കുരുക്ക് മുറുക്കി പോലീസ് പിന്നാലെ! ദിലീപും നാദിർഷായും നിയമോപദേശം തേടി, എങ്ങനെയെങ്കിലും...
ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, വീണ്ടും ഇരുവരെയും ചോദ്യം ചെയ്തേക്കുമെന്നും പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ദിലീപും നാദിർഷായും നിയമോപദേശം തേടിയതായി സൂചന. കേസുമായി ബന്ധപ്പെട്ട് പോലീസിന് വിശദമായ മൊഴി നൽകിയ ദിലീപും നാദിർഷായും കൊച്ചിയിലെ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, വീണ്ടും ഇരുവരെയും ചോദ്യം ചെയ്തേക്കുമെന്നും പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട അറസ്റ്റും ഉടൻ ഉണ്ടാകുമെന്ന സൂചന നൽകുന്നതായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ അടക്കമുള്ളവരുടെ പ്രതികരണങ്ങൾ. ഈ സാഹചര്യത്തിലാണ് ദിലീപും നാദിർഷായും വക്കീലുമായി ബന്ധപ്പെട്ടത്. സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന വക്കീലിനെയാണ് ഇരുവരും സമീപിച്ചതെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അന്വേഷണം ശക്തമാക്കി...
നിർണ്ണായകമായ തെളിവുകൾ ലഭിച്ചതോടെ നടിയെ ആക്രമിച്ച കേസിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. നടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളും, ഫോൺ കോളുകളും പോലീസ് വിശദമായി പരിശോധിച്ചിരുന്നു.

അറസ്റ്റ് ഉണ്ടായേക്കുമെന്ന്...
കേസുമായി ബന്ധപ്പെട്ട് ഉടൻ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം സൂചന നൽകിയത്. യാതൊരു പഴുതുകളുമില്ലാതെ ശക്തമായ തെളിവുകൾ കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

നിയമോപദേശം തേടി...
നടിയെ ആക്രമിച്ച കേസിൽ പോലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ദിലീപും നാദിർഷായും നിയമോപദേശം തേടി വക്കീലിനെ സമീപിച്ചിരിക്കുന്നത്.

മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകേണ്ട...
ഇപ്പോൾ മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ നൽകേണ്ടതില്ലെന്നാണ് വക്കീൽ ഇരുവർക്കും ഉപദേശം നൽകിയതെന്നാണ് സൂചന.

പ്രമുഖ വക്കീലിനെ...
സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന അഭിഭാഷകനെയാണ് ഇരുവരും നിയമോപദേശം തേടി സമീപിച്ചതെന്നും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മതിയായ തെളിവുകളില്ല...
എന്നാൽ കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനുള്ള മതിയായ തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ദിലീപിന്റെ പരാതിയും...
നടൻ ദിലീപ് നൽകിയ പരാതിയെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ദിലീപ് നൽകിയ ഫോൺ സംഭാഷണങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ദിലീപിന്റെ പരാതിയും പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.












Click it and Unblock the Notifications