Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസില്‍ പൊട്ടിത്തെറി; അന്വേഷണ സംഘത്തില്‍ ഭിന്നത, കൃത്യമായ തെളിവില്ലെന്ന് ഒരുവിഭാഗം

പ്രതിയെ കുറിച്ചുള്ള വിവരണം, പൂര്‍വകാല കുറ്റകൃത്യങ്ങള്‍, സാക്ഷിമൊഴികള്‍, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് കുറ്റപത്രത്തിലുണ്ടാകുക.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നാഭിപ്രായം ഉടലെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ചാണ് ഭിന്നതയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു.

പ്രതികള്‍ക്കെതിരേ കൃത്യമായ തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിലെ ഒരു വിഭാഗത്തിന്റെ ആരോപണം. ലഭ്യമായ തെളിവുകളുമായി കോടതിയിലെത്തിയാല്‍ കേസ് തള്ളുമെന്നും പ്രതികള്‍ രക്ഷപ്പെടുമെന്നും അന്വേഷണ സംഘത്തിലെ ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. ഇനി പ്രത്യേക പരിശോധനകള്‍ക്ക് ശേഷമേ കുറ്റപത്രം സമര്‍പ്പിക്കൂ. അതിന് ഇനിയും സമയമെടുക്കും. ഭിന്നതയ്ക്ക് കാരണമായ കാരണങ്ങള്‍ ഇവയാണ്...

വ്യത്യസ്തമായ കാര്യങ്ങള്‍

വ്യത്യസ്തമായ കാര്യങ്ങള്‍

ദിലീപ് അറസ്റ്റിലായ ശേഷം ഓരോ ദിവസവും വ്യത്യസ്തമായ കാര്യങ്ങളാണ് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് പുറത്തുവന്നുകൊണ്ടിരുന്നത്. കേസില്‍ ദിലീപിനെതിരേ കൃത്യമായ തെളിവുണ്ടെന്നും വാര്‍ത്ത വന്നിരുന്നു.

മറിച്ചുള്ള വിവരങ്ങള്‍

മറിച്ചുള്ള വിവരങ്ങള്‍

എന്നാല്‍ ദിലീപ് പുറത്തിറങ്ങി ആദ്യദിവസത്തില്‍ തന്നെ മറിച്ചുള്ള വിവരമാണ് വരുന്നത്. ദിലീപ് അറസ്റ്റിലായി 85 ദിവസത്തിന് ശേഷമാണ് നടന് ജാമ്യം ലഭിച്ചത്. കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. അതുതന്നെയാണ് ദിലീപിന് ഗുണം ചെയ്തതും.

കുറ്റപത്രം വൈകാന്‍ കാരണം

കുറ്റപത്രം വൈകാന്‍ കാരണം

കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയിലെ ആശയക്കുഴപ്പം മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതികളെ കുറ്റകൃത്യവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലത്രെ.

കോടതിയില്‍ നിലനില്‍ക്കില്ല

കോടതിയില്‍ നിലനില്‍ക്കില്ല

നിലവില്‍ പോലീസിന്റെ പക്കലുള്ള തെളിവ് കോടതിയില്‍ നിലനില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് പറയുന്നത്. അതുകൊണ്ടാണ് കുറ്റപത്രം വൈകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിയമോപദേശം

നിയമോപദേശം

തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടിയുരുന്നു.

തെളിവുകള്‍ക്ക് ബലം പോര

തെളിവുകള്‍ക്ക് ബലം പോര

നിലവിലെ തെളിവുകള്‍ക്ക് ബലം പോരെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. കുറ്റപത്രത്തിന്റെ കരട് രൂപം പരിശോധിച്ചപ്പോഴാണ് ഇതുവരെ സംഭവിച്ച പിഴവുകള്‍ ബോധ്യപ്പെട്ടതത്രെ.

പഴുതടച്ച കുറ്റപത്രം വരും

പഴുതടച്ച കുറ്റപത്രം വരും

ഈ സാഹചര്യത്തില്‍ പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. അന്വേഷണം സംഘം ഇനിയും തെളിവ് ശേഖരണം തുടരും. വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും കുറ്റപത്രം നല്‍കുക.

