ദിലീപിനെതിരേ അന്തിച്ചര്‍ച്ച, ബഹിഷ്‌കരണം; അവള്‍ക്കൊപ്പം നടന്നവരെ വെല്ലുവിളിച്ച് ദിലീപ് ആരാധകര്‍
ദിലീപിന്റെ പതനം കാണാന്‍ വേണ്ടിയാണ് ഏറ്റവും നല്ല ആയുധമായ സ്ത്രീ വിഷയം ആരോപിച്ചത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസം ദിലീപ് ജയിലില്‍ കഴിയുമ്പോള്‍ പുറത്ത് ചര്‍ച്ചകളും ഉപ ചര്‍ച്ചകളും പൊടിക്കുകയായിരുന്നു. എല്ലാ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും ദിലീപിനെതിരേ സംസാരിക്കുന്നവരായിരുന്നു തുടക്കത്തില്‍ കൂടുതല്‍. പിന്നീട് ഇക്കാര്യത്തില്‍ അല്‍പ്പം മയം വന്നു. ഇപ്പോള്‍ ദിലീപ് ജാമ്യത്തിലിറങ്ങി പ്രാര്‍ഥനയും വഴിപാടുമായി നടക്കുന്നു.
അഭിനയം പുനരാരംഭിക്കാനുള്ള ശ്രമവും ദിലീപ് തുടങ്ങിക്കഴിഞ്ഞു. ഈ ഘട്ടത്തില്‍ ദീലിപിന്റെ ആരാധകര്‍ നിര്‍ണായകമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ദിലീപ് ഓണ്‍ലൈനിലാണ് ഇതുവരെ ദിലീപിനെതിരേ സംസാരിക്കുകയും അവള്‍ക്കൊപ്പം എന്ന പേരില്‍ പ്രചാരണം നടത്തിയവരെയും മുട്ടുകുത്തിക്കുന്ന ചില ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

കേസില്‍ ഗൂഢാലോചന നടത്തി
നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരായ ആരോപണം. ജൂലൈ 10ന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് 85 ദിവസത്തിന് ശേഷം ഈ അടുത്താണ് പുറത്തിറങ്ങിയത്.

അവരോടുള്ള ചില ചോദ്യങ്ങള്‍
അതുവരെ ദിലീപിനെതിരേ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയകളിലും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ വ്യക്തികള്‍ക്കുള്ള മറുപടിയും അവരോടുള്ള ചില ചോദ്യങ്ങളുമാണ് ദിലീപ് ഓണ്‍ലൈന്‍ ഉന്നയിക്കുന്നത്.

ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തി
ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്ന് പറഞ്ഞു ചാനലുകളില്‍ അന്തിയുറങ്ങിയിരുന്ന ബൈജു കൊട്ടാരക്കരയും ആലപ്പി അഷ്‌റഫും ലിബര്‍ട്ടി ബഷീറും എവിടെ എന്നാണ് ആദ്യം ഉന്നയിക്കുന്ന ചോദ്യം.

രാമലീല ഇറങ്ങുന്ന ദിവസം കരിദിനം
രാമലീല സിനിമ ഇറങ്ങുന്ന ദിവസം കരിദിനം ആണെന്നും ചിത്രം ബഹിഷ്‌കരിക്കണമെന്നും പറഞ്ഞവരും എവിടെ എന്നും ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നു. എഴുത്തുകാരി ശാരദക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രാമലീല റിലീസ് ദിനം കരിദിനമാണന്ന് പറഞ്ഞിരുന്നു.

അവള്‍ക്കൊപ്പം എന്ന് പറഞ്ഞവര്‍
അവള്‍ക്കൊപ്പം എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയവരെയും പരിഹസിക്കുന്നുണ്ട്. നാഴികക്കു നാല്‍പ്പതുവട്ടം അവള്‍ക്കൊപ്പം എന്ന പേരില്‍ പോസ്റ്റ് ഇട്ടു നടന്നവര്‍ എന്നും ഓണ്‍ലൈന്‍ കുറ്റപ്പെടുത്തുന്നു.

കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല
ദിലീപിനെതിരേ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഈ പരിധി കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ദിലീപിനെതിരേ തെളിവുകള്‍ ഉണ്ടോ
90 ദിവസത്തിനകം കുറ്റപത്രം നല്‍കുമെന്നും ശക്തമായ തെളിവുകള്‍ ദിലീപിനെതിരേ ഉണ്ടെന്നും പറഞ്ഞവര്‍ എവിടെ എന്ന ചോദ്യവും ദിലീപ് ഓണ്‍ലൈന്‍ ചോദിക്കുന്നുണ്ട്. നൂറ് ദിവസമായിട്ടും ദിലീപിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ആര്‍ക്കുമൊന്നും പറയാനില്ല
ഇപ്പോള്‍ ആരെയും കാണാനില്ല. ആര്‍ക്കുമൊന്നും പറയാനുമില്ല. എല്ലാവര്‍ക്കും കാണേണ്ടത് ദിലീപ് എന്ന മനുഷ്യന്റെ പതനമായിരുന്നുവെന്നും ഓണ്‍ലൈന്‍ കുറ്റപ്പെടുത്തുന്നു.

നല്ല ആയുധം സ്ത്രീ വിഷയം
ദിലീപിന്റെ പതനം കാണാന്‍ വേണ്ടിയാണ് ഏറ്റവും നല്ല ആയുധമായ സ്ത്രീ വിഷയം ആരോപിച്ചത്. ഇതുവരെ വന്ന വാര്‍ത്തകളും സംഭവങ്ങളും കൃത്യമായി വീക്ഷിച്ചാല്‍ ദിലീപിന്റെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ മനസിലാകുമെന്നും ഓണ്‍ലൈന്‍ പറയുന്നു.

മാധ്യമങ്ങള്‍ തന്നെ വളര്‍ത്തിയിട്ടില്ല
മാധ്യമങ്ങള്‍ തന്നെ വളര്‍ത്തിയിട്ടില്ല എന്ന ദിലീപിന്റെ പഴയ വാക്കുകളും ഓണ്‍ലൈന്‍ എടുത്തുപറയുന്നുണ്ട്. എന്നെ വളര്‍ത്തിയത് ഇവിടുത്തെ ജനങ്ങളാണെന്നു ദിലീപ് പറഞ്ഞതും ഓണ്‍ലൈന്‍ ഓര്‍മിപ്പിക്കുന്നു.

ദിലീപിന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ്
രാമലീല ചിത്രത്തിന്റെ വിജയം ദിലീപിന് ഒരു ഉയര്‍ത്തെഴുന്നേല്‍പ്പാണ്. തന്റെ നിരപരാധിത്വം തെളിയിച്ചു ദിലീപേട്ടന്‍ എല്ലാവര്‍ക്കും മറുപടി ആയി വരും എന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നു 100 ശതമാനം ഉറപ്പുണ്ടെന്നും ദിലീപ് ഓണ്‍ലൈന്‍ പറയുന്നു.












Click it and Unblock the Notifications