നടിയ ആക്രമിച്ച കേസ്: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പില്‍ നല്‍കും
കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിചാരണ കോടതി മാറ്റണണെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയ വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുന്നത്. ആക്രമത്തിനിരയായ വ്യക്തിക്കും പ്രോസിക്യൂഷനും വിശ്വാസമില്ലാത്ത കോടതിയില്‍ വിചാരണ നടക്കരുതെന്ന ആവശ്യമാണ് സര്‍ക്കാര്‍ അപ്പീലില്‍ പ്രധാനമായും ഉന്നയിക്കുക.

അതേസമയം, വിചാരണ കോടതി മാറില്ലെന്ന് അറിയിച്ച ഹൈക്കോടതി തിങ്കളാഴ്ച മുതല്‍ വിചാരണ ആരംഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ അപ്പീല്‍ നല്‍കുന്നതിനായി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ വിചാരണ കോടതിയെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ വിചാരണ കോടതിക്കെതിരെ സര്‍ക്കാരും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.
വിചാരണക്കോടതി പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നാണ് ഹൈക്കോടതിയില്‍ നടി ആരോപിച്ചിരുന്നു. 20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്. ചോദ്യം ചെയ്യലിന്റെ പേരില്‍ കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വനിത ജഡ്ജിയായിട്ട് പോലും ഇരയാക്കപ്പെട്ട നടിയുടെ അവസ്ഥ മനസിലാക്കിയിട്ടില്ല.
വിസ്താര സമയത്ത് പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നോട് മോശമായി പെരുമാറി. ഈസമയത്തെല്ലാം കോടതി നിശബദ്ത പുലര്‍ത്തുകയാണെന്നും നടി കോടതിയില്‍ പറഞ്ഞിരുന്നു. രഹസ്യ വിചാരണ എന്നതിന്റെ അന്തസത്ത തകര്‍ക്കും വിധമായിരുന്നു പലപ്പോഴും വിചാരണ കോടതിയില്‍ നടന്ന കാര്യങ്ങളെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചത്.












Click it and Unblock the Notifications