Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലെത്തിയ പത്ത് മിനിറ്റ് ദിലീപ് അപ്രത്യക്ഷനായി? സുഹൃത്തുക്കളുമായി രഹസ്യ ചര്‍ച്ച!! അന്വേഷണം

രണ്ടുമണിക്കൂര്‍ പരോളിലിറങ്ങിയ ദിലീപിനൊപ്പം അഞ്ചു പോലീസുകാരാണ് മുഴുവന്‍ സമയമുണ്ടായിരുന്നത്. വീടിന് അകത്തും പുറത്തും ഇവര്‍ ദിലീപിന് ഒപ്പമുണ്ടായിരുന്നു.

കൊച്ചി: പിതാവിന്റെ ബലികര്‍മങ്ങളില്‍ പങ്കെടുക്കാന്‍ പരോള്‍ നേടി വീട്ടിലെത്തിയ നടന്‍ ദിലീപിന്റെ പ്രവര്‍ത്തനങ്ങളില്‍ പോലീസിന് സംശയമുണ്ടെന്ന് റിപ്പോര്‍ട്ട്. വീട്ടിലെത്തിയതിന് ശേഷം പത്ത് മിനിറ്റ് ദിലീപ് അപ്രത്യക്ഷനായെന്ന് കൈരളിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെയാണ് ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിന് വേണ്ടി ആലുവയിലെ പത്മവിലാസം വീട്ടിലെത്തിയത്. കനത്ത പോലീസ് കാവലിലായിരുന്നു യാത്രയും ചടങ്ങുകളും. എന്നാല്‍ വീട്ടിലെത്തി അല്‍പ്പം സമയം കഴിഞ്ഞപ്പോള്‍ ദിലീപിനെ കാണാതായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിന് ഇക്കാര്യത്തില്‍ സംശയം ഉണര്‍ന്നിട്ടുണ്ട്.

ദിലീപിനൊപ്പം അഞ്ചു പോലീസുകാര്‍

ദിലീപിനൊപ്പം അഞ്ചു പോലീസുകാര്‍

രണ്ടുമണിക്കൂര്‍ പരോളിലിറങ്ങിയ ദിലീപിനൊപ്പം അഞ്ചു പോലീസുകാരാണ് മുഴുവന്‍ സമയമുണ്ടായിരുന്നത്. വീടിന് അകത്തും പുറത്തും ഇവര്‍ ദിലീപിന് ഒപ്പമുണ്ടായിരുന്നു.

 ജയില്‍പരിസരത്തും വീട്ടിലും മാധ്യമപ്പട

ജയില്‍പരിസരത്തും വീട്ടിലും മാധ്യമപ്പട

മാധ്യമങ്ങള്‍ക്ക് മുന്നിലൂടെയാണ് ദിലീപ് വീട്ടിലേക്ക് കയറിയത്. ആലുവ ജയില്‍പരിസരത്തും വീട്ടിലും മാധ്യമ-പോലീസ് പട തന്നെ ഉണ്ടായിരുന്നു. അതിനിടെ എപ്പോഴാണ് മുങ്ങിയത്. ഇതില്‍ വല്ല യാഥാര്‍ഥ്യവുമുണ്ടോ?

കാണാന്‍ വന്‍ജനക്കൂട്ടവും

കാണാന്‍ വന്‍ജനക്കൂട്ടവും

മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലീസിനും പുറമെ ദിലീപിനെ കാണാന്‍ വന്‍ജനക്കൂട്ടവുമുണ്ടായിരുന്നു. ജയില്‍ പരിസരത്തും നിരവധിപേരുണ്ടായിരുന്നു. കൈവീശി കാണിച്ച ശേഷമാണ് ദിലീപ് ജീപ്പിലേക്ക് കയറിയത്.

മിണ്ടാതെ നാട്ടുകാര്‍

മിണ്ടാതെ നാട്ടുകാര്‍

എന്നാല്‍ നാട്ടുകാര്‍ ദിലീപ് ജയിലില്‍ നിന്നു പുറത്തേക്ക് പോകുന്നത് നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്. കൈവീശുകയോ കൂകി വിളിക്കുകയോ ചെയ്തില്ല. വീടന്റെ പരിസരത്തും അങ്ങനെ തന്നെ.

