Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരെ കാവ്യയുടെ ഡ്രൈവര്‍; എല്ലാം പൊളിച്ചടുക്കി പ്രോസിക്യൂഷന്‍, വിധി വെള്ളിയാഴ്ച

പോലീസിനെയും പള്‍സര്‍ സുനിയെയും കുറ്റപ്പെടുത്തിയാണ് പ്രതിഭാഗം വാദം പൂര്‍ത്തിയാക്കിയത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നര മാസത്തോളമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിക്കുമോ? പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത് ദിലീപിന് തിരിച്ചടിയാണ്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട കോടതി ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വെള്ളിയാഴ്ച വിധിപറയും.

പ്രതിഭാഗത്തിന്റെ മാരത്തണ്‍ വാദമായിരുന്നു ഹൈക്കോടതിയില്‍ രണ്ടു ദിവസമായി നടന്നത്. ചൊവ്വാഴ്ച തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദം ബുധനാഴ്ച രാവിലെയും തുടര്‍ന്നു. ശേഷം പ്രോസിക്യൂഷന്‍ വാദം കോടതി കേട്ടു. പക്ഷേ, അധികം വൈകാതെ പ്രോസിക്യൂഷന്‍ വാദം തീര്‍ന്നു. പക്ഷേ ശക്തമായ പുതിയ വാദങ്ങളാണ് പ്രോസിക്യൂഷനും ഉന്നയിച്ചിരിക്കുന്നത്.

പ്രതിഭാഗം നാലര മണിക്കൂര്‍

പ്രതിഭാഗം നാലര മണിക്കൂര്‍

പ്രതിഭാഗം നാലര മണിക്കൂറാണ് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ എടുത്തത്. മുതര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

പുതിയ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

പുതിയ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

എന്നാല്‍ പ്രോസിക്യൂഷന്‍ വാദം വേഗത്തില്‍ തീര്‍ത്തു. ദിലീപിനെതിരേ പുതിയ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ദിലീപിന് തിരിച്ചടിയാണ്.

മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല

മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടുവെന്നാണ് പ്രതികള്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്. ഈ മൊഴി അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ലെന്നും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

കൂടുതല്‍ ഉടക്കിടുന്നു

കൂടുതല്‍ ഉടക്കിടുന്നു

പ്രതി പള്‍സര്‍ സുനി രക്ഷപ്പെടാന്‍ വേണ്ടിയാണ് അന്വേഷണ സംഘത്തോട് മൊബൈലും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞത്. പ്രതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 സാങ്കേതിക അന്വേഷണം

സാങ്കേതിക അന്വേഷണം

ദിലീപിന്റെയും മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും മൊബൈല്‍ ഫോണ്‍ ഒരേ ടവറിന് കീഴില്‍ ഒരിക്കലല്ല വന്നത്. നിരവധി തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇത് യാദൃശ്ചികമല്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

സുനി വെളിപ്പെടുത്തിയത്

സുനി വെളിപ്പെടുത്തിയത്

ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോടാണ് ദിലീപ് കുറ്റവാളിയാണെന്ന കാര്യം സുനി വെളിപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കാവ്യയുടെ ഡ്രൈവര്‍

കാവ്യയുടെ ഡ്രൈവര്‍

ദിലീപിനെതിരേ ശക്തമായ തെളിവാകാന്‍ സാധ്യതയുള്ള ഒരു നീക്കവും അന്വേഷണ സംഘം നടത്തുന്നുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവര്‍ ദിലീപിനെതിരേ മൊഴി കൊടുക്കുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

ദിലീപിനെയും സുനിയെയും കണ്ടു

ദിലീപിനെയും സുനിയെയും കണ്ടു

തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. മുദ്രവച്ച കവറില്‍ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറുകയും ചെയ്തു.

കാവ്യയുടെ വാഹനം ഓടിച്ചു

കാവ്യയുടെ വാഹനം ഓടിച്ചു

സുനിയെ കണ്ടതായി കാവ്യ സമ്മതിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പള്‍സര്‍ സുനി കാവ്യയുടെ വാഹനം ഓടിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനി തൊട്ടുമുമ്പ് കാവ്യയുടെ ലക്ഷ്യ എന്ന കടയില്‍ വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

 15 പേരുടെ മൊഴി

15 പേരുടെ മൊഴി

കേസില്‍ 15 പേരുടെ മൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്. കാവ്യയും കുടുംബവും നടത്തിയ തൃശൂര്‍ യാത്രയില്‍ സുനിയാണ് കാര്‍ ഓടിച്ചത്. മൊബൈല്‍ ഫോണും സിം കാര്‍ഡും ഇനിയും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

പ്രതിഭാഗം നടത്തിയ നീക്കം

പ്രതിഭാഗം നടത്തിയ നീക്കം

പോലീസിനെയും പള്‍സര്‍ സുനിയെയും കുറ്റപ്പെടുത്തിയാണ് പ്രതിഭാഗം വാദം പൂര്‍ത്തിയാക്കിയത്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കാര്യം ഡിജിപിയെ ഉടനെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ പ്രതിഭാഗം സുനിയുടെ മോശം ജീവിത പശ്ചാത്തലവും വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+