Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഹാജരായില്ല; വിചാരണ അഞ്ചിന് തുടങ്ങും, ആറ് മാസത്തിനകം വിധി

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. സിബിഐ കോടതിയില്‍ ഇന്ന് പ്രാഥമിക നടപടികള്‍ ആരംഭിച്ചു. സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി ഉള്‍പ്പെടെ എട്ട് പ്രതികള്‍ സിബിഐ കോടതിയില്‍ ഹാജരായി. എന്നാല്‍ ഏട്ടാം പ്രതി നടന്‍ ദിലീപ് ഹാജരായില്ല. ഏപ്രില്‍ അഞ്ചിന് എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. അന്ന് കോടതി ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.

15 Dileep

കേസിന്റെ വിചാരണ ആറ് മാസത്തനകം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി വിചാരണകോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ നിര്‍ദേശത്തിനെതിരെ രണ്ടാം പ്രതി മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. നടി ആക്രമിക്കപ്പെടുന്ന വേളയില്‍ അവരുടെ കാര്‍ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍.

കൊച്ചി സിബിഐ കോടതിയിലെ വനിതാ ജഡ്ജിയെ ആണ് വിചാരണയ്ക്ക് ഹൈക്കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. ജഡ്ജി ഹണി വര്‍ഗീസാണ് വാദം കേള്‍ക്കുന്നത്. എറണാകുളം സിബിഐ കോടതി (3) യിലായിരിക്കും വിചാരണ.

വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നതുള്‍പ്പെടെയുള്ള നടിയുടെ ആവശ്യങ്ങള്‍ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ തേടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായമാണെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് സിബിഐ കോടതിയിലേക്ക് വിചാരണ മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+