ഒന്നര കിലോമീറ്റര്‍ യാത്ര

ഒന്നര കിലോമീറ്റര്‍ യാത്ര

ദിലീപിന്റെ ആരാധകര്‍ കൂട്ടത്തോടെ എത്തുമെന്നും പ്രതിസന്ധി സൃഷ്ടിക്കുമെന്നും പോലീസിന് സംശയമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വന്‍ പോലീസ് സംഘമാണ് ജയിലില്‍ നിന്നു ദിലീപിന്റെ വീട് വരെയുള്ള ഒന്നര കിലോമീറ്ററില്‍ തമ്പടിച്ചിരുന്നത്.

പോലീസിനൊപ്പം കയറി

പോലീസിനൊപ്പം കയറി

ദിലീപും പോലീസുകാരും ഒരുമിച്ചാണ് വീട്ടിലേക്കെത്തിയത്. മാധ്യമങ്ങള്‍ക്ക് മുന്നിലൂടെ പോലീസുകാര്‍ക്കൊപ്പം തന്നെയാണ് ദിലീപും വീട്ടിനകത്തേക്ക് കയറിയത്.

വീട്ടിനകത്ത് നിറയെ ബന്ധുക്കള്‍

വീട്ടിനകത്ത് നിറയെ ബന്ധുക്കള്‍

വീട്ടിനകത്ത് മൊത്തം ദിലീപിന്റെ ബന്ധുക്കളായിരുന്നു. തിരക്കിനിടയില്‍ പോലീസുകാരുടെ കണ്ണുവെട്ടിച്ച് ദിലീപ് മറ്റൊരു മുറിയിലേക്ക് നീങ്ങിയെന്നാണ് ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരക്കിനിടയില്‍ കണ്ടില്ല, തിരച്ചില്‍

തിരക്കിനിടയില്‍ കണ്ടില്ല, തിരച്ചില്‍

ദിലീപാണ് ആദ്യം വീട്ടിലേക്ക് കയറിയത്. തൊട്ടുപിന്നാലെ പോലീസുകാരും കയറി. അപ്പോഴേക്കും ദിലീപിനെ തിരക്കിനിടയില്‍ കാണാന്‍ പോലീസിന് സാധിച്ചില്ല.

വയര്‍ലെസിലൂടെ അറിയിക്കാന്‍ ഒരുങ്ങി

വയര്‍ലെസിലൂടെ അറിയിക്കാന്‍ ഒരുങ്ങി

ദിലീപ് പോലീസിന്റെ ദൃഷ്ടിയില്‍ നിന്നു കാണാതായ വിവരം വയര്‍ലെസിലൂടെ അറിയിക്കാന്‍ പോലീസ് ഒരുങ്ങി. അപ്പോഴേക്കും അകത്തുള്ള ഒരു മുറിയില്‍ നിന്ന് ദിലീപ് പുറത്തേക്ക് വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുറിയില്‍ ദിലീപിന്റെ സുഹൃത്തുക്കള്‍?

മുറിയില്‍ ദിലീപിന്റെ സുഹൃത്തുക്കള്‍?

അകത്തെ മുറിയില്‍ ദിലീപിന്റെ സുഹൃത്തുക്കളില്‍ ചിലരുണ്ടായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരാണ് മുറിയിലുണ്ടായിരുന്നതെന്ന് വ്യക്തമല്ല.

പോലീസ് അന്വേഷിക്കുന്നു

പോലീസ് അന്വേഷിക്കുന്നു

ആ പത്ത് മിനിറ്റ് ദിലീപ് മുറിയില്‍ എന്തു ചെയ്യുകയായിരുന്നു. ആരാണ് കൂടെ ഉണ്ടായിരുന്നത് എന്നീ കാര്യങ്ങള്‍ പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദുസ്സൂചനകള്‍ക്ക് സാധ്യതയുണ്ടോ?

