കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ആക്രമിക്കപ്പെടുമ്പോള്‍ ദിലീപിന് പനി; കൂടുതല്‍ തെളിവുകള്‍ പുറത്ത്, ചാനല്‍ റിപ്പോര്‍ട്ട്, വീഡിയോ

നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ ചികില്‍സയില്‍ ആയിരുന്നുവെന്നാണ് ദിലീപ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

  • By Ashif
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കണ്ടെത്തലുകളും തെളിവുകളും മാറി മറിയുകയാണ്. നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ദിലീപ് പനി പിടിച്ചു കിടക്കുകയായിരുന്നുവെന്നാണ് നടന്‍ നല്‍കിയ മൊഴി. എന്നാല്‍ ദിലീപ് ആശുപത്രിയില്‍ ചികില്‍സ തേടിയതിന് വ്യാജരേഖയുണ്ടാക്കി പറ്റിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് വാദം.

പുലര്‍ച്ചെ നടുറോഡില്‍ നടി പാര്‍വതിയുടെ ലൈവ്; ഞെട്ടിയുണര്‍ന്ന് അധികൃതര്‍, മുന്നറിയിപ്പ്, നന്ദി...പുലര്‍ച്ചെ നടുറോഡില്‍ നടി പാര്‍വതിയുടെ ലൈവ്; ഞെട്ടിയുണര്‍ന്ന് അധികൃതര്‍, മുന്നറിയിപ്പ്, നന്ദി...

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചു; ഇന്ന് ദോശമാവ് കുഴക്കുന്നു, തനിയാവര്‍ത്തനം തേടി...മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചു; ഇന്ന് ദോശമാവ് കുഴക്കുന്നു, തനിയാവര്‍ത്തനം തേടി...

എന്താണ് യാഥാര്‍ഥ്യം. അക്കാര്യം പോലീസ് കണ്ടെത്തട്ടെ. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ വ്യത്യസ്തമാണ്. പോലീസ് പറയുന്നു എന്ന പേരില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രണ്ട് രേഖകള്‍ ദിലീപ് ആരാധകര്‍ പുറത്തുവിട്ടു. ദിലീപ് ഫാന്‍സ് ക്ലബ്ബ് ആണ് ദിലീപിന്റെ വാദം ശരിവയ്ക്കുന്ന ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ചികില്‍സയില്‍ ആയിരുന്നു

ചികില്‍സയില്‍ ആയിരുന്നു

നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ ചികില്‍സയില്‍ ആയിരുന്നുവെന്നാണ് ദിലീപ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. രാമലീലയുടെ ലൊക്കേഷനില്‍ ആയിരിക്കെ, വൈറല്‍ പനി ബാധിച്ച് അവശനായിരുന്നുവെന്നുവെന്നാണ് ദിലീപ് പോലീസിനോട് പറഞ്ഞത്.

ഓണ്‍ലൈന് നല്‍കിയ അഭിമുഖം

ഓണ്‍ലൈന് നല്‍കിയ അഭിമുഖം

ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് എന്ന നിലയിലാണ് ദിലീപ് ഫാന്‍സ് ക്ലബ്ബ് ചില കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തല്‍ ദിലീപ് ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖമാണ് ഒന്ന്.

താക്കോല്‍ദാന ചടങ്ങ്

താക്കോല്‍ദാന ചടങ്ങ്

നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് കോതമംഗലത്ത് ഒരു വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ ദിലീപ് പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍ അദ്ദേഹം വന്നില്ല. പകരമെത്തിയ നടന്‍മാര്‍ ദിലീപിന് പനിയാണെന്ന് പറയുന്നതാണ് ആരാധകര്‍ പുറത്തുവിട്ട വീഡിയോ.

