കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ നീക്കത്തിന് തിരിച്ചടി നല്‍കി പ്രോസിക്യൂഷന്‍; എല്ലാം തന്ത്രമെന്ന്, സിബിഐക്ക് നോട്ടീസ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
എല്ലാം തന്ത്രമെന്ന് പ്രോസിക്യൂഷന്‍ | Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദിലീപിന്റെ നടപടി സംശയകരമാണോ? ബുധനാഴ്ച ദിലീപ് ഹര്‍ജി സമര്‍പ്പിച്ചതു മുതല്‍ ഉയരുന്ന ചോദ്യമിതാണ്. സംശയമുണ്ടെന്ന് തന്നെയാണ് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ ബോധിപ്പിച്ചത്.

കേസിന്റെ വിചാരണ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ ദിലീപ് പുതിയ ആവശ്യം ഉന്നയിച്ചതാണ് ഇത്തരമൊരു സംശയമുയരാന്‍ കാരണം. ഇന്ന് ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. ഇരയായ നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 18ന് കോടതി വിധി പറയാനിരിക്കുകയാണ്. ഹൈക്കോടതിയിലെ ഇന്നത്തെ നടപടികള്‍ ഇങ്ങനെ...

സുതാര്യമായ അന്വേഷണം

സുതാര്യമായ അന്വേഷണം

ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി പ്രോസിക്യൂഷന്റെ പ്രതികരണം തേടി. ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സിബിഐ അന്വേഷണം വേണമെന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം. പോലീസ് അന്വേഷണത്തില്‍ ദിലീപ് സംശയം പ്രകടിപ്പിക്കുന്നു. സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സി വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

സിബിഐക്കു നോട്ടീസ്

സിബിഐക്കു നോട്ടീസ്

ഈ സാഹചര്യത്തിലില്‍ സിബിഐക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കൃത്യമായ പ്രതികരണം അറിയിക്കണമെന്ന് സിബിഐയോട് കോടതി നിര്‍ദേശിച്ചു. സിബിഐയുടെയും പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും കോടതി തീരുമാനമെടുക്കുക.

കേസില്‍ സംഭവിച്ചത്

കേസില്‍ സംഭവിച്ചത്

കേരളാ പോലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരാണ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത്. ആദ്യം പിടിയിലായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി പ്രഥമ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീടാണ് ദിലിപീന് പങ്കുണ്ടെന്ന് സംശയമുയരുന്നത്. ശേഷം ദിലീപിനെ അറസ്റ്റ് ചെയ്യുകയും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.

അടുത്ത മാസം നാലിന് വീണ്ടും

അടുത്ത മാസം നാലിന് വീണ്ടും

കേരളാ പോലീസിനെ വിശ്വാമില്ലെന്ന നിലപാട് ദിലീപിന്റെ ഹര്‍ജിയിലുണ്ട്. അതുകൊണ്ടുതന്നെയാണ് പ്രോസിക്യൂഷന്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തത്. വിചാരണ വൈകിപ്പിക്കാനുള്ള നീക്കമാണിതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. ദിലീപിന്റെ ഹര്‍ജി അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും. ഈ സമയം സിബിഐ നിലപാട് അറിയിക്കും.

നടിയുടെ ആവശ്യം

നടിയുടെ ആവശ്യം

ആക്രമണത്തിനിരയായ നടി നേരത്തെ പ്രത്യേക കോടതിയില്‍ വിചാരണ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്നാണ് നടിയുടെ ആവശ്യം. ഈ ഹര്‍ജിയില്‍ 18ന് വിധി പറയും. അതിന് ശേഷം വിചാരണ ആരംഭിക്കുകയും ചെയ്യും. ഇപ്പോള്‍ ദിലീപ് ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തില്‍ വിചാരണ ഉടന്‍ തുടങ്ങിയേക്കില്ല.

യുഎഇയില്‍ വിസാനിയമം പൊളിച്ചെഴുതി; പ്രവാസികള്‍ക്ക് ഒട്ടേറെ ഇളവുകള്‍!! ആറ് മാസം ഫ്രീയുഎഇയില്‍ വിസാനിയമം പൊളിച്ചെഴുതി; പ്രവാസികള്‍ക്ക് ഒട്ടേറെ ഇളവുകള്‍!! ആറ് മാസം ഫ്രീ

English summary
Actress Attack case: High Court notice to CBI on Dileep plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X