കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ജയിലില്‍ കിടന്ന ദിനങ്ങള്‍ മറന്നിട്ടില്ല; എണ്ണി എണ്ണി ചോദിക്കും!! കേസ് പൊളിയുമെന്ന് ആശങ്ക

കൃത്യം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ മൊബൈല്‍ പോലീസിന്റെ കയ്യില്‍ ഉണ്ടെന്നു സംശയിക്കുന്നു.

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ താരം ദിലീപ് ജയിലില്‍ കഴിഞ്ഞത് 85 ദിവസം ആണ്. ജൂലൈ പത്തിന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിലീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതുവരെ കൂടെ നിന്നവരും പിന്തുണച്ചവരുമെല്ലാം പിന്നീട് വാക്കുകള്‍ മാറ്റി. കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ച സഹതാരങ്ങളില്‍ പലരും ഒപ്പമുണ്ടെന്ന് പറയാന്‍ മടിച്ചു. തെളിവെടുപ്പിന് കൊണ്ടുപോകുന്ന ഇടങ്ങളിലെല്ലാം കൂകലും തെറിവിളിയും. ഏറ്റവും ഉയരത്തില്‍ നിന്ന ഒരു വ്യക്തി ഞൊടിയിടയില്‍ കമിഴ്ന്നടിച്ച് വീണ അവസ്ഥ. ഒരുപക്ഷേ സിനിമാ താരങ്ങളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളൂ. എന്നാല്‍ ഇപ്പോള്‍ കഥകള്‍ മാറുകയാണ്. ദിലീപിനെതിരേ പോലീസ് ഉന്നയിച്ച പല ആരോപണങ്ങളിലും കഴമ്പില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് ജയിലില്‍ കഴിഞ്ഞ ദിനങ്ങള്‍ക്ക് കണക്ക് ചോദിക്കുമെന്ന പ്രതികരണം ശ്രദ്ധേയമാകുന്നത്...

എല്ലാം വളരെ പെട്ടെന്ന്

എല്ലാം വളരെ പെട്ടെന്ന്

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ പ്രമുഖ യുവനടി ആക്രമിക്കപ്പെട്ടത്. വളരെ വേഗത്തില്‍ പോലീസ് കൃത്യം നടത്തിയെന്ന് ആരോപിക്കപ്പെട്ടവരെ പിടികൂടി. കുറ്റപത്രവും സമര്‍പ്പിച്ചു. മാസങ്ങള്‍ക്ക് ശേഷമാണ് സംഭവത്തില്‍ നടന്‍ ദിലീപിന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഇപ്പോള്‍ കേസിലെ ലഭ്യമായ തെളിവുകളും മറ്റും പരിശോധിച്ച ശേഷം ദിലീപ് കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ ഗൗരവമുള്ളതാണ്.

നിര്‍ദേശം നല്‍കിയത്

നിര്‍ദേശം നല്‍കിയത്

ആക്രമണത്തിനിരയായ നടിയും ദിലീപും തമ്മില്‍ വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നും അതിന്റെ പരിണിത ഫലമാണ് പിന്നീടുണ്ടായ ദുരന്തങ്ങളെന്നുമായിരുന്നു ഇതുവരെ പുറംലോകം അറിഞ്ഞത്. എന്നാല്‍, ആക്രമണത്തിനിടെ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത് സ്ത്രീ ആയിരുന്നോ എന്ന സംശയമാണിപ്പോള്‍ ബലപ്പെടുന്നത്.

പുതിയ ചോദ്യങ്ങള്‍

പുതിയ ചോദ്യങ്ങള്‍

പോലീസ് കണ്ടെത്തിയ തെളിവുകള്‍ ചോദ്യം ചെയ്തിരിക്കുകയാണ് ദിലീപ്. പോലീസിന് അനാവശ്യ തിടുക്കം ഇക്കാര്യത്തില്‍ ഉണ്ടായിരുന്നോ എന്ന് മുമ്പ് പലരും അഭിപ്രായപ്പെട്ടിരുന്നു. പോലീസിന്റെ നീക്കങ്ങളില്‍ സംശയം ഉന്നയിച്ച് ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടിയ ചില കാര്യങ്ങള്‍ ദിലീപ് ഓണ്‍ലൈന്‍ പരസ്യപ്പെടുത്തി. നിര്‍ണായകമായ ചില സംശയങ്ങളും ചോദ്യങ്ങളുമാണ് അതില്‍ ഉന്നയിച്ചിരിക്കുന്നത്.

പല രേഖകളുമില്ല

പല രേഖകളുമില്ല

പ്രതി എന്ന നിലയില്‍ ദിലീപിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ചിരുന്നു. എന്നാല്‍ അതില്‍ പല കാര്യങ്ങളും ഉള്‍പ്പെടുത്തിയിരിന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ക്രമലംഘനവും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓടുന്ന കാറില്‍ വച്ച് നടിയെ ആക്രമിച്ചുവെന്ന പോലീസ് കണ്ടെത്തലും ദിലീപ് ചോദ്യം ചെയ്യുന്നു.

സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ശ്രമം

സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ശ്രമം

മെമ്മറി കാര്‍ഡില്‍ ചില തിരിമറികള്‍ നടന്നുവെന്ന സംശയവും ദീലീപ് ഉന്നയിച്ചിട്ടുണ്ട്. ഒരു സ്ത്രീ ശബ്ദം അതിലുണ്ട്. അത് ഡിലീറ്റ് ചെയ്യാന്‍ ശ്രമം നടന്നുവെന്ന സംശയവും ദിലീപ് ഉന്നയിക്കുന്നു. മാത്രമല്ല, സ്ത്രീ ശബ്ദം ചില നിര്‍ദേശങ്ങള്‍ നല്‍കുന്നതും കേള്‍ക്കുന്നുണ്ടത്രെ.

ആ ദിവസങ്ങള്‍ക്ക് മറുപടി

ആ ദിവസങ്ങള്‍ക്ക് മറുപടി

വീഡിയോയിലും ചിത്രങ്ങളിലും കൂടുതല്‍ പൊരുത്തക്കേടുകള്‍ പ്രകടമാണെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെയാണ് രണ്ടാംപ്രതി മാര്‍ട്ടിന്‍ കോടതിയില്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്. ദിലീപ് ജയിലില്‍ കഴിഞ്ഞ 85 ദിവസങ്ങള്‍ക്ക് എണ്ണി മറുപടി പറയിച്ചിരിക്കുമെന്ന് സൂചിപ്പിച്ചാണ് ദിലീപ് ഓണ്‍ലൈനിലെ കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

കുറിപ്പിന്റെ പൂര്‍ണരൂപം

ദിലീപ് ജയിലില്‍ കഴിച്ച ഉപ്പ് മാവിന്റെ നിറം അന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാവുന്നതരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ദിലീപിന്റെ ആരോപണം മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടി, പോലീസിന്റെ കള്ളക്കഥ സത്യമാക്കാന്‍ പാടുപെട്ട മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ട്? നടി ആക്രമണക്കേസില്‍ മാധ്യമങ്ങളുടെ അമിത താല്‍പര്യം എന്തിനായിരുന്നു എന്ന ചോദ്യം ശരിയാവുകയല്ലെ ഇവിടെ? വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയില്‍ വേട്ടാക്കാരനു നിര്‍ദ്ദേശം നല്‍കുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഢനം!!!

