കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് ആശ്വാസമില്ല; ഹര്‍ജി പിന്നീട് പരിഗണിക്കാമെന്ന് ഹൈക്കോടതി, മാധ്യമശ്രദ്ധ സ്വാഭാവികം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. ഇതേ കേസ് സുപ്രീംകോടതിയിലുള്ളതിനാലാണ് ഹൈക്കോടതി ഇപ്പോള്‍ പരിഗണിക്കാത്തത്. കേസില്‍ താന്‍ നിരപരാധിയാണെന്ന് ദിലീപ് ബോധിപ്പിച്ചു. പോലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച ദിലീപ് സിബിഐ അന്വേഷിച്ചാല്‍ തനിക്ക് വിചാരണ നേരിടേണ്ടി വരില്ലെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

11

നേരത്തെ ദിലീപിന്റെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ജൂലൈ മൂന്നിന് ശേഷമാണ് ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇനി പരിഗണിക്കുക. ഈ വേളയില്‍ സുപ്രീംകോടതിയില്‍ കേസ് വരുന്നുണ്ട്.

സുപ്രീംകോടതി തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഹൈക്കോടതി കേസ് പരിഗണിക്കുക. കേസിന്റെ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും മാധ്യമങ്ങള്‍ തനിക്കെതിരാണെന്നും ദിലീപ് പറഞ്ഞു. സെലിബ്രിറ്റിയാകുമ്പോള്‍ മാധ്യമശ്രദ്ധ സ്വാഭാവികമല്ലേ എന്നു കോടതി ചോദിച്ചു.

രണ്ടു പാര്‍ട്ടികള്‍; കോണ്‍ഗ്രസും ബിജെപിയും ഇവര്‍ക്ക് പിന്നാലെ, പിടികൊടുക്കാതെ കെസിആറും ജഗനുംരണ്ടു പാര്‍ട്ടികള്‍; കോണ്‍ഗ്രസും ബിജെപിയും ഇവര്‍ക്ക് പിന്നാലെ, പിടികൊടുക്കാതെ കെസിആറും ജഗനും

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ അറസ്റ്റിലായി. പിന്നീടാണ് ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്തു. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കോടതി ദിലീപിന് ജാമ്യം നല്‍കുകയായിരുന്നു.

English summary
Actress attack case; High Court Did not consider Dileep's petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X