനെ ചികില്‍സിച്ച ഡോക്ടര്‍ ഹൈദര്‍ അലി പറഞ്ഞു.

  • By Ashif
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരേ പുറത്തുവന്ന പുതിയ തെളിവ് പാളിയോ? നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന് ദിലീപ് പറഞ്ഞത് വ്യാജമായിരുന്നോ. ഇതിന് തെളിവായി ദിലീപ് ഹാജരാക്കിയ രേഖ വ്യാജമാണെന്നാണ് പോലീസ് ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആലുവ ആശുപത്രിയിലെ ഡോക്ടര്‍ക്ക് പറയാനുള്ളത് മറ്റൊന്ന്.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ? വേറൊരു വേദിയില്ലാത്തതിനാലാണ്; ഇന്നസെന്റ് പ്രതികരിക്കുന്നുദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ? വേറൊരു വേദിയില്ലാത്തതിനാലാണ്; ഇന്നസെന്റ് പ്രതികരിക്കുന്നു

ദുരനുഭവം വിവരിച്ച് വാണിവിശ്വനാഥ്; കരഞ്ഞില്ല, അവന്റെ കോളറിന് കുത്തിപ്പിടിച്ചു... കിടിലന്‍ ഡയലോഗുംദുരനുഭവം വിവരിച്ച് വാണിവിശ്വനാഥ്; കരഞ്ഞില്ല, അവന്റെ കോളറിന് കുത്തിപ്പിടിച്ചു... കിടിലന്‍ ഡയലോഗും

വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്ന് ദിലീപിനെ ചികില്‍സിച്ച ഡോക്ടര്‍ ഹൈദര്‍ അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദിലീപ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. പോലീസിന് താന്‍ മൊഴി കൊടുതത്താണ്. അപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ദിലീപിനെ ചികില്‍സിച്ച ഡോക്ടറെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് നല്‍കി.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചു; ഇന്ന് ദോശമാവ് കുഴക്കുന്നു, തനിയാവര്‍ത്തനം തേടി...മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചു; ഇന്ന് ദോശമാവ് കുഴക്കുന്നു, തനിയാവര്‍ത്തനം തേടി...

ഫെബ്രുവരി 14 മുതല്‍ 18വരെ

ഫെബ്രുവരി 14 മുതല്‍ 18വരെ

ഫെബ്രുവരി 14 മുതല്‍ 18വരെ ദിലീപ് തന്റെ കീഴില്‍ ആലുവയിലെ ആശുപത്രിയില്‍ എത്തി ചികില്‍സ തേടിയെന്നു ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ ദിലീപ് ഈ ദിവസങ്ങളില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയി എന്ന് പോലീസ് പറയുന്നത് എങ്ങനെയാണെന്ന ചോദ്യം സ്വാഭാവികം. അതിനും മറുപടിയുണ്ട്.

വൈകീട്ട് വീട്ടില്‍ പോകുമായിരുന്നു

വൈകീട്ട് വീട്ടില്‍ പോകുമായിരുന്നു

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും ദിലീപ് വൈകീട്ട് വീട്ടില്‍ പോകുമായിരുന്നുവെന്ന് ഡോക്ടര്‍ ഹൈദര്‍ അലി വിശദീകരിച്ചു. ഇക്കാര്യം പോലീസിനോടും പറഞ്ഞതാണ്. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞു.

പുതിയ തെളിവ്

പുതിയ തെളിവ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന പുതിയ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട സമയം ആശുപത്രിയിലായിരുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.

മെഡിക്കല്‍ രേഖകള്‍

മെഡിക്കല്‍ രേഖകള്‍

നടി ആക്രമിക്കപ്പെട്ട വേളയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന് ദിലീപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതു തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ രേഖകളും കൈമാറിയിരുന്നു.

വ്യാജമായി ഉണ്ടാക്കിയത്

വ്യാജമായി ഉണ്ടാക്കിയത്

ഈ രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. നടി ആക്രമിക്കപ്പെട്ട വേളയില്‍ ദിലീപ് ആശുപത്രിയില്‍ ആയിരുന്നില്ല. സിനിമാ ലൊക്കേഷനുകളില്‍ എത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

നടി ആക്രമിക്കപ്പെട്ട ദിവസം

നടി ആക്രമിക്കപ്പെട്ട ദിവസം

നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്നാണ് ദിലീപ് നേരത്തെ പറഞ്ഞത്. ഫെബ്രുവരി 14 മുതല്‍ കുറച്ചുദിവസം ചികില്‍സയിലായിരുന്നുവെന്ന് കാണിക്കുന്ന രേഖയാണ് ദിലീപ് ഹാജരാക്കിയത്. ഇത് ദിലീപിന്റെ ആവശ്യാര്‍ഥം ആശുപത്രി നല്‍കുകയായിരുന്നു.

വിശദമായി പരിശോധിച്ചപ്പോള്‍

വിശദമായി പരിശോധിച്ചപ്പോള്‍

ആശുപത്രി ഫയലുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ദിലീപിനെ പരിശോധിച്ചതിന്റെയും ചികില്‍സിച്ചതിന്റെയും വിവരങ്ങള്‍ ഫയലുകളിലുണ്ട്. എന്നാല്‍ പോലീസ് വിശദമായി പരിശോധിച്ചപ്പോള്‍ ദിലീപ് ഈ ദിവസങ്ങളില്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

ദിലീപ് പൊതു പരിപാടിയില്‍

ദിലീപ് പൊതു പരിപാടിയില്‍

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ദിലീപ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. ഈ ദിവസങ്ങളില്‍ ദിലീപ് ചികില്‍സയിലായിരുന്നുവെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പോലീസിന്റെ ഈ കണ്ടെത്തലുകള്‍.

നഴ്‌സുമാരെയും ഡോക്ടറെയും

നഴ്‌സുമാരെയും ഡോക്ടറെയും

ആശുപത്രിയിലെ നഴ്‌സുമാരെയും ഡോക്ടറെയും വിശദമായി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ദിലീപ് സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് പോലീസ് പറയുന്നത്. ദിലീപിന്റെ ആവശ്യപ്രകാരമാണ് രേഖ നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ മൊഴി നല്‍കിയിട്ടുണ്ട്.

കുറ്റപത്രം സമര്‍പ്പിക്കാന്‍

കുറ്റപത്രം സമര്‍പ്പിക്കാന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ വേളയിലാണ് പുതിയ തെളിവുകള്‍ നടനെതിരേ കിട്ടിയെന്ന് പോലീസ് പറയുന്നത്.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ അന്വേഷണ സംഘം ഇന്ന് നിര്‍ണായക യോഗം ചേരുന്നതിനിടെയാണ് പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.

അനുബന്ധ റിപ്പോര്‍ട്ട്

അനുബന്ധ റിപ്പോര്‍ട്ട്

കുറ്റപത്രത്തിനൊപ്പം നേരിട്ടുള്ള തെളിവുകളുടേയും സാഹചര്യതെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പോലീസ് നല്‍കും. ഈ റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. ദിലീപിനെതിരേ കടുത്ത കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കുക.

ദിലീപിനെ ഒന്നാം പ്രതിയാക്കുമോ

ദിലീപിനെ ഒന്നാം പ്രതിയാക്കുമോ

സമീപകാലത്ത് പോലീസ് തയ്യാറാക്കിയ കുറ്റമറ്റ കുറ്റപത്രമാകും ദിലീപ് കേസില്‍ സമര്‍പ്പിക്കുക. ഇതിന് വേണ്ടിയാണ് നിയമവിദഗ്ധരുമായി അന്വേഷണ സംഘം കൂടിയാലോചന നടത്തുന്നത്. നിലവില്‍ 11ാം പ്രതിയാണ് ദിലീപ്. ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് ഇനി കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Actress Attack case: Dileep make fake medical report, Doctor Says NO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X