ജനപ്രിയൻ പുറത്തിറങ്ങും?സിനിമയുടെ റിലീസ് ദിവസത്തെക്കാൾ ടെൻഷനിൽ ദിലീപ്,ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും
നടിയെ ആക്രമിച്ച കേസിൽ ഗുഢാലോചനാക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും, കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഹർജിയിൽ വ്യാഴാഴ്ച വാദം കേട്ട സിംഗിൾ ബെഞ്ച് വിധി പറയാൻ തിങ്കളാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ഗുഢാലോചനാക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും, കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം. അഡ്വക്കേറ്റ് രാംകുമാറാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്. എന്നാൽ ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പീഡനത്തിന് ക്വട്ടേഷൻ നൽകിയ ആദ്യ വ്യക്തിയാണ് ദിലീപ് എന്ന് വാദിച്ച പ്രോസിക്യൂഷൻ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു.

വാദം കേട്ടു...
നടിയെ ആക്രമിച്ച കേസിൽ അങ്കമാലി കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ ജാമ്യഹർജിയിൽ വ്യാഴാഴ്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വാദം കേട്ടിരുന്നു.

ജാമ്യം നൽകണമെന്ന്...
നടിയെ ആക്രമിച്ച കേസിൽ ഗുഢാലോചനാക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും, കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം.

പ്രോസിക്യൂഷൻ വാദം...
എന്നാൽ ദിലീപാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

ആദ്യ സംഭവം...
പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ ആദ്യ കേസാണിതെന്നും, പീഡനരംഗം ചിത്രീകരിക്കാൻ ക്വട്ടേഷൻ നൽകിയത് നിയമ,ക്രിമിനൽ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു.

കേസ് ഡയറിയും കോടതിയിൽ...
ദിലീപിന്റെ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെ, നടിയെ ആക്രമിച്ച സംഭവത്തിന്റെ കേസ് ഡയറിയും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ മുദ്രവെച്ച കവറിലാക്കി സമർപ്പിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ....
ജൂലായ് 24 തിങ്കളാഴ്ച രാവിലെ 10.15ഓടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ദിലീപിന്റെ ജാമ്യഹർജിയിൽ വിധി പറയുക.

ജാമ്യം ലഭിച്ചാൽ...
കേസിൽ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ റിമാൻഡ് തടവിന് അവസാനമാകും.

കിട്ടിയില്ലെങ്കിൽ ജയിലിലേക്ക്...
അതേസമയം, ജാമ്യഹർജിയിൽ ഹൈക്കോടതി വിധി ദിലീപിന് പ്രതികൂലമാണെങ്കിൽ അദ്ദേഹത്തിന് ആലുവ സബ് ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വരും.












Click it and Unblock the Notifications