കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്ന ഹര്‍ജി ദിലീപ് പിന്‍വലിച്ചു, ഇനി ആവശ്യമില്ല!! കാരണം ഇതാണ്...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോടതിയിൽ സമർപ്പിച്ച ഹര്‍ജി ദിലീപ് പിന്‍വലിച്ചു | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപിന് മുന്നില്‍ കര്‍ശന ഉപാധികളാണ് ഹൈക്കോടതി വച്ചിരുന്നത്. നടന്‍ എന്ന നിലയില്‍ താരത്തിന്റെ പല യാത്രകളും മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ദിലീപിന് ദുബായില്‍ ബിസിനസ് ആവശ്യാര്‍ഥം പോകേണ്ടി വന്നു. കോടതിയുടെ അനുമതിയോടെ യാത്ര ചെയ്തു തിരിച്ചെത്തി. അപ്പോഴും താല്‍ക്കാലിക ഇളവ് മാത്രമാണ് കോടതി നല്‍കിയത്. ജാമ്യവ്യവസ്ഥയിലെ കര്‍ശന നിബന്ധനകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. തുടര്‍ന്നാണ് ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഇപ്പോള്‍ ഈ ഹര്‍ജി അപ്രതീക്ഷിതമായി പിന്‍വലിക്കുകയാണ് ചെയ്തിരിക്കുന്നത്. കാര്യം നിസാരമാണ്....

 നേരത്തെ ഇളവ് ചെയ്തു

നേരത്തെ ഇളവ് ചെയ്തു

കേസില്‍ രണ്ടാം തവണയാണ് ദിലീപ് ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. നാദിര്‍ഷയ്‌ക്കൊപ്പം ദുബായില്‍ തുടങ്ങിയ ഹോട്ടലിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ആദ്യം കോടതിയിലെത്തിയത്. കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കി. അപ്പോഴും ചില ഉപാധികള്‍ വച്ചിരുന്നു. തിരിച്ചെത്തിയ ഉടനെ പാസ്‌പോര്‍ട്ട് കോടതിക്ക് കൈമാറി.

വീണ്ടും കോടതിയില്‍ പോയത്

വീണ്ടും കോടതിയില്‍ പോയത്

വീണ്ടും ഇളവ് തേടാന്‍ കാരണം സിനിമാ ഷൂട്ടിങായിരുന്നു. സിനിമാ ഷൂട്ടിങ് ആവശ്യാര്‍ഥം വിദേശത്ത് പോകേണ്ടതുണ്ടെന്നും ജാമ്യവ്യവസ്ഥ ഇളവ് ചെയ്ത് പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ഹര്‍ജിയാണ്് താരം ഇപ്പോള്‍ പിന്‍വലിച്ചത്. സിനിമാ ഷൂട്ടിങ് മഴ കാരണം മുടങ്ങിയ സാഹചര്യത്തില്‍ വിദേശത്ത് പോകേണ്ട കാര്യമില്ല. അതാണ്് ഹര്‍ജി പിന്‍വലിക്കാന്‍ കാരണം.

അഞ്ചാമത്തെ ഹര്‍ജി

അഞ്ചാമത്തെ ഹര്‍ജി

ജൂലൈ 10നാണ് കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഒക്ടോബര്‍ മൂന്നിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദിലീപ് ഹൈക്കോടതിയിലും മജിസ്‌ട്രേറ്റ് കോടതികളിലുമായി അഞ്ച് തവണ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അഞ്ചാമത്തെ ഹര്‍ജിയില്‍ ജസ്റ്റിസ് സുനില്‍ തോമസ് ആണ് ജാമ്യം അനുവദിച്ചത്.

ജാമ്യ വ്യവസ്ഥകള്‍ ഇങ്ങനെ

ജാമ്യ വ്യവസ്ഥകള്‍ ഇങ്ങനെ

പാസ്‌പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കണം, ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം, രണ്ട് ആള്‍ജാമ്യവും നല്‍കണം, സാക്ഷികളെ സ്വാധീനിക്കരുത്, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, നടിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തരുത്, മാധ്യമങ്ങളോട് വിവാദ വിഷയങ്ങള്‍ സംസാരിക്കരുത് തുടങ്ങിയവയാണ് ദിലീപിന് മുന്നില്‍ കോടതി വച്ച ജാമ്യ വ്യവസ്ഥകള്‍.

അതിര്‍ത്തിയില്‍ അദൃശ്യ മതില്‍; ഇന്ത്യയുടെ കിടിലന്‍ നീക്കം!! അമ്പരന്ന് ചൈന-പാക്-ബംഗ്ലാ സൈനികര്‍അതിര്‍ത്തിയില്‍ അദൃശ്യ മതില്‍; ഇന്ത്യയുടെ കിടിലന്‍ നീക്കം!! അമ്പരന്ന് ചൈന-പാക്-ബംഗ്ലാ സൈനികര്‍

English summary
Actress Attack case: Dileep withdraws plea for ease bail conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X