• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടിയെ ആക്രമിച്ച കേസ് കെട്ടിച്ചമച്ചതോ? സംഭവം നടന്നത് ഓടുന്ന കാറിലല്ല, മെമ്മറി കാര്‍ഡില്‍ തിരിമറി!!

 • By Desk
cmsvideo
  നടിയെ ആക്രമിച്ച സംഭവം കെട്ടിച്ചമച്ചതാണെന്ന് ആരോപണം | Oneindia Malayalam

  കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ പ്രമുഖ യുവനടി ആക്രമിക്കപ്പെട്ടത്. വളരെ വേഗത്തില്‍ പോലീസ് കൃത്യം നടത്തിയെന്ന് ആരോപിക്കപ്പെട്ടവരെ പിടികൂടി. കുറ്റപത്രവും സമര്‍പ്പിച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തില്‍ നടന്‍ ദിലീപിന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഒടുവില്‍ ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തുകയും 85 ദിവസത്തോളം നടന്‍ ജയിലില്‍ കഴിയുകയും ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പല ഭാഗങ്ങൡലും ഒത്തുചേരാത്ത സാഹചര്യമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ കേസിലെ ലഭ്യമായ തെളിവുകളും മറ്റും പരിശോധിച്ച ശേഷം ദിലീപ് കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ ഗൗരവമുള്ളതാണ്. ഒരുപക്ഷേ, കേസിന്റെ മുന്നോട്ടുള്ള നടപടികളെ വരെ ചിലപ്പോള്‍ ഇത് ബാധിച്ചേക്കും...

  നിര്‍ദേശം നല്‍കിയത് ആര്?

  നിര്‍ദേശം നല്‍കിയത് ആര്?

  ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മില്‍ വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നും അതിന്റെ പരിണിത ഫലമാണ് പിന്നീടുണ്ടായ ദുരന്തങ്ങളെന്നുമായിരുന്നു ഇതുവരെ പുറംലോകം അറിഞ്ഞത്. എന്നാല്‍, ആക്രമണത്തിനിടെ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് സ്ത്രീ ആയിരുന്നോ എന്ന സംശയമാണിപ്പോള്‍ ബലപ്പെടുന്നത്.

  ഉയരുന്ന ചോദ്യങ്ങള്‍

  ഉയരുന്ന ചോദ്യങ്ങള്‍

  പോലീസ് കണ്ടെത്തിയ തെളിവുകള്‍ ചോദ്യം ചെയ്തിരിക്കുകയാണ് ദിലീപ്. അദ്ദേഹം കോടതിയില്‍ ഉന്നയിച്ച ചില കാര്യങ്ങള്‍ ദിലീപ് ഓണ്‍ലൈന്‍ പരസ്യപ്പെടുത്തി. നിര്‍ണായകമായ ചില സംശയങ്ങളും ചോദ്യങ്ങളുമാണ് അതില്‍ ഉന്നയിച്ചിരിക്കുന്നത്.

  പലതും അപ്രത്യക്ഷം

  പലതും അപ്രത്യക്ഷം

  പ്രതി എന്ന നിലയില്‍ ദിലീപിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. എന്നാല്‍ അതില്‍ പല കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ക്രമലംഘനവും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓടുന്ന കാറില്‍ വച്ച് നടിയെ ആക്രമിച്ചുവെന്ന പോലീസ് കണ്ടെത്തലും ദിലീപ് ചോദ്യം ചെയ്യുന്നു.

  തിരിമറികള്‍ നടന്നു

  തിരിമറികള്‍ നടന്നു

  മെമ്മറി കാര്‍ഡില്‍ ചില തിരിമറികള്‍ നടന്നുവെന്ന സംശയവും ദീലീപ് ഉന്നയിച്ചിട്ടുണ്ട്. ഒരു സ്ത്രീ ശബ്ദം അതിലുണ്ട്. അത് ഡിലീറ്റ് ചെയ്യാന്‍ ശ്രമം നടന്നുവെന്ന സംശയവും ദിലീപ് ഉന്നയിക്കുന്നു. മാത്രമല്ല, സ്ത്രീ ശബ്ദം ചില നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേള്‍ക്കുന്നുണ്ടത്രെ.

  85 ദിവസങ്ങള്‍ക്ക് മറുപടി

  85 ദിവസങ്ങള്‍ക്ക് മറുപടി

  വീഡിയോയിലും ചിത്രങ്ങളിലും കൂടുതല്‍ പൊരുത്തക്കേടുകള്‍ പ്രകടമാണെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെയാണ് രണ്ടാംപ്രതി മാര്‍ട്ടിന്‍ കോടതിയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. ദിലീപ് ജയിലില്‍ കഴിഞ്ഞ 85 ദിവസങ്ങള്‍ക്ക് എണ്ണി മറുപടി പറയിച്ചിരിക്കുമെന്ന് സൂചിപ്പിച്ചാണ് ദിലീപ് ഓണ്‍ലൈനിലെ കുറിപ്പ് അവസാനിക്കുന്നത്.

  കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ-

  കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ-

  ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്നതരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാന്‍ പാടുപെട്ട മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ട്? നടി ആക്രമണക്കേസില്‍ മാധ്യമങ്ങളുടെ അമിത താല്‍പര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയില്‍ വേട്ടാക്കാരനു നിര്‍ദ്ദേശം നല്‍കുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഢനം!!!

  അറിയാമോ

  അറിയാമോ

  ദിലീപ് പ്രതിയായ കേസില്‍ ചില സുപ്രധാന സംഭവങ്ങള്‍ ഇന്നുണ്ടായി, എന്നാല്‍ എത്ര മാധ്യമങ്ങള്‍ ഇത് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങള്‍ അബദ്ധം പറ്റി റിപ്പോര്‍ട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിര്‍ദേശപ്രകാരം ആ വാര്‍ത്ത മുക്കിയെന്നോ നിങ്ങള്‍ക്ക് അറിയാമോ?

  ഒളിക്കാന്‍ ശ്രമിക്കുന്നത്

  ഒളിക്കാന്‍ ശ്രമിക്കുന്നത്

  ദിലീപ് ഇന്ന് കോടതിയില്‍ എത്തിയത് അദ്ദേഹം പ്രതിയായ കേസില്‍ അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകള്‍ നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവുമായാണ്. ഇത് യഥാര്‍ത്ഥ തെളിവുകള്‍ ആണെങ്കില്‍ ദിലീപേട്ടന് ഇത് നല്‍കാന്‍ പോലീസ് മടിക്കുന്നത് എന്തിന്? എന്താണ് പോലീസ് ഒളിക്കാന്‍ ശ്രമിക്കുന്നത്?

  ദിലീപിന്റെ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍

  ദിലീപിന്റെ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍

  1. താനുള്‍പ്പെട്ട കുറ്റപത്രത്തില്‍ പോലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് എതിരാണ്. ഒരു കേസില്‍ ആദ്യം കുറ്റപത്രം നല്‍കിയ ശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമര്‍പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്‍പ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെടണം

  ഈ രേഖകള്‍ എവിടെ

  ഈ രേഖകള്‍ എവിടെ

  2 .തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്‍ഡ്സ്, മെഡിക്കല്‍ റെക്കോര്‍ഡ്സ്, ഫോറന്‍സിക് റിപോര്‍ട്‌സ് പോലെ ഉള്ള വളരെ നിര്‍ണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്

  ആക്രമിക്കുന്ന വീഡിയോ കണ്ടു

  ആക്രമിക്കുന്ന വീഡിയോ കണ്ടു

  3. കോടതി നിര്‍ദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാന്‍ ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വെച്ചാല്‍ ആ വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

  സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍

  സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍

  4. ഈ മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മറ്റു ചിലപ്പോള്‍ ആ സ്ത്രീ ശബ്ദം നല്‍കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുവാനും കഴിയും.

  നിര്‍ത്തിയിട്ട വാഹനത്തില്‍

  നിര്‍ത്തിയിട്ട വാഹനത്തില്‍

  5. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വിഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകള്‍ തരാന്‍ പോലീസ് മടിക്കുന്നത്.

  ശബ്ദ സാമ്പിളുകള്‍

  ശബ്ദ സാമ്പിളുകള്‍

  6 . റെക്കോര്‍ഡുകള്‍ പ്രകാരം മാര്‍ച്ച് എട്ടാം തീയതി ഡിവൈഎസ്പി ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു. വിഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാന്‍വേണ്ടി ആണ് ഇത് ചെയ്തത്. എന്നത് ഒത്തു നോക്കിയതിന്റെ റിസള്‍ട്ട് ഇത് വരെ ലഭ്യമല്ല.

  മൊബൈല്‍ പോലീസിന്റെ കൈയ്യില്‍

  മൊബൈല്‍ പോലീസിന്റെ കൈയ്യില്‍

  7 . കൃത്യം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ മൊബൈല്‍ പോലീസിന്റെ കയ്യില്‍ ഉണ്ടെന്നു സംശയിക്കുന്നു.

  നടിയെയും സുനിയെയും പേടി

  നടിയെയും സുനിയെയും പേടി

  ഇങ്ങനെ ഉള്ള നിരവധി പോയിന്റുകള്‍ നിരത്തി ആണ് ദിലീപേട്ടന്‍ ഇന്ന് കോടതിയെ സമീപിച്ചത്. അതോടൊപ്പം രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ഇന്ന് കോടതിയില്‍ പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്. സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്.

  English summary
  Actress Attack case: Dileep Online Crucial Reveals and Doubts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more