മാധ്യമങ്ങള്‍ അബദ്ധം

മാധ്യമങ്ങള്‍ അബദ്ധം

ദിലീപ് പ്രതിയായ കേസില്‍ ചില സുപ്രധാന സംഭവങ്ങള്‍ ഇന്നുണ്ടായി, എന്നാല്‍ എത്ര മാധ്യമങ്ങള്‍ ഇത് സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തു എന്നോ എത്ര മാധ്യമങ്ങള്‍ അബദ്ധം പറ്റി റിപ്പോര്‍ട്ട് ചെയ്ത ശേഷം ആരുടെ ഒക്കെയോ നിര്‍ദേശപ്രകാരം ആ വാര്‍ത്ത മുക്കിയെന്നോ നിങ്ങള്‍ക്ക് അറിയാമോ?

 പോലീസ് മടിക്കുന്നത് എന്തിന്?

പോലീസ് മടിക്കുന്നത് എന്തിന്?

ദിലീപ് ഇന്ന് കോടതിയില്‍ എത്തിയത് അദ്ദേഹം പ്രതിയായ കേസില്‍ അദ്ദേഹത്തിന് എതിരെ ഉള്ള തെളിവുകള്‍ നിയമപ്രകാരം ലഭിക്കണം എന്ന ആവശ്യവുമായാണ്. ഇത് യഥാര്‍ത്ഥ തെളിവുകള്‍ ആണെങ്കില്‍ ദിലീപേട്ടന് ഇത് നല്‍കാന്‍ പോലീസ് മടിക്കുന്നത് എന്തിന്? എന്താണ് പോലീസ് ഒളിക്കാന്‍ ശ്രമിക്കുന്നത്?

ദിലീപിന്റെ പരാതിയിലെ ചില ഭാഗങ്ങള്‍

ദിലീപിന്റെ പരാതിയിലെ ചില ഭാഗങ്ങള്‍

താനുള്‍പ്പെട്ട കുറ്റപത്രത്തില്‍ പോലീസ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ക്ക് എതിരാണ്. ഒരു കേസില്‍ ആദ്യം കുറ്റപത്രം നല്‍കിയ ശേഷം വീണ്ടും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപ്രകാരം അനുബന്ധ കുറ്റപത്രം ആണ് സമര്‍പ്പിക്കേണ്ടത്, പക്ഷെ ഇവിടെ അതിനു പകരം പോലീസ് പുതിയതായി ഒരു കുറ്റപത്രം ഉണ്ടാക്കി സമര്‍പ്പിച്ചിരിക്കുക ആണ്. അതുകൊണ്ടു ഈ പുതിയ കുറ്റപത്രം നിരസിച്ചു നിയമപ്രകാരം ഉള്ള മറ്റൊരു കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെടണം

രേഖകള്‍ എവിടെ

രേഖകള്‍ എവിടെ

തനിക്കു ലഭിച്ച കുറ്റപത്രത്തിലും അനുബന്ധ രേഖകളിലും ഇലക്ട്രോണിക് റെക്കോര്‍ഡ്സ്, മെഡിക്കല്‍ റെക്കോര്‍ഡ്സ്, ഫോറന്‍സിക് റിപോര്‍ട്‌സ് പോലെ ഉള്ള വളരെ നിര്‍ണായകമായ പല തെളിവുകളും ഇല്ല. ഇത് സംശയാസ്പദം ആണ്

വീഡിയോ കണ്ടു

വീഡിയോ കണ്ടു

കോടതി നിര്‍ദേശ പ്രകാരം നടിയെ ആക്രമിക്കുന്ന വീഡിയോ കാണാന്‍ ഉള്ള അവസരം തനിക്കും തന്റെ അഭിഭാഷകനും ലഭിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന കാര്യം എന്തെന്ന് വെച്ചാല്‍ ആ വിഡിയോയില്‍ ഉള്ള ദൃശ്യങ്ങളും ശബ്ദവും ഈ കേസില്‍ പ്രോസിക്യൂഷന്‍ ഇത് വരെ പറഞ്ഞതിന് വിപരീതം ആണ്. ഒന്നാം പ്രതിയും പോലീസും ആയുള്ള ഒത്തു കളിയിലൂടെ അവര്‍ക്കിഷ്ടം ഉള്ള തിരഞ്ഞെടുക്കപ്പെട്ട വിഡിയോകളും ശബ്ദങ്ങളും മാത്രമുള്ള ഒരു മെമ്മറി കാര്‍ഡ് ആണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

