• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തലപ്പത്തിരിക്കുന്നവർ ഇങ്ങനെ കൂറുമാറി കളിക്കുമ്പോൾ ഒരു ചോദ്യം ഉയർന്ന് വരുന്നു; പ്രതികരണവുമായി ഹരീഷ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടി ഭാമയും സിദ്ധിഖും കൂറുമാറിയത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുയരുന്നത്. മൊഴി മാറ്റിയതിന്റെ പേരില്‍ നടി ഭാമ രൂക്ഷമായ സൈബര്‍ ആക്രമണത്തിനും ഇരയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

സംഘടനാ തലപ്പത്തിരിക്കുന്നവര്‍ തന്നെ അവര്‍ പോലീസിന് കൊടുത്ത മൊഴി തിരുത്തി ഇങ്ങനെ കൂറ് മാറി കളിക്കുമ്പോള്‍ സ്വഭാവികമായും ഒരു ചോദ്യം ഉയര്‍ന്ന് വരുകയാണെന്ന് ഹരീഷ് പേരടി പറയുന്നു. അയാള്‍ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയതെന്നും ഹരീഷ് ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ..

ഒരു ചോദ്യം ഉയര്‍ന്ന് വരുന്നു

ഒരു ചോദ്യം ഉയര്‍ന്ന് വരുന്നു

ആരോപണ വിധേയനായ നടന്‍ കുററവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിന് വിധി പ്രസ്താവിക്കാന്‍ ഞാനാരുമല്ല. പക്ഷെ സംഘടനാ തലപ്ത്തിരിക്കുന്നവര്‍ തന്നെ അവര്‍ പോലീസിന് കൊടുത്ത മൊഴി തിരുത്തി ഇങ്ങിനെ കൂറ് മാറി കളിക്കുമ്പോള്‍ സ്വഭാവികമായും ഒരു ചോദ്യം ഉയര്‍ന്ന് വരുന്നു.

അയാളെ പുറത്താക്കിയത്

അയാളെ പുറത്താക്കിയത്

അയാള്‍ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത് ?..ഒന്നുകില്‍ നേതൃത്വത്തിന് അയാള്‍ തെറ്റുകാരനല്ല എന്ന് പൂര്‍ണ്ണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക...അല്ലെങ്കില്‍ കൂറ് മാറിയവര്‍ രാജിവെച്ച് പുറത്ത് പോവുക .

അവരുടെ മാനത്തിനും വിലയുണ്ട്

അവരുടെ മാനത്തിനും വിലയുണ്ട്

കാരണം ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് മാത്രം പുറത്ത് വന്ന ഒരു പാട് പാവപ്പെട്ട അംഗങ്ങള്‍ അമ്മയിലുണ്ട്...അവരുടെ മാനത്തിനും വിലയുണ്ട്...അന്തരിച്ച മുരളിചേട്ടനാണ് അമ്മ എന്ന പേര് ഈ സംഘടനക്ക് ഇട്ടത് എന്നാണ് ഞാന്‍ കേട്ടത്..

തീരുമാനം എന്നെ അറിയിക്കണ്ട

തീരുമാനം എന്നെ അറിയിക്കണ്ട

അതുകൊണ്ട് തന്നെ അമ്മ എന്ന സംഘടനയുടെ അന്തസ്സ് കാത്തുസുക്ഷിക്കേണ്ടത് നമ്മളെ വിട്ടു പോയ ഒരു പാട് നടി നടന്‍മാരോടുള്ള ഉത്തരവാദിത്വമാണെന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു...തീരുമാനം എന്നെ അറിയിക്കണ്ട...പൊതു സമൂഹത്തെ അറിയിക്കുക..എന്നിട്ട് വേണം അന്തസ്സുള്ള അംഗങ്ങള്‍ക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാന്‍ (കൂറ് മാറാനും മാറ്റാനുമുള്ളതാണല്ലോ)...

 പഴയ കോടമ്പാക്കമല്ല

പഴയ കോടമ്പാക്കമല്ല

അടികുറിപ്പ് ...ഈ അഭിപ്രായത്തിന്റെ പേരില്‍ എന്നെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല...ലോകം പഴയ കോടമ്പാക്കമല്ല ..വിശാലമാണ്..നിരവധി വാതിലുകള്‍ തുറന്ന് കിടക്കുന്നുണ്ട്..ഏത് വാതിലിലൂടെ പോകണമെന്ന് പോകാന്‍ തയ്യാറായവന്റെ തീരുമാനമാണ്...നല്ല തീരുമാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചുകൊണ്ട്-ഹരീഷ് പേരടി.

നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...

'ഞെട്ടലിലാണ്, അതും സുഹൃത്തെന്ന് കരുതിയ ആൾ'; അവൾക്കൊപ്പം ഉറച്ച് നിൽക്കുന്നുവെന്ന് പാർവ്വതി

'എവിടെയും അനീതി നീതിയ്ക്ക് ഭീഷണിയാണ്' അവൾക്കൊപ്പം, ആക്രമിക്കപ്പെട്ട നടിയ്ക്ക് ഡബ്ലൂസിസിയുടെ പിന്തുണ!

English summary
Actress Attack Case: Hareesh Peradi's reaction to the film stars changed their statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X