ദുസ്സൂചനകള്‍ക്ക് സാധ്യതയുണ്ടോ?

എന്നാല്‍ പോലീസ് സംശയിക്കുന്ന പോലെ ദുസ്സൂചനകള്‍ക്കൊന്നും ചിലപ്പോള്‍ സാധ്യതയുണ്ടാകില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എങ്കിലും മുഴുസമയം പോലീസിന്റെ കണ്‍വെട്ടത്ത് പ്രതി വേണമെന്നാണ് ചട്ടം. അതില്ലാതെ വന്ന സമയം ദിലീപ് എന്തു ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയണമെന്നാണ് ചട്ടം.

 എട്ട് മുതല്‍ പത്ത് വരെ

എട്ട് മുതല്‍ പത്ത് വരെ

ബുധനാഴ്ച രാവിലെ എട്ട് മുതല്‍ പത്ത് വരെയാണ് അങ്കമാലി കോടതി ദിലീപിന് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയത്. രണ്ട് മാസത്തോളമായി ജയിലില്‍ കഴിയുന്ന നടന് അതൊരു ആശ്വാസമായിരുന്നു.

മതിയാകാത്ത സമയം

മതിയാകാത്ത സമയം

രാവിലെ എട്ടിന് തന്നെ ദിലീപ് ജയിലില്‍ നിന്നിറങ്ങി. പത്ത് മണിയാകുമ്പോഴേക്കും തിരിച്ച് ആലുവ ജയിലില്‍ എത്തുകയും ചെയ്തു. നേരത്തെ തീരുമാനിച്ച ചടങ്ങുകള്‍ക്ക് അത് മതിയായ സമയമല്ല.

കാത്തിരുന്ന് ബന്ധുക്കള്‍

കാത്തിരുന്ന് ബന്ധുക്കള്‍

ദിലീപ് ജയിലില്‍ നിന്ന് വീട്ടിലെത്തിയ ശേഷം ചടങ്ങുകളില്‍ സംബന്ധിച്ചു. അമ്മ, ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി തുടങ്ങിയ ബന്ധുക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

 ഭക്ഷണവും മധുരവും

ഭക്ഷണവും മധുരവും

ദിലീപ് വീട്ടിലെത്തിയ ഉടനെ ചടങ്ങ് ആരംഭിച്ചു. ചടങ്ങുകള്‍ക്ക് ശേഷം ദിലീപ് വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. കൂടാതെ വീട്ടില്‍ മധുര വിതരണവും നടത്തി.

200 ഓളം പോലീസുകാര്‍

200 ഓളം പോലീസുകാര്‍

നടന്‍ സുരക്ഷയ്ക്ക് 200 ഓളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്. ഫാന്‍സുകാര്‍ പ്രകടനം നടത്തുമെന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമെന്നുമെല്ലാം നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

പ്രകടനം നടത്തുമെന്ന് ആര് പറഞ്ഞു

പ്രകടനം നടത്തുമെന്ന് ആര് പറഞ്ഞു

തുടര്‍ന്നാണ് ആലുവ മണപ്പുറത്തെ ചടങ്ങില്‍ ദിലീപിനെ പങ്കെടുപ്പിക്കാതിരുന്നത്. ആലുവ ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതലയുണ്ടായിരുന്നത്. ഫാന്‍സുകാര്‍ അത്തരം പരിപാടി ആസൂത്രണം ചെയ്തിരുന്നില്ലെന്നാണ് അവരുമായി ബന്ധുമുള്ളവര്‍ പറയുന്നത്.

നിബന്ധനകള്‍ ഇങ്ങനെ

നിബന്ധനകള്‍ ഇങ്ങനെ

മൊബൈല്‍ ഉപയോഗിക്കരുത്, കോടതി അനുമതി ദുരുപയോഗം ചെയ്യരുത്, ചെലവുകള്‍ സ്വയം വഹിക്കണം, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശം പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ദിലീപിന് പരോള്‍ നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+