നിര്‍ദേശങ്ങള്‍ നല്‍കുന്നു

നിര്‍ദേശങ്ങള്‍ നല്‍കുന്നു

ഈ മെമ്മറി കാര്‍ഡില്‍ തിരിമറികള്‍ നടത്തി അതിലുള്ള സ്ത്രീ ശബ്ദം ഡിലീറ്റ് ചെയ്യാന്‍ ഉള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മറ്റു ചിലപ്പോള്‍ ആ സ്ത്രീ ശബ്ദം നല്‍കുന്ന നിര്‍ദേശങ്ങള്‍ കേള്‍ക്കുവാനും കഴിയും.

ഓടുന്ന വാഹനത്തില്‍ അല്ല

ഓടുന്ന വാഹനത്തില്‍ അല്ല

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വെച്ച് നടന്നതായാണ് അത് പരിശോധിച്ചതില്‍ നിന്ന് മനസ്സിലാവുന്നത്. ഇത് പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതം ആണ്. ശാസ്ത്രീയമായ പരിശോധന നടത്തിയാല്‍ ഈ വിഡിയോയില്‍ നിന്നും ചിത്രങ്ങളില്‍ നിന്നും കൂടുതല്‍ പൊരുത്തക്കേടുകള്‍ കണ്ടെത്താന്‍ കഴിയും. മാത്രവും അല്ല ഡിലീറ്റ് ചെയ്യപ്പെട്ട സ്ത്രീ ശബ്ദം വീണ്ടെടുക്കാനും സാധിക്കും. ഇത് കാരണം ആണ് എനിക്ക് ഈ തെളിവുകള്‍ തരാന്‍ പോലീസ് മടിക്കുന്നത്.

ശബ്ദ സാമ്പിള്‍ ഫലം

ശബ്ദ സാമ്പിള്‍ ഫലം

റെക്കോര്‍ഡുകള്‍ പ്രകാരം മാര്‍ച്ച് എട്ടാം തീയതി ഡിവൈഎസ്പി ഒന്നാം പ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തിരുന്നു. വിഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവും ആയി ഒത്തു നോക്കാന്‍വേണ്ടി ആണ് ഇത് ചെയ്തത്. എന്നത് ഒത്തു നോക്കിയതിന്റെ റിസള്‍ട്ട് ഇത് വരെ ലഭ്യമല്ല.

മൊബൈല്‍ പോലീസിന്റെ കൈവശം

മൊബൈല്‍ പോലീസിന്റെ കൈവശം

കൃത്യം റെക്കോര്‍ഡ് ചെയ്ത മൊബൈല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന പോലീസിന്റെ വാദം തെറ്റാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ മൊബൈല്‍ പോലീസിന്റെ കയ്യില്‍ ഉണ്ടെന്നു സംശയിക്കുന്നു.

മാര്‍ട്ടിന്‍ പറയുന്നത്

മാര്‍ട്ടിന്‍ പറയുന്നത്

ഇങ്ങനെ ഉള്ള നിരവധി പോയിന്റുകള്‍ നിരത്തി ആണ് ദിലീപേട്ടന്‍ ഇന്ന് കോടതിയെ സമീപിച്ചത്. അതോടൊപ്പം രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ഇന്ന് കോടതിയില്‍ പറഞ്ഞത് തനിക്ക് നടിയെയും സുനിയെയും പേടി ആണെന്നാണ്. സത്യങ്ങള്‍ ഓരോന്നായി പുറത്തു വരുന്നു. ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും. അതുറപ്പ്- എന്ന് സൂചിപ്പിച്ചാണ് ദിലീപ് ഓണ്‍ലൈനിലെ പോസ്റ്റ് അവസാനിക്കുന്നത്.

English summary
Actress Attack case: Dileep Online Indicate Some Points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X