ദിലീപ് വര്‍ഷങ്ങളോളം ജയിലില്‍? അന്വേഷണ സംഘം ഒരുക്കിയ കെണി, നടന്റെ മുന്നിലുള്ള വഴികള്‍
ഇനി നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകായാണ് അന്വേഷണ സംഘം.
കൊച്ചി: നടി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് അടുത്തൊന്നും ജയില്‍ മോചിതനാകാന്‍ സാധ്യതയില്ലെന്ന് നിഗമനം. നടനെതിരേ പുതിയ കെണി ഒരുക്കുകയാണ് പോലീസ്. അന്വേഷണ സംഘത്തിന്റെ ഈ നീക്കം കൂടി കൃത്യമായാല്‍ ദിലീപ് വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും.
ദിലീപിന് ചൊവ്വാഴ്ച ഹൈക്കോടതി ജാമ്യം നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍. അവര്‍ക്ക് നിരാശ സമ്മാനിച്ചാണ് പുതിയ വിധി വന്നിരിക്കുന്നത്. ഇനി എന്താണ് ദിലീപിന് മുന്നിലുള്ള വഴികള്‍. പുറത്തിറങ്ങാന്‍ ദിലീപും ഉടക്കിട്ട് അന്വേഷണ സംഘവും നടത്തുന്ന നീക്കങ്ങള്‍ എന്തൊക്കെയാകും.

അഴിയെണ്ണി അമ്പത് ദിവസം
കഴിഞ്ഞ അമ്പത് ദിവസമായി ദിലീപ് ആലുവ സബ്ജയിലിലാണ്. ആദ്യം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇപ്പോള്‍ രണ്ടാംതവണയും ജാമ്യാപേക്ഷ തള്ളിയിരിക്കുന്നു.

കുറ്റപത്രം സമര്‍പ്പിക്കും
ഇനി നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകായാണ് അന്വേഷണ സംഘം. കുറ്റപത്രം സര്‍പ്പിച്ചാല്‍ 90 ദിവസത്തിനകം ജാമ്യം ലഭിക്കുമെന്ന സാധ്യതയും ഇല്ലാതാകും.

മൂന്നാഴ്ചക്കകം
എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് പോലീസ് പറയുന്നത്. മൂന്നാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പോലീസ് നടത്തുന്നുണ്ട്. ഇതും ദിലീപിന് തിരിച്ചടിയാണ്.

ഡിജിപി സൂചിപ്പിച്ചത്
ദിലീപ് അമ്പതു ദിവസമായി ജയിലിലാണ്. ഇനി മൂന്നാഴ്ച കൂടി കഴിഞ്ഞ കുറ്റപത്രം സമര്‍പ്പിക്കുകയാണെങ്കില്‍ 71 ദിവസമേ ആകുന്നുള്ളൂ. ലഭ്യമായ എല്ലാ തെളിവുകളും അക്കമിട്ട് നിരത്തിയാകും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. ഇക്കാര്യം ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു.

ജാമ്യ വഴികള്‍ അടഞ്ഞു
90 ദിവസത്തിനകം കേസില്‍ കുറ്റപത്രം സര്‍പ്പിച്ചാല്‍ മതി. അതുവരെ പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് കോടതിക്ക് ജാമ്യം നിഷേധിക്കാം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കുമായിരുന്നു.

വിചാരണ തടവുകാരനാകും
ഈ ഒരു വഴി അടയ്ക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടാല്‍ കോടതിയില്‍ വിചാരണ നടക്കും. പിന്നീട് വിചാരണ തടവുകാരനായി ജയിലില്‍ കഴിയേണ്ടി വരും. പ്രമാദമായ പല കേസുകളിലും പ്രതികള്‍ ഇങ്ങനെ ജയിലില്‍ കഴിയുന്നുണ്ട്.

സാക്ഷികളെ സ്വാധീനിക്കുമത്രെ
ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെയും അന്വേഷണത്തെയും സ്വാധീനിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി രണ്ടാം തവണയും ജാമ്യാപേക്ഷ തള്ളിയത്.

ദിലീപിന്റെ മുന്നിലുള്ള വഴികള്‍
അതേസമയം, കേസില്‍ ദിലീപിന് മുന്നില്‍ ചില വഴികളുണ്ട്. ഹൈക്കോടതിയില്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാം. അല്ലെങ്കില്‍ സുപ്രീംകോടതിയില്‍ ജാമ്യം ആവശ്യപ്പെടാം. പക്ഷേ, വേഗത്തില്‍ സുപ്രീംകോടതിയില്‍ പോകാനുള്ള സാധ്യത കുറവാണ്. പീഡനക്കേസില്‍ സുപ്രീംകോടതി സമീപകാലങ്ങളില്‍ കടുത്ത നിലപാടാണ് എടുത്തിട്ടുള്ളത്.

കുറ്റക്കാരനല്ലെന്ന് തെളിയിക്കണം
അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ദിലീപീന് ജയില്‍ മോചിതനാകാന്‍ സാധിക്കു. അതായത് വിചാരണ വേളയില്‍ ജയിലില്‍ കഴിയേണ്ടി വരും. അത് ചിലപ്പോള്‍ വര്‍ഷങ്ങളാകും.

ആരാധകരും നിരാശയിലാണ്
രണ്ടാംതവണയും ഹൈക്കോടതി ജാമ്യഹര്‍ജി തള്ളിയതോടെ ആരാധകരും ഞെട്ടലിലാണ്. ദിലീപിന് ചൊവ്വാഴ്ച ജാമ്യം ലഭിക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. ദിലീപിന് സ്വീകരണം നല്‍കുന്നതിന് വരെ അവര്‍ ആലോചിച്ചിരുന്നു.

രാംകുമാര്‍ പോയി രാമന്‍പിള്ള വന്നിട്ടും
ദിലീപിനെതിരേ 219 തെളിവുകളുടെ പട്ടികയാണ് പോലീസ് കോടതിയില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയിരിക്കുന്നത്. ദിലീപിന് വേണ്ടി ആദ്യം കോടതിയില്‍ ഹാജരായത് അഡ്വ. കെ രാംകുമാറായിരുന്നു. ബി രാമന്‍പിള്ളയാണ് ഒടുവില്‍ ഹാജരായത്.

'ജനസ്വാധീനമുള്ള വ്യക്തി'യാണ് പ്രശ്‌നം
രാമന്‍ പിള്ളയുടെ വാദങ്ങളും ദിലീപിന് തുണയായില്ല. പ്രതിഭാഗത്തിന്റെ വാദത്തിലെ ഒരു ഭാഗം തന്നെയാണ് പ്രോസിക്യൂഷന്‍ പ്രതിക്കെതിരേ ഉന്നയിച്ചതും. വന്‍ ജനസ്വാധീനമുള്ള വ്യക്തി പുറത്തിറങ്ങിയാല്‍ കേസ് മാറ്റിമറിക്കപ്പെടും എന്നായിരുന്നു പ്രോസിക്യൂഷന്റെ ബലമായ വാദം.












Click it and Unblock the Notifications