ദിലീപ് പലരുമായും ഫോണില്‍

ദിലീപ് പലരുമായും ഫോണില്‍

എന്നാല്‍ ദിലീപിന് പനിയാണെന്ന് പറയുന്ന രാത്രി വൈകിയും ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് പറയുന്ന ദിവസം ദിലീപ് അവിടെ ഉണ്ടായിരുന്നില്ല എന്നും പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

താന്‍ തളര്‍ന്നുവീണു

താന്‍ തളര്‍ന്നുവീണു

അന്ന് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. 13ന് ഷൂട്ടിങ് ലൊക്കേഷനില്‍ താന്‍ തളര്‍ന്നുവീണു. ആശുപത്രിയില്‍ ആയതോടെ ഷൂട്ടിങ് നിര്‍ത്തിയെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

നടിയുടെ അമ്മയെ വിളിച്ചു

നടിയുടെ അമ്മയെ വിളിച്ചു

വൈറല്‍ പനി ബാധിച്ച് ചികില്‍സയിലായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ് അപ്പോള്‍ തന്നെ പലരെയും വിളിച്ചിരുന്നു. രമ്യ നമ്പീശനെയും നടിയുടെ അമ്മയേയും വിളിച്ചുവെന്നും ദിലീപ് പറഞ്ഞു.

എല്ലാവരും കൂടെയുണ്ട്

എല്ലാവരും കൂടെയുണ്ട്

ഞങ്ങള്‍ എല്ലാവരും കൂടെയുണ്ട്. ധൈര്യമായിരിക്കണമെന്നു പറഞ്ഞ് നടിയുടെ അമ്മയെ ആശ്വസിപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് സംഭവം തന്റെ നേരെയാണ് തിരിയുന്നതെന്ന് ബോധ്യമായതെന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നു.

കലാഭവന്‍ ഷാജോണ്‍

കലാഭവന്‍ ഷാജോണ്‍

കോതമംഗലത്തെ വീടിന്റെ താക്കോല്‍ ദാന ചടങ്ങില്‍ ദിലീപിന് പനി കാരണം എത്താന്‍ സാധിച്ചില്ല. പകരം വിട്ടത് കലാഭവന്‍ ഷാജോണും കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ നായകന്‍ വിഷ്ണുവുമാണ്.

പ്രസംഗത്തിനിടെ പറയുന്നു

പ്രസംഗത്തിനിടെ പറയുന്നു

ഇക്കാര്യം പ്രാദേശിക ചാനല്‍ കെസിവി ന്യൂസിന്റെ വാര്‍ത്തയില്‍ വിശദീകരിക്കുന്ന വീഡിയോ ആണ് ദിലീപ് ഫാന്‍സ് പുറത്തുവിട്ട പുതിയ തെളിവ്. ദിലീപിന് പനി ആയതിനാലാണ് ചടങ്ങിന് എത്താന്‍ സാധിക്കാത്തതെന്ന് ഷാജോണ്‍ പ്രസംഗത്തിനിടെ പറയുന്നുമുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപും ചടങ്ങിനെത്തിയിരുന്നു.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന് ദിലീപ് പറഞ്ഞത് വ്യാജമായിരുന്നോ എന്ന ചോദ്യമാണ് പോലീസ് വെളിപ്പെടുത്തലിലൂടെ ഉയര്‍ന്നത്. ഇതിന് തെളിവായി ദിലീപ് ഹാജരാക്കിയ രേഖ വ്യാജമാണെന്നാണ് പോലീസിനെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞത്

ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞത്

പക്ഷേ, ആലുവ ആശുപത്രിയിലെ ഡോക്ടര്‍ ഹൈദര്‍ അലി പറഞ്ഞത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമാണ്. വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ദിലീപ് ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നുവെന്നും ഡോക്ടര്‍ വ്യക്തമാക്കി. പോലീസിന് താന്‍ മൊഴി കൊടുതത്താണ്. അപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

ഫെബ്രുവരി 14 മുതല്‍ 18വരെ

ഫെബ്രുവരി 14 മുതല്‍ 18വരെ

ഫെബ്രുവരി 14 മുതല്‍ 18വരെ ദിലീപ് തന്റെ കീഴില്‍ ആലുവയിലെ ആശുപത്രിയില്‍ എത്തി ചികില്‍സ തേടിയെന്നു ഡോക്ടര്‍ പറഞ്ഞു. അപ്പോള്‍ ദിലീപ് ഈ ദിവസങ്ങളില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയി എന്ന് പോലീസ് പറയുന്നത് എങ്ങനെയാണെന്ന ചോദ്യം സ്വാഭാവികം. അതിനും മറുപടിയുണ്ട്.

വൈകീട്ട് വീട്ടില്‍ പോകുമായിരുന്നു

വൈകീട്ട് വീട്ടില്‍ പോകുമായിരുന്നു

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും ദിലീപ് വൈകീട്ട് വീട്ടില്‍ പോകുമായിരുന്നുവെന്ന് ഡോക്ടര്‍ ഹൈദര്‍ അലി വിശദീകരിച്ചു. ഇക്കാര്യം പോലീസിനോടും പറഞ്ഞതാണ്. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചതാണെന്നും ഡോക്ടര്‍ പറഞ്ഞു.

പുതിയ തെളിവ്

പുതിയ തെളിവ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് വ്യാജരേഖയുണ്ടാക്കിയെന്ന പുതിയ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നടി ആക്രമിക്കപ്പെട്ട സമയം ആശുപത്രിയിലായിരുന്നുവെന്ന് വരുത്തിതീര്‍ക്കാന്‍ ദിലീപ് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.

മെഡിക്കല്‍ രേഖകള്‍

മെഡിക്കല്‍ രേഖകള്‍

നടി ആക്രമിക്കപ്പെട്ട വേളയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നുവെന്ന് ദിലീപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇതു തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ രേഖകളും കൈമാറിയിരുന്നു. ഈ രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. നടി ആക്രമിക്കപ്പെട്ട വേളയില്‍ ദിലീപ് ആശുപത്രിയില്‍ ആയിരുന്നില്ല. സിനിമാ ലൊക്കേഷനുകളില്‍ എത്തിയിരുന്നുവെന്നും പോലീസ് പറയുന്നു.

വിശദമായി പരിശോധിച്ചപ്പോള്‍

വിശദമായി പരിശോധിച്ചപ്പോള്‍

ആശുപത്രി ഫയലുകള്‍ പോലീസ് പരിശോധിച്ചിരുന്നു. ദിലീപിനെ പരിശോധിച്ചതിന്റെയും ചികില്‍സിച്ചതിന്റെയും വിവരങ്ങള്‍ ഫയലുകളിലുണ്ട്. എന്നാല്‍ പോലീസ് വിശദമായി പരിശോധിച്ചപ്പോള്‍ ദിലീപ് ഈ ദിവസങ്ങളില്‍ ആശുപത്രിയില്‍ ഇല്ലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപ് പൊതു പരിപാടിയില്‍

ദിലീപ് പൊതു പരിപാടിയില്‍

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ദിലീപ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. ഈ ദിവസങ്ങളില്‍ ദിലീപ് ചികില്‍സയിലായിരുന്നുവെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പോലീസിന്റെ ഈ കണ്ടെത്തലുകള്‍.

കുറ്റപത്രം സമര്‍പ്പിക്കാന്‍

കുറ്റപത്രം സമര്‍പ്പിക്കാന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. ഈ വേളയിലാണ് പുതിയ തെളിവുകള്‍ നടനെതിരേ കിട്ടിയെന്ന് പോലീസ് പറയുന്നത്. കുറ്റപത്രത്തിനൊപ്പം നേരിട്ടുള്ള തെളിവുകളുടേയും സാഹചര്യതെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പോലീസ് നല്‍കും. ഈ റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. ദിലീപിനെതിരേ കടുത്ത കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കുക.

ദിലീപിനെ ഒന്നാം പ്രതിയാക്കുമോ

ദിലീപിനെ ഒന്നാം പ്രതിയാക്കുമോ

സമീപകാലത്ത് പോലീസ് തയ്യാറാക്കിയ കുറ്റമറ്റ കുറ്റപത്രമാകും ദിലീപ് കേസില്‍ സമര്‍പ്പിക്കുക. ഇതിന് വേണ്ടിയാണ് നിയമവിദഗ്ധരുമായി അന്വേഷണ സംഘം കൂടിയാലോചന നടത്തുന്നത്. നിലവില്‍ 11ാം പ്രതിയാണ് ദിലീപ്. ദിലീപിനെ ഒന്നാം പ്രതിയാക്കിയാണ് ഇനി കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Actress Attack case: Dileep's fever meidcal reveals by Fans,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X