ദിലീപ് കേസില്‍ സിബിഐ; നിര്‍ണായക തീരുമാനം ഉടന്‍, മജിസ്‌ട്രേറ്റിനോട് ദിലീപ് പറഞ്ഞത് ഇങ്ങനെ
റോയ് മാമന് വിഷയത്തില്‍ ഇടപെടാന്‍ എന്താണ് അവകാശം. ഇദ്ദേഹം കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ ആരുമല്ല.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ റിമാന്റ് കാലാവധി മജിസ്‌ട്രേറ്റ് കോടതി നീട്ടുമ്പോള്‍ ദിലീപിനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്താണ് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സ് വഴി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
ദിലീപ് അഞ്ചാംതവണ സമര്‍പ്പിച്ച ജാമ്യഹര്‍ജി വിധി പറയാനായി ഹൈക്കോടതി മാറ്റിവച്ചിരിക്കുകയാണ്. അതിനിടെയാണ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി തേടിയിട്ടുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. വിശദീകരിക്കാം...

കോട്ടയം സ്വദേശി റോയ് മാമന്‍
കോട്ടയം സ്വദേശി റോയ് മാമനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കേസന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം.

എന്താണ് അര്‍ഹത
എന്നാല്‍ റോയ് മാമന് വിഷയത്തില്‍ ഇടപെടാന്‍ എന്താണ് അവകാശം. ഇദ്ദേഹം കേസുമായി ബന്ധപ്പെട്ട കക്ഷികളുടെ ആരുമല്ല. പിന്നെ എന്തിനാണ് ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചത് എന്ന ചോദ്യമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്.

ഹൈക്കോടതിയുടെ വിഷയത്തില്‍
റോയ് മാമന് ഇത്തരമൊരു ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഇക്കാര്യം വിശദീകരിച്ചുള്ള സത്യവാങ്മൂലവും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

സര്‍ക്കാരിന്റെ വിശദീകരണം
കഴിഞ്ഞ ദിവസം റോയ് മാമന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. പ്രോസിക്യൂഷന്‍ എതിര്‍വാദവും കോടതി മനസിലാക്കി. സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണിപ്പോള്‍ കോടതി.

നിര്‍ണായകം
സര്‍ക്കാര്‍ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും ഹൈക്കോടതി റോയ് മാമന്റെ ഹര്‍ജിയില്‍ തീരുമാനം എടുക്കുക. ഹൈക്കോടതി തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

ഒക്ടോബര്‍ 12 വരെ നീട്ടി
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്റ് കാലാവധി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നീട്ടി. ഒക്ടോബര്‍ 12 വരെയാണ് നീട്ടിയത്. റിമാന്റ് കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു.

ദിലീപിനോട് ചില ചോദ്യങ്ങള്‍
14 ദിവസത്തേക്കാണിപ്പോള്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് നീട്ടിയിരിക്കുന്ന്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. ദിലീപിനോട് മജിസ്‌ട്രേറ്റ് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.

പരാതികളില്ലെന്ന് ദിലീപ്
എല്ലാ ചോദ്യങ്ങള്‍ക്കും ദിലീപ് കൃത്യമായ മറുപടി നല്‍കി. പരാതികളും ആക്ഷേപങ്ങളും ഇല്ലെന്നും ദിലീപ് അറിയിച്ചു. സ്വഭാവിക നടപടിക്രമമാണ് റിമാന്റ് നീട്ടല്‍.

ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച
അതേസമയം, ആലുവ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി അടുത്ത ചൊവ്വാഴ്ചയുണ്ടാകും. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയു വാദം കേട്ട ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റിയത്. ഇനിയുള്ള ആറ് ദിനം കൂടി ദിലീപ് ജയിലില്‍ കഴിയേണ്ടി വരുമെന്ന് ഉറപ്പായി.

സാധ്യത ഇല്ലാതാകും
നേരത്തെ ഹൈക്കോടതി ദിലീപിന്റെ ജാമ്യഹര്‍ജി രണ്ടുതവണ തള്ളിയിരുന്നു. ഇനി അടുത്ത ചൊവ്വാഴ്ച കോടതി എന്തുതീരുമാനിക്കുമെന്നത് നിര്‍ണായകമാണ്. കോടതി കനിഞ്ഞില്ലെങ്കില്‍ ദിലീപ് പുറത്തിറങ്ങാനുള്ള സാധ്യത ഇല്ലാതാകും. അതോടെ വിചാരണ തടവുകാരനായി ജയിലില്‍ കഴിയേണ്ടി വരും.

കോടതി വ്യാഴാഴ്ച പിരിയും
പൂജ അവധിക്കായി കോടതി വ്യാഴാഴ്ച പിരിയും. അടുത്ത ചൊവ്വാഴ്ചയാണ് വീണ്ടും ചേരുന്നത്. അന്ന് തന്നെ കോടതി ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറയും. വിധി അറിഞ്ഞ ശേഷം കുറ്റപത്രം സമര്‍പ്പിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുക ഒക്ടോബര്‍ എട്ടിനാണ്.

എല്ലാ അടവും പുറത്തെടുത്തു
ഒക്ടോബര്‍ ഏഴിന് കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. കോടതി വിധി അനുകൂലമാക്കാനുള്ള എല്ലാ ശ്രവും അന്വേഷണ സംഘം നടത്തിയിട്ടുണ്ട്.

റിമി ടോമിയുടെ രഹസ്യമൊഴി
കേസില്‍ ഗായിക റിമി ടോമിയുള്‍പ്പെടെ സിനിമാ മേഖലയില്‍ നിന്നുള്ള നാല് പേരുടെ രഹസ്യമൊഴിയെടുക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്. നേരത്തെ 21 പേരുടെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. രഹസ്യമൊഴി കേസില്‍ നിര്‍ണായകമാണ്. പിന്നീട് സമ്മര്‍ദ്ദത്തിന് വഴങ്ങി മൊഴിമാറ്റാന്‍ സാധ്യതയുള്ളതിനാലാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി മൊഴിയെടുക്കുന്നത്.

പുറത്തിറങ്ങുന്നത് ഇല്ലാതാക്കാന്‍
90 ദിവസത്തിന് ശേഷവും ദിലീപിനെതിരേ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ലെങ്കില്‍ ദിലീപിന് സ്വാഭാവിക ജാമ്യം ലഭിക്കും. ഇതില്ലാതാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കുറ്റപത്രം തയ്യാറാക്കാന്‍ തുടങ്ങിയെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ലഭ്യമായ തെളിവുകള്‍ കോര്‍ത്തിണക്കുകയാണിപ്പോള്‍. ചിലപ്പോള്‍ ചിലരെ ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications