ദിലീപിന് സുഖമായി ഉറങ്ങാനാകില്ല; വര്‍ഷങ്ങള്‍ കോടതി വരാന്തയില്‍, സിനിമയില്‍ അഭിനയിക്കാമോ?

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശങ്ങളില്‍ വരെ പോകേണ്ടി വന്നേക്കാം. ഇതിന് ചിലപ്പോള്‍ കോടതിയുടെ പ്രത്യേക അനുമതി വാങ്ങേണ്ടി വരും.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യംനേടി പുറത്തിറങ്ങിയ ദിലീപിന് ആശ്വസിക്കാന്‍ വകയായില്ലെന്ന് റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. കുറ്റപത്രം സമര്‍പ്പിച്ചാലും ദിലീപ് വര്‍ഷങ്ങളോളം കോടതി വരാന്തയില്‍ കയറി ഇറങ്ങേണ്ടി വരും.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീളുമെന്ന സൂചനയാണ് പുറത്തുവരുന്നത്. സര്‍ക്കാരും ഹൈക്കോടതിയും കനിഞ്ഞാലേ ഇനി ദിലീപിന് കാര്യങ്ങള്‍ എളുപ്പമാകൂ. അതേസമയം, ദിലീപിന് ഇനി സിനിമയില്‍ അഭിനയിക്കാന്‍ പറ്റുമോ എന്ന ആശങ്കയും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. ദിലീപ് കേസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...

വിചാരണ നീളുമെന്ന് സൂചന

വിചാരണ നീളുമെന്ന് സൂചന

വിചാരണ നീളുമെന്ന സൂചനയാണ് പുറത്തുവരുന്നത്. സ്ത്രീകള്‍ ആക്രമിക്കപ്പെട്ട കേസ് നിരവധിയാണ്. ഇതെല്ലാം ഭൂരിഭാഗവും ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുമാണ്.

വിചാരണ കഴിയുന്ന മുറയ്ക്ക്

വിചാരണ കഴിയുന്ന മുറയ്ക്ക്

വിവാദമായ പല സ്ത്രീ പീഡനക്കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഇതിലെല്ലാം വിചാരണ കഴിഞ്ഞാലേ ദിലീപിന്റെ കേസ് പരിഗണനക്കെത്തൂ. അപ്പോഴേക്കും മാസങ്ങള്‍ കഴിയും.

പ്രത്യേക കോടതി രൂപീകരിക്കണം

പ്രത്യേക കോടതി രൂപീകരിക്കണം

മറ്റൊരു സാധ്യത, ദിലീപ് കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിക്കുക എന്നതാണ്. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കിലേ ഇത് സാധ്യമാകു.

സര്‍ക്കാര്‍ ആവശ്യപ്പെടണം

സര്‍ക്കാര്‍ ആവശ്യപ്പെടണം

സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടണം. എങ്കിലും ഹൈക്കോടതി അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് നിരീക്ഷണം. കാരണം പ്രമാദമായ പല സ്ത്രീ പീഡന കേസുകളിലും കോടതി ഇക്കാര്യം തള്ളിയതാണ്.

നിര്‍ഭയ, സൗമ്യ, ജിഷ

നിര്‍ഭയ, സൗമ്യ, ജിഷ

നിര്‍ഭയ കേസിലും സൗമ്യ, ജിഷ കേസുകളിലും പ്രത്യേക കോടതി രൂപീകരിച്ചിരുന്നു. അത്തരമൊരു നീക്കം നടിയുടെ കേസിലുണ്ടാകില്ലെന്നാണ് കരുതുന്നത്. കൊലപാതകം നടന്ന സംഭവങ്ങളായിരുന്നു മുന്‍ സൂചിപ്പിച്ചത്.

പ്രത്യേക കോടതി വന്നാല്‍

പ്രത്യേക കോടതി വന്നാല്‍

പ്രത്യേക കോടതി അംഗീകരിക്കപ്പെട്ടാന്‍ ദിലീപിന് അധികകാലം കോടതി കയറി ഇറങ്ങേണ്ടി വരില്ല. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ കേസ് വര്‍ഷങ്ങളോളം നീളുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 ദിലീപിന് കോടതിയെ സമീപിക്കാം

ദിലീപിന് കോടതിയെ സമീപിക്കാം

വിചാരണ വേഗത്തില്‍ ആരംഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദിലീപിന് കോടതിയെ സമീപിക്കാം. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിക്കണം എന്നില്ല.

രണ്ടുമാസത്തിനകം വിചാരണ

രണ്ടുമാസത്തിനകം വിചാരണ

സ്ത്രീ പീഡനക്കേസുകളില്‍ രണ്ടുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് പുതിയ നിയമത്തിലെ നിര്‍ദേശം. എന്നാല്‍ പലപ്പോഴും ഇത് നടക്കാറില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 സിനിമയില്‍ അഭിനയിക്കുമോ

സിനിമയില്‍ അഭിനയിക്കുമോ

ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിന് സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുമോ. ഈ ചോദ്യമാണ് പല ആരാധകരും ഉന്നയിക്കുന്നത്. കുഴപ്പമില്ലെന്നാണ് കരുതുന്നത്. കാരണം കോടതി ഇക്കാര്യത്തില്‍ നിബന്ധന വച്ചിട്ടില്ല.

കോടതി ഇളവ് നല്‍കിയേക്കും

കോടതി ഇളവ് നല്‍കിയേക്കും

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശങ്ങളില്‍ വരെ പോകേണ്ടി വന്നേക്കാം. ഇതിന് ചിലപ്പോള്‍ കോടതിയുടെ പ്രത്യേക അനുമതി വാങ്ങേണ്ടി വരും. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചില്ലെങ്കില്‍ കോടതി ഇളവ് തരുമെന്നാണ് നിരീക്ഷണം.

കുറ്റപത്രം സമര്‍പ്പിക്കാനായില്ല

കുറ്റപത്രം സമര്‍പ്പിക്കാനായില്ല

ദിലീപ് അറസ്റ്റിലായി 85 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കാത്തത് കൃത്യമായ തെളിവുകളുടെ അഭാവം മൂലമാണെന്ന ആക്ഷേപമുണ്ട്. ദിലീപിനെതിരേ കടുത്ത ആരോപണങ്ങളാണ് പോലീസ് ഉന്നയിച്ചിരുന്നത്.

ഇത്രയധികം തെളിവുണ്ടായിട്ടും

ഇത്രയധികം തെളിവുണ്ടായിട്ടും

എന്നാല്‍ ഇത്രയധികം തെളിവുണ്ടായിട്ടും എന്തുകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തോളം വേണ്ടിവരുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. തെളിവുണ്ടെങ്കില്‍ വേഗത്തില്‍ നീക്കം നടത്താന്‍ സാധിക്കില്ലായിരുന്നോ എന്ന ചോദ്യവും ഉയരുന്നു.

കൂടുതല്‍ ജാഗ്രതയോടെ

കൂടുതല്‍ ജാഗ്രതയോടെ

അന്വേഷണ സംഘം കൂടുതല്‍ ജാഗ്രതയോടെയാണ് ഇനിയുള്ള നീക്കം നടത്തുക. കുറ്റപത്രം നേരത്തെ അറിയിച്ചപോലെ ആറാം തിയ്യതി സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം.

ദിലീപിന് ഇരട്ടിമധുരം

ദിലീപിന് ഇരട്ടിമധുരം

രാമലീല സിനിമ വിജയിച്ചതിന് പിന്നാലെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ഒരു തരത്തില്‍ ഇരട്ടിമധുരമാണ് ദിലീപിന്. അഞ്ചാം തവണ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചത്.

അന്വേഷണം ഏറെകുറേ

അന്വേഷണം ഏറെകുറേ

നടിയെ ലൈംഗികമായി ആക്രമിച്ചുവെന്ന കേസില്‍ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപിനെതിരേയുള്ള ആരോപണം. കേസിന്റെ അന്വേഷണം ഏറെകുറേ പൂര്‍ത്തിയായിട്ടുണ്ട്.

ഹൈക്കോടതി പറഞ്ഞത്

ഹൈക്കോടതി പറഞ്ഞത്

ഏതാനും സാക്ഷികളുടെ ചോദ്യം ചെയ്യല്‍ മാത്രമാണ് ഇനി കേസില്‍ ബാക്കിയുള്ളത്. ഫോറന്‍സിക് പരിശോധനാ ഫലം, മറ്റ് ചില റിപ്പോര്‍ട്ടുകളുടെ ശേഖരണം എന്നിവയും മാത്രമേ ബാക്കിയുള്ളൂവെന്നും ഹൈക്കോടതി ജാമ്യം അനുവദിക്കുമ്പോള്‍ ചൂണ്ടിക്കാട്ടി. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷന്‍ പോലും ആരോപിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കാളിയല്ല

നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കാളിയല്ല

ദിലീപ് നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല. ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇതിനുള്ള തെളിവ് ശേഖരണം കഴിഞ്ഞു. മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, ടവര്‍ ലൊക്കേഷന്‍ രേഖകള്‍, രജിസ്റ്റര്‍ രേഖകള്‍ എന്നിവയും ശേഖരിച്ചുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

മൊഴിയെടുക്കലുകള്‍

മൊഴിയെടുക്കലുകള്‍

കേസ് അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായി. മൊഴിയെടുക്കലുകള്‍ ഏറെ കുറേ തീര്‍ന്നു. 21 പേരുടെ രഹസ്യമൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്. ഇനിയുള്ള മൊഴികളാണ് നിര്‍ണായകം.

റിമി ടോമിയും മൂന്നു പേരും

റിമി ടോമിയും മൂന്നു പേരും

ഇനി റിമി ടോമി ഉള്‍പ്പെടെയുള്ള നാല് സിനിമാ മേഖലയിലുള്ളവരുടെ മൊഴികളാണ് എടുക്കാനുള്ളത്. അത് ഏത് സമയവും എടുക്കാന്‍ സാധിക്കും. ഇക്കാര്യത്തിന് കോടതി അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് ദിലീപിനെതിരേ മൊഴി ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.

കര്‍ശന ഉപാധികള്‍ ഇതാണ്

കര്‍ശന ഉപാധികള്‍ ഇതാണ്

പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, വിചാരണ തടസപ്പെടുത്തരുത്, ഒരു ലക്ഷം രൂപയുടെ ബോണ്ട കെട്ടിവയ്ക്കണം, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം, രണ്ടു പേരുടെ ആള്‍ജാമ്യം, ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നിവയാണ് ദിലീപിന് ജാമ്യം അനുവദിക്കുമ്പോള്‍ കോടതി വച്ച ഉപാധികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+