Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസില്‍ 'ചാക്കിലെ പൂച്ച പുറത്തുചാടി': പ്രതിഭാഗത്തിനെതിരെ ഹൈക്കോടതിയും സര്‍ക്കാരും

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഭാഗത്തിന്റെ നീക്കത്തില്‍ ഹൈക്കോടതിക്ക് സംശയം. വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണോ എന്ന് ഹൈക്കോടതി ചോദിച്ചു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി അടുത്തിടെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സുപ്രധാന നിരീക്ഷണങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം കണക്കിലെടുത്ത് വിചാരണയ്ക്ക് വനിതാ ജഡ്ജിയെ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിയും നടനുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളുകയുണ്ടായി. ഇനി തടസങ്ങള്‍ നേരിട്ടില്ലെങ്കില്‍ അടുത്ത സപ്തംബറിനകം കേസില്‍ വിധിയുണ്ടാകും. വിശദാംശങ്ങള്‍ ഇങ്ങനെ....

 ആറ് മാസത്തനകം പൂര്‍ത്തിയാക്കണം

ആറ് മാസത്തനകം പൂര്‍ത്തിയാക്കണം

കേസിന്റെ വിചാരണ ആറ് മാസത്തനകം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി വിചാരണകോടതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ നിര്‍ദേശത്തിനെതിരെയാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചത്. നടി ആക്രമിക്കപ്പെടുന്ന വേളയില്‍ അവരുടെ കാര്‍ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍.

 ഉത്തരവ് പിന്‍വലിക്കണം

ഉത്തരവ് പിന്‍വലിക്കണം

വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാണ് മാര്‍ട്ടിന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. അതെന്തിനാണെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. വിചാരണ വൈകിപ്പിക്കാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

ചാക്കിലെ പൂച്ച പുറത്തുചാടി

ചാക്കിലെ പൂച്ച പുറത്തുചാടി

മാര്‍ട്ടിന്റെ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി സുപ്രധാന നിരീക്ഷണവും നടത്തി. ചാക്കിലെ പൂച്ച പുറത്തുചാടിയിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് പ്രതിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. പ്രതിയുടെ ആവശ്യത്തിനെതിരെ സര്‍ക്കാരും നിലപാടെടുത്തു. വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം

വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം

പ്രതികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോടതികളെ സമീപിക്കുന്നത് വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്ന് നേരത്തെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയും സംശയമുന്നയിച്ചിരുന്നു. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.

 വിചാരണ ജില്ലയില്‍ തന്നെ

വിചാരണ ജില്ലയില്‍ തന്നെ

വിചാരണ എറണാകുളം ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന നടിയുടെ ആവശ്യം സാധ്യമായിട്ടില്ല. പാലക്കാടും തൃശൂരും വനിതാ ജഡ്ജിമാരില്ലാത്ത സാഹചര്യത്തിലാണിത്. കൊച്ചി സിബിഐ കോടതിയിലെ വനിതാ ജഡ്ജിയെ ആണ് വിചാരണയ്ക്ക് ഹൈക്കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്.

 ജഡ്ജി ഹണി വര്‍ഗീസ്

ജഡ്ജി ഹണി വര്‍ഗീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ വനിതാ ജഡ്ജി ഹണി വര്‍ഗീസാകും വാദം കേള്‍ക്കുക. എറണാകുളം സിബിഐ കോടതി (3) യിലായിരിക്കും വിചാരണ. നടിയുടെ ആവശ്യങ്ങള്‍ക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നടിക്ക് മാത്രമായി എന്തിനാണ് പ്രത്യേക പരിഗണന നല്‍കുന്നതെന്നാണ് ദിലീപ് കോടതിയില്‍ ചോദിച്ചത്.

നിയമപരമായ അവകാശങ്ങള്‍

നിയമപരമായ അവകാശങ്ങള്‍

നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ തേടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായമാണെന്നും കോടതി നിരീക്ഷിച്ചു. വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടരണം എന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി കണക്കിലെടുത്തില്ല.

സര്‍ക്കാര്‍ ബോധിപ്പിച്ചത്

സര്‍ക്കാര്‍ ബോധിപ്പിച്ചത്

നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ നീക്കമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വിചാരണ തൃശൂരിലേക്ക് മാറ്റണമെന്നായിരുന്നു നടിയുടെ ഒരു ആവശ്യം. എന്നാല്‍ തൃശൂരിലും പാലക്കാടും വനിതാ ജഡ്ജിമാരെ കിട്ടാനില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

നിര്‍ണായക തെളിവ്

നിര്‍ണായക തെളിവ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിയുടെ ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

വീഡിയോയിലെ സംഭാഷണങ്ങള്‍

വീഡിയോയിലെ സംഭാഷണങ്ങള്‍

നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കുമെന്നാണ് ദിലീപിന്റെ വാദം. ഇതിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ലഭിക്കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെടുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ അഭിഭാഷകര്‍ ഇവ പരിശോധിക്കുകയും ചെയ്തിരുന്നു.

 ഇരയുടെ ഭാവി അവതാളത്തിലാകും

ഇരയുടെ ഭാവി അവതാളത്തിലാകും

ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നാണ് ദിലീപിന്റെ വാദം. ഈ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറിയാല്‍ ഇരയുടെ ഭാവി അവതാളത്തിലാകുമെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് നടന്‍ സുപ്രീംകോടതിയെ സമീപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+