കോടതിയിലെത്തുമ്പോള്‍

കോടതിയിലെത്തുമ്പോള്‍

കുറ്റപത്രം കോടതിയിലെത്തുമ്പോള്‍ പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത വിമര്‍ശനം നേരിട്ടേക്കാം. അത് അന്വേഷണ സംഘത്തിനും സര്‍ക്കാരിനും തിരിച്ചടിയാണ്. കോളിളക്കം സൃഷ്ടിച്ച കേസിന്റെ കുറ്റപത്രം വ്യക്തതയില്ലാത്തതാണെന്ന് വന്നാല്‍ അത് കനത്ത തിരിച്ചടിയാകും.

പബ്ലിക് പ്രോസിക്യൂട്ടറുടെ പരിശോധന

പബ്ലിക് പ്രോസിക്യൂട്ടറുടെ പരിശോധന

കുറ്റപത്രത്തിന്റെ കരട് പബ്ലിക് പ്രോസിക്യൂട്ടറുടെ സൂക്ഷ്മ പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന നിര്‍ദേശം കൂടി പരിഗണിച്ച് കുറ്റപത്രത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും.

കുറ്റപത്രത്തിലുള്ളത്

കുറ്റപത്രത്തിലുള്ളത്

പ്രതിയെ കുറിച്ചുള്ള വിവരണം, പൂര്‍വകാല കുറ്റകൃത്യങ്ങള്‍, സാക്ഷിമൊഴികള്‍, ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് കുറ്റപത്രത്തിലുണ്ടാകുക. കുറ്റപത്രത്തിലെ പാളിച്ചകള്‍ മൂലം കോടതിയുടെ പഴി കേട്ട നിരവധി കേസുകളുണ്ട്. ആ ഗണത്തിലേക്ക് നടി ആക്രമിക്കപ്പെട്ട കേസും എത്തുമോ എന്ന ആശങ്കയ്ക്ക് വക നല്‍കുന്നതാണ് പുതിയ വിവരങ്ങള്‍.

ദിലീപിന് കോടതിയെ സമീപിക്കാം

ദിലീപിന് കോടതിയെ സമീപിക്കാം

അതേസമയം, കേസില്‍ അന്വേഷണം നീണ്ടാല്‍ ദിലീപിന് കോടതിയെ സമീപിക്കാം. തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാം. കേസില്‍ തന്നെ ബന്ധിപ്പിക്കുന്ന തെളിവ് ഇതുവരെ ലഭിച്ചില്ലെന്നും വാദിക്കാം.

വന്‍ പരാജയം

വന്‍ പരാജയം

ഇക്കാര്യം കോടതി അംഗീകരിച്ചാല്‍ അന്വേഷണ സംഘത്തിന്റെ വന്‍ പരാജയമാണ് സംഭവിക്കുക. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും വകുപ്പുകളുണ്ട്.

കേസിലെ വ്യത്യസ്ത വഴികള്‍

കേസിലെ വ്യത്യസ്ത വഴികള്‍

ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയും ദിലീപ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അംഗീകരിക്കുകയും ചെയ്താല്‍ ഇതുവരെ സംഭവിച്ചതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാകും ഉയരുക.

 പോലീസിനെതിരേ നീങ്ങാനും അവസരം

പോലീസിനെതിരേ നീങ്ങാനും അവസരം

അങ്ങനെ സംഭവിച്ചാല്‍ അന്വേഷണ സംഘത്തിനെതിരേ ദിലീപിന് കോടതിയെ സമീപിക്കാന്‍ സാധിക്കും. തന്റെ ഭാവി കളങ്കപ്പെടുത്തിയെന്നും കാരണക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ദിലീപിന് കോടതിയില്‍ ആവശ്യപ്പെടാന്‍ സാധിക്കും.

 സാധ്യതയുള്ള സാഹചര്യം

സാധ്യതയുള്ള സാഹചര്യം

കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം അതില്‍ പാളിച്ചയുണ്ടെന്ന് കോടതി കണ്ടെത്തിയാലും അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്. ദിലീപ് കുറ്റപത്രത്തിനെതിരേ കോടതിയെ സമീപിക്കുകയും കുറ്റപത്രം റദ്ദാക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം വരെ പിന്നീട് സധ്യതയുണ്ട്. കുറ്റപത്രം റദ്ദാക്കിയാല്‍ പിന്നീട് കേസ് നിലനില്‍ക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+