കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് ജാമ്യം കിട്ടില്ല; എല്ലാം മുമ്പേ പറഞ്ഞ് എംഎല്‍എ, ഞാനാണെങ്കിലും കൊടുക്കില്ല, കാരണം ഇതാണ്

ദിലീപ് കേസിനെ കുറിച്ച് മുഴുവന്‍ പഠിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. എനിക്ക് പോലും ദിലീപ് നിരപരാധിയെന്ന് ബോധ്യമുണ്ടെങ്കിലും തരാന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ എംഎല്‍എയുടെ പ്രതികരണം. ദിലീപിന് ജാമ്യം കൊടുക്കാന്‍ മജിസ്‌ട്രേറ്റിന് പറ്റില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് നിരവധി കാര്യങ്ങളാണ്.

രണ്ടാംതവണയും ദിലീപിന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് പിസി ജോര്‍ജ് എംഎല്‍എ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജഡ്ജിയെ പറഞ്ഞിട്ട് കാര്യമില്ല. ഞാനാണെങ്കിലും കൊടുക്കില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

ആരംഭം മുതല്‍ പറയുന്നു

ആരംഭം മുതല്‍ പറയുന്നു

കേസിന്റെ ആരംഭം മുതല്‍ താന്‍ ഇക്കാര്യം പറയുന്നുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നു ദിലീപിന് ജാമ്യം നല്‍കാന്‍ കഴിയില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

എന്റെ കാഴ്ചപ്പാട്

എന്റെ കാഴ്ചപ്പാട്

വക്കീലന്‍മാര്‍ അങ്ങനെ പറയുന്നുണ്ടെങ്കിലും താന്‍ എന്റെ കാഴ്ചപ്പാട് പറയുകയാണ്. ഒരു കാരണവശാലും മജിസ്‌ട്രേറ്റ് കോടതിക്ക് ഈ കേസില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്നു എംഎല്‍എ പറഞ്ഞു.

376ല്‍ കൂട്ടുപ്രതിയാക്കി

376ല്‍ കൂട്ടുപ്രതിയാക്കി

അതിന് കാരണങ്ങള്‍ എംഎല്‍എ വിശദീകരിക്കുന്നുണ്ട്. 376ാം വകുപ്പില്‍ കൂട്ടുപ്രതിയാക്കി വച്ചിരിക്കുകയാണ്. ഒരിക്കലും ഈ കേസ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിധിയില്‍ നില്‍ക്കില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

സെഷന്‍സ് കോടതിക്ക് പറ്റും

സെഷന്‍സ് കോടതിക്ക് പറ്റും

സെഷന്‍സ് കോടതിക്ക് ജാമ്യം നല്‍കാന്‍ അധികാരമുണ്ട്. അല്ലെങ്കില്‍ ഹൈക്കോടതിയില്‍ പോണം. കാരണം അത്തരത്തിലുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

 എംഎല്‍എ വിശദീകരിക്കുന്നു

എംഎല്‍എ വിശദീകരിക്കുന്നു

ഏറെ ജനശ്രദ്ധയാകര്‍ഷിച്ച കേസാണിത്. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന്‍ ജാമ്യത്തെ ഒരിക്കലും അനുകൂലിക്കില്ല. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞാല്‍ സ്വാഭാവികമായും ജാമ്യം കിട്ടില്ലെന്നും എംഎല്‍എ വ്യക്തമാക്കി.

ഉയര്‍ന്ന കോടതിയിലെ ജഡ്ജിമാര്‍

ഉയര്‍ന്ന കോടതിയിലെ ജഡ്ജിമാര്‍

90 ദിവസം വരെ ജാമ്യം കിട്ടാതിരിക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കില്‍ ഏതെങ്കിലും ഉയര്‍ന്ന കോടതിയിലെ ജഡ്ജിമാര്‍ പ്രോസിക്യൂഷന്‍ വാദം തള്ളണം. അല്ലാതെ വിചാരണ കോടതിയില്‍ നിന്നു കിട്ടില്ല.

 ഹൈക്കോടതിയെ സമീപിച്ചാല്‍

ഹൈക്കോടതിയെ സമീപിച്ചാല്‍

90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും. അല്ലാതെയും കിട്ടും. തന്റെ കാര്യങ്ങള്‍ വിശദീകരിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിച്ചാല്‍ ജാമ്യം ലഭിക്കുമെന്നും പിസി ജോര്‍ജ് പറയുന്നു.

തന്റേടമുള്ള ജഡ്ജിയാണെങ്കില്‍

തന്റേടമുള്ള ജഡ്ജിയാണെങ്കില്‍

പ്രോസിക്യൂഷന്‍ എത്ര ശക്തമായി നിന്നാലും തന്റേടമുള്ള ജഡ്ജിയാണെങ്കില്‍ അതിന് മറുപടി നന്നായി പറയും. സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലുമാണെങ്കില്‍ ജഡ്ജിമാര്‍ ആ തന്റേടം കാണിക്കാറുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

താനാണ് ഇരിക്കുന്നതെങ്കിലും

താനാണ് ഇരിക്കുന്നതെങ്കിലും

മജിസ്‌ട്രേറ്റിനോട് ആ തന്റേടം കാണിക്കണമെന്ന് പറയുന്നത് ശരിയല്ല എന്നാണ് തന്റെ അഭിപ്രായമെന്ന് പിസി ജോര്‍ജ് പറയുന്നു. മജിസ്‌ട്രേറ്റ് കോടതിക്ക് സാധിക്കില്ല. താനാണ് ഇരിക്കുന്നതെങ്കിലും മടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി എന്ത്

ഇനി എന്ത്

ദിലീപ് കേസിനെ കുറിച്ച് മുഴുവന്‍ പഠിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. എനിക്ക് പോലും ദിലീപ് നിരപരാധിയെന്ന് ബോധ്യമുണ്ടെങ്കിലും തരാന്‍ സാധിക്കില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. രണ്ടാംതവണയും മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചപ്പോഴുള്ള പ്രതികരണമായാണ് പിസി ജോര്‍ജ് എംഎല്‍എ ഇങ്ങനെ പറഞ്ഞത്. നേരത്തെ രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ഹര്‍ജി തള്ളിയിരുന്നു. ഇനി ദിലീപ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

English summary
Actress Attack case: Dileep would not get bail-says PC George MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X