കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ കേസില്‍ വഴിത്തിരിവ്; ഓണ്‍ ചെയ്യൂ, ഓണ്‍ ചെയ്യൂ എന്ന് സ്ത്രീ!! കച്ചിത്തുരുമ്പുമായി ദിലീപ്

ഈ സാഹചര്യത്തില്‍ ദിലീപിനെ കുടുക്കിയതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതകള്‍ വരാനുണ്ടെങ്കിലും ഉയര്‍ന്നുവന്നിട്ടുള്ള പുതിയ സംശയങ്ങള്‍ ഗൗരവമുള്ളതാണ്.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മെമ്മറി കാർഡിൽ സ്ത്രീ ശബ്ദം, നടിയെ ആക്രമിച്ച കേസിൽ പുതിയ ട്വിസ്റ്റ് | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് കൂടുതല്‍ നിയമക്കുരുക്കുകളിലേക്ക് നീങ്ങുമെന്ന് സൂചന. ഇക്കാര്യത്തില്‍ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് പുറമെ ഹൈക്കോടതിയിലേക്കും പോകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച കോടതി പ്രഖ്യാപിക്കാനിരിക്കെയാണ് ദിലീപ് മെമ്മറി കാര്‍ഡിലെ ഉള്ളടക്കത്തിലുള്ള ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൂടുതല്‍ നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നത്. മെമ്മറി കാര്‍ഡില്‍ സ്ത്രീ ശബ്ദമുണ്ടെന്നും അക്കാര്യത്തിലുള്ള വിശദീകരണം വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം. സ്ത്രീ ശബ്ദം ഒഴിവാക്കാന്‍ ചില കളികള്‍ നടന്നിട്ടുണ്ടെന്നും നടന്‍ സംശയിക്കുന്നു...

മെമ്മറി കാര്‍ഡ്

മെമ്മറി കാര്‍ഡ്

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന തെളിവാണ് ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്. മെമ്മറി കാര്‍ഡ് ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ചിരുന്നു. ഇതില്‍ സ്ത്രീ ശബ്ദമുള്ളതാണ് സംശയത്തിന് ഇടയാക്കുന്നത്. ഈ സ്ത്രീ ശബ്ദം എവിടെ നിന്ന് വന്നുവെന്നതാണ് ചോദ്യം.

ഉന്നയിക്കുന്ന കാര്യം

ഉന്നയിക്കുന്ന കാര്യം

മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി 22ന് വിധി പറയും. വിധി എതിരായാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നടന്റെ തീരുമാനമെന്നാണ് സൂചനകള്‍. ഇങ്ങനെ ഹൈക്കോടതിയെ സമീപിക്കുമ്പോള്‍ ദിലീപ് പ്രധാനമായും ഉയര്‍ത്തുന്ന ചോദ്യം മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദമായിരിക്കും.

രണ്ടുതവണ കേട്ടു

രണ്ടുതവണ കേട്ടു

മെമ്മറി കാര്‍ഡിലെ സ്ത്രീ ശബ്ദത്തെ കുറിച്ച് പോലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. കുറ്റപത്രത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല. പക്ഷേ രണ്ടു തവണ സ്ത്രീ ശബ്ദം കേള്‍ക്കുന്നുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

ഓണ്‍ ചെയ്യൂ

ഓണ്‍ ചെയ്യൂ

ഓണ്‍ ചെയ്യൂ എന്ന വാക്ക് രണ്ടുതവണയാണ് മെമ്മറി കാര്‍ഡില്‍ കേള്‍ക്കുന്നത്. ഇത് എങ്ങനെ വന്നുവെന്നും ഇങ്ങനെ പറയാനുണ്ടായ സാഹചര്യമെന്താണെന്നും ഇനിയും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം.

നിര്‍ദേശം നല്‍കിയത്

നിര്‍ദേശം നല്‍കിയത്

ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മില്‍ വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നും അതിന്റെ പരിണിത ഫലമാണ് പിന്നീടുണ്ടായ ദുരന്തങ്ങളെന്നുമായിരുന്നു ഇതുവരെ പുറംലോകം അറിഞ്ഞത്. എന്നാല്‍, ആക്രമണത്തിനിടെ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് സ്ത്രീ ആയിരുന്നോ എന്ന സംശയമാണിപ്പോള്‍ ബലപ്പെടുന്നത്. ഓണ്‍ ചെയ്യൂവെന്ന് സ്ത്രീ പറയുന്നത് മെമ്മറി കാര്‍ഡില്‍ കേള്‍ക്കാമെന്നാണ് നടന്റെ അഭിഭാഷകന്‍ പറയുന്നത്.

അപ്രത്യക്ഷം

അപ്രത്യക്ഷം

പ്രതി എന്ന നിലയില്‍ ദിലീപിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. എന്നാല്‍ അതില്‍ പല കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ക്രമലംഘനവും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓടുന്ന കാറില്‍ വച്ച് നടിയെ ആക്രമിച്ചുവെന്ന പോലീസ് കണ്ടെത്തലും ദിലീപ് ചോദ്യം ചെയ്യുന്നു.

തിരിമറികള്‍

തിരിമറികള്‍

മെമ്മറി കാര്‍ഡില്‍ ചില തിരിമറികള്‍ നടന്നുവെന്ന സംശയവും ദീലീപ് ഉന്നയിച്ചിട്ടുണ്ട്. ഒരു സ്ത്രീ ശബ്ദം അതിലുണ്ട്. അത് ഡിലീറ്റ് ചെയ്യാന്‍ ശ്രമം നടന്നുവെന്ന സംശയവും ദിലീപ് ഉന്നയിക്കുന്നു. മാത്രമല്ല, സ്ത്രീ ശബ്ദം ചില നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേള്‍ക്കുന്നുണ്ടത്രെ. കൂടാതെ ഒന്നാം പ്രതിയുടെ ശബ്ദസാംപിള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടും ദിലീപിന് ലഭിച്ച രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ക്രമവിരുദ്ധ നീക്കം

ക്രമവിരുദ്ധ നീക്കം

വീഡിയോയിലും ചിത്രങ്ങളിലും കൂടുതല്‍ പൊരുത്തക്കേടുകള്‍ പ്രകടമാണെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. താനുള്‍പ്പെട്ട കുറ്റപത്രത്തില്‍ പോലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് എതിരാണ്. ഒരു കേസില്‍ ആദ്യം കുറ്റപത്രം നല്‍കിയ ശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമര്‍പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്‍പ്പിച്ചിരിക്കുക ആണെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.

രേഖകള്‍ എവിടെ

രേഖകള്‍ എവിടെ

ദിലീപിന് ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്‍ഡ്‌സ്, മെഡിക്കല്‍ റെക്കോര്‍ഡ്‌സ്, ഫോറന്‍സിക് റിപോര്‍ട്സ് പോലെ ഉള്ള വളരെ നിര്‍ണായകമായ പല തെളിവുകളും ഇല്ല. മെമ്മറി കാര്‍ഡിലെ വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതം ആണെന്ന ആക്ഷേപവും ദിലീപ് ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം.

 നിര്‍ത്തിയിട്ട വാഹനം

നിര്‍ത്തിയിട്ട വാഹനം

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത് പ്രോസിക്യൂഷന്‍ നേരത്തെ പറഞ്ഞതിന് വിപരീതമാണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വിഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. മാത്രവുമല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കുമെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.

ശബ്ദ സാമ്പിളുകള്‍

ശബ്ദ സാമ്പിളുകള്‍

റെക്കോര്‍ഡുകള്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ ഡിവൈഎസ്പി ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു. വിഡിയോയിലുള്ള പ്രതിയുടെ ശബ്ദവുമായി ഒത്തു നോക്കാന്‍വേണ്ടിയായിരുന്നു ഇത്. ഒത്തു നോക്കിയതിന്റെ ഫലം എന്താണെന്ന രേഖകള്‍ തനിക്ക് കിട്ടണമെന്നും ദിലീപ് ആവശ്യപ്പെടുന്നുണ്ട്.

എല്ലാം വ്യത്യസ്തം

എല്ലാം വ്യത്യസ്തം

നടി ആക്രമിക്കപ്പെട്ട കേസില്‍ വ്യത്യസ്തമായ വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. ആക്രണത്തിന് ഇരയായ നടിയും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് സംഭവമെന്ന് രണ്ടാം പ്രതി മാര്‍ട്ടിന്‍ വെളിപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെ ഇതുവരെ പ്രതിയെന്നു കരുതിയിരുന്ന ദിലീപ് യഥാര്‍ഥത്തില്‍ പ്രതിയാക്കപ്പെടുകയായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്.

അതീവ ഗൗരവം

അതീവ ഗൗരവം

കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ കുറ്റപത്രം ചോര്‍ന്നതില്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ താക്കീത് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ദിലീപിനെ കുടുക്കിയതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതകള്‍ വരാനുണ്ടെങ്കിലും ഉയര്‍ന്നുവന്നിട്ടുള്ള പുതിയ സംശയങ്ങള്‍ ഗൗരവമുള്ളതാണ്.

English summary
Actress Attack case: Dileep